- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസിയുടെ പരമാർശം കേട്ടതോടെ നിറമിഴികളോടെ മുറിയിൽ കയറി കതകടച്ചു; ഫോൺ കോളുകളും എടുക്കുന്നില്ല; ആരു വിളിച്ചിട്ടും കതകും തുറക്കുന്നില്ല; വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് ഏകാന്തവാസത്തിലേക്ക് കടന്ന് പീഡനത്തിന് ഇരയായ കന്യാസ്ത്രീ; ഫ്രാങ്കോ മുളയ്ക്കലിന്റെ ബലാത്സംഗം തുറന്നു പറഞ്ഞ സിസ്റ്ററിനെ പൊലീസും സഭയും നേതാക്കളും ഒറ്റപ്പെടുത്തുമ്പോൾ
കോട്ടയം: നീതി ലഭിക്കാത്ത സങ്കടവും പൊലീസിന്റെ നിരന്തര മൊഴിയെടുക്കലും മാനസീകമായി തളർത്തി. പി സി ജോർജ്ജിന്റെ പരാമർശം പുറത്തുവന്നതോടെ അതീവ ദുഃഖിതയായി. ആരോടും സംസാരിക്കാതെ ഭക്ഷണവും ഉപേക്ഷിച്ച് കന്യാസ്ത്രി ഏകാന്തവാസത്തിലേക്ക് കടന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ മഠത്തിലെ അന്തേവാസികളും ബന്ധുക്കളും. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയുടെ പതിവ് വിട്ടുള്ള പ്രവർത്തികളാണ് ബന്ധുക്കളെയും സഹപ്രവർത്തകരെയും ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ നിറമിഴികളോടെ മുറിയിൽ കയറി കതകടച്ച ഇവർ പിന്നീട് ആരുടെയും ഫോൺകോളുകൾ അറ്റന്റ് ചെയ്തില്ല. മുട്ടി വിളിച്ചിട്ടും മുറി തുറന്നില്ല. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും പുറത്തേയ്ക്ക് വന്നില്ല. വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് മുറിയടച്ചിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സ്ഥിതിയിൽ ഏറെ വിഷമിക്കുന്നു എന്നും ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും കന്യാസ്ത്രിയുടെ ബന്ധുക്കളും അടുപ്പക്കാരും വ്യക്തമാക
കോട്ടയം: നീതി ലഭിക്കാത്ത സങ്കടവും പൊലീസിന്റെ നിരന്തര മൊഴിയെടുക്കലും മാനസീകമായി തളർത്തി. പി സി ജോർജ്ജിന്റെ പരാമർശം പുറത്തുവന്നതോടെ അതീവ ദുഃഖിതയായി. ആരോടും സംസാരിക്കാതെ ഭക്ഷണവും ഉപേക്ഷിച്ച് കന്യാസ്ത്രി ഏകാന്തവാസത്തിലേക്ക് കടന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ മഠത്തിലെ അന്തേവാസികളും ബന്ധുക്കളും.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയുടെ പതിവ് വിട്ടുള്ള പ്രവർത്തികളാണ് ബന്ധുക്കളെയും സഹപ്രവർത്തകരെയും ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ നിറമിഴികളോടെ മുറിയിൽ കയറി കതകടച്ച ഇവർ പിന്നീട് ആരുടെയും ഫോൺകോളുകൾ അറ്റന്റ് ചെയ്തില്ല. മുട്ടി വിളിച്ചിട്ടും മുറി തുറന്നില്ല. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും പുറത്തേയ്ക്ക് വന്നില്ല. വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് മുറിയടച്ചിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സ്ഥിതിയിൽ ഏറെ വിഷമിക്കുന്നു എന്നും ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും കന്യാസ്ത്രിയുടെ ബന്ധുക്കളും അടുപ്പക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഫ്രങ്കോ മുളയ്ക്കലിനൈ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ചിരുന്ന സമരപരിപാടിയിൽ പങ്കെടുക്കാൻ മറ്റ് കന്യാസ്ത്രികളിൽ ഒട്ടുമിക്കവരും കൊച്ചിയിലായിരുന്ന അവസരത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവത്തിൽ മഠത്തിലേ മറ്റ് അന്തേവാസികളും വിഷമത്തിലായി. രാത്രി വൈകിയും കന്യസ്ത്രി സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലന്നാണ് അടുത്ത ബന്ധു മറുനാടനുമായി പങ്കുവച്ച വിവരം. ഇന്ന് മാധ്യമങ്ങളെക്കണ്ട് കേസിലെ നിർണ്ണായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് നടക്കില്ലന്ന് ബന്ധുക്കളും സഹപ്രവർത്തകരും ഇന്നലെ രാത്രി തന്നെ മാധ്യങ്ങളോട് സൂചിപ്പിരുന്നു.പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ഇതുവരെ ആകെ അന്വേഷണം നടന്നത് 45 ദിവസം.
ഇതിനകം മൊഴി രേഖപ്പെടുത്താനും സംശയ ദൂരികരണത്തിനുമെന്ന പേരിൽ കന്യാസ്ത്രീയെ 20 മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നും ജലന്ധറിൽ പോയി വന്നശേഷവും മൊഴിയെടുക്കൽ തുടർക്കഥയായി മാറിയെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഫ്രാങ്കോ മുളയ്ക്കലിനെ കഷ്ടി 9 മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്തതെന്നും പൊലീസ് ബിഷപ്പിനെ കാത്തിരുന്ന നാല് മണിക്കൂർ കൂടി ഇതിൽ ഉൾപ്പെടുമെന്നും ഇവർ ചൂണ്ടിക്കാട്ടി.ഓരോ തവണയും പൊലീസെത്തി സിസ്റ്ററുടെ കണ്ണീർ വീഴ്തിയിട്ടാണ് പൊലീസുകാർ മടങ്ങുന്നത്. പീഡിപ്പിക്കപ്പെട്ട സഹോദരിയെ വീണ്ടും പലവിധിത്തിൽ കഷ്ടപ്പെടുത്തുകയും വേദനിപ്പിക്കുകയുമാണ്.
ഇത് ഇനി എത്ര നാൾ തുടരും. ഒരെത്തും പിടിയുമില്ല. കേസിൽ നടന്നുവരുന്ന പൊലീസ് നടപടിയെക്കുറിച്ചാരഞ്ഞപ്പോൾ കന്യാസ്ത്രിയുടെ ബന്ധുക്കളിൽ ഒരാളുടെ പ്രതികരണം ഇതായിരുന്നു. ജലന്ധറിൽ പോയിവന്ന ശേഷം പൊലീസ് അന്വേഷണത്തിൽ പ്രകടമായ മാറ്റമുണ്ടെന്നും ബിഷപ്പിനെ രക്ഷിക്കാൻ പഴതുതേടുപോലെയാണ് ഇപ്പോൾ തെളിവെടുപ്പും അന്വേഷണവും പുരോഗമിക്കുന്നതെന്നും ഇയാൾ വ്യക്തമാക്കി.