- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ അമ്മയ്ക്ക് ഇത്തവണ ശ്രീലേഖ ഐപിഎസ് പൊങ്കാല അർപ്പിക്കില്ല; പത്താം വയസ്സു മുതൽ പൊങ്കാല ഇടുന്ന ദേവിക്ക് ഇനി പൊങ്കാല അർപ്പിക്കണമെങ്കിൽ അമ്മയുടെ ഭടന്മാരായ ആ കുട്ടികളെ ആദ്യം അമ്മ കാത്തു രക്ഷിക്കണം: ആറ്റുകാൽ അമ്പലത്തിലെ കുത്തിയോട്ട വ്രതത്തിനെതിരെ ശ്രീലേഖ ഐപിഎസ്
തിരുവനന്തപുരം: ആറ്റുകാൽ അമ്പലത്തിൽ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ ഐപിഎസ്. ആചാരത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ഇതിൽ പ്രതിഷേധിച്ച് താൻ ഇത്തവണ പൊങ്കാല ഇടില്ലെന്നും ശ്രീലേഖ ഐപിഎസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. പത്താം വയസ്സ് മുതൽ പൊങ്കാലയിടുന്ന ആളാണ് ഞാൻ. എനിക്ക് ഐപിഎസ് കിട്ടാൻ കാരണവും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. പൊങ്കാല ഇട്ട് ഞാൻ ആറ്റുകാലമ്മയോട് ഐപിഎസ് കിട്ടണമെന്ന് പ്രാർത്ഥിച്ചിരുന്നു. ഐപിഎസ് കിട്ടാനായി 22 ആം വയസ്സിൽ മൂന്ന് പൊങ്കാല വരെ ഇട്ടിരുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇത്തവണ പൊങ്കാല ഇടില്ലെന്നാണ് ഡിജിപി ശ്രീലേഖ ഐപിഎസ് തന്റെ ബ്ലോഗിൽ കുറിച്ചത്. ശരീരത്തിൽ ഇരുമ്പ് കൊളുത്ത് കുത്തിയിറക്കുന്ന കുത്തിയോട്ട വ്രതത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്ന പ്രാകൃതപരമായ പീഡനത്തിൽ പ്രതിഷേധിച്ചാണ് പൊലീസ് മേധാവിയുടെ തീരുമാനം. കുത്തിയോട്ടത്തിന്റെ പേരിൽ കുട്ടികൾ കടുത്ത മാനസികവും ശാരാരികവുമായ പീഡനമാണ് ഇവിടെ നേരിടുന്നതെന്നും ശ്രീലേഖ ആ
തിരുവനന്തപുരം: ആറ്റുകാൽ അമ്പലത്തിൽ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ ഐപിഎസ്. ആചാരത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ഇതിൽ പ്രതിഷേധിച്ച് താൻ ഇത്തവണ പൊങ്കാല ഇടില്ലെന്നും ശ്രീലേഖ ഐപിഎസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
പത്താം വയസ്സ് മുതൽ പൊങ്കാലയിടുന്ന ആളാണ് ഞാൻ. എനിക്ക് ഐപിഎസ് കിട്ടാൻ കാരണവും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. പൊങ്കാല ഇട്ട് ഞാൻ ആറ്റുകാലമ്മയോട് ഐപിഎസ് കിട്ടണമെന്ന് പ്രാർത്ഥിച്ചിരുന്നു. ഐപിഎസ് കിട്ടാനായി 22 ആം വയസ്സിൽ മൂന്ന് പൊങ്കാല വരെ ഇട്ടിരുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇത്തവണ പൊങ്കാല ഇടില്ലെന്നാണ് ഡിജിപി ശ്രീലേഖ ഐപിഎസ് തന്റെ ബ്ലോഗിൽ കുറിച്ചത്.
ശരീരത്തിൽ ഇരുമ്പ് കൊളുത്ത് കുത്തിയിറക്കുന്ന കുത്തിയോട്ട വ്രതത്തിന്റെ പേരിൽ കുട്ടികൾ നേരിടുന്ന പ്രാകൃതപരമായ പീഡനത്തിൽ പ്രതിഷേധിച്ചാണ് പൊലീസ് മേധാവിയുടെ തീരുമാനം. കുത്തിയോട്ടത്തിന്റെ പേരിൽ കുട്ടികൾ കടുത്ത മാനസികവും ശാരാരികവുമായ പീഡനമാണ് ഇവിടെ നേരിടുന്നതെന്നും ശ്രീലേഖ ആരോപിക്കുന്നു.
എന്താണ് കുത്തിയോട്ടം
അഞ്ച് വയസ്സു മുകൽ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് കുത്തിയോട്ട വഴിപാടിന് ഇരുത്തുന്നത്. എന്നാൽ വളരെ ചെറിയ കുട്ടികളായിട്ടും ഇവർ കടുത്ത പീഡനമാണ് ഈ പ്രാകൃതമായ ആചാരത്തിന്റെ പേരിൽ നേരിടുക. കുത്തിയോട്ട വ്രതമെടുക്കുന്ന കുട്ടികൾ അഞ്ച് ദിവസം വ്രതമെടുക്കണം. ഈ അഞ്ചു ദിവസവും ക്ഷേത്രത്തിൽ കഴിയുന്ന കുട്ടികൾക്ക് രക്ഷിതാക്കളെ കാണാൻ പോലും അനുവാദമില്ല. കൊടിയ പീഡനമാണ് ഈ ദിവസങ്ങളിൽ കുട്ടികൾ നേരിടേണ്ടി വരുന്നത്.
ദിവസം മൂന്ന് നേരം തണുത്ത വെള്ളത്തിൽ മുങ്ങിക്കിടക്കാൻ കുട്ടികളെ നിർബന്ധിതരാക്കുന്നു. ഈ അഞ്ച് ദിവസവും അരയിൽ ഒരു ചെറിയ തുണി മാത്രം ധരിക്കാനെ കുട്ടികൾക്ക് അനുവാദമുള്ളു. തുച്ഛമായ ഭക്ഷണം മാത്രമാണ് കുട്ടികൾക്ക് കഴിക്കാൻ നൽകുന്നത്. മന്ത്രങ്ങൾ ഉരുവിട്ട് ഇവരുടെ നേതാവായ പൂജാരി പറയുന്നത അതുപോലെ അനുസരിച്ച് വേണം കു്ടികൾ കഴിയാൻ. ദിവസം മുഴുവൻ വെറും നിലത്താണ് ഈ കുട്ടികൾ കിടക്കേണ്ടത്. അമ്പലത്തിന്റെ മുറ്റത്ത് വെറും നിലത്താണ് വസ്ത്രം പോലും ധരിക്കാൻ അനുവാദമില്ലാത്ത ഈ കുട്ടികൾക്ക് ഉറങ്ങാൻ പോലും അനുവാദം.
ഇരുമ്പു കമ്പി കയറ്റുന്ന പൊങ്കാല ദിനം
പൊങ്കാല ദിവസം കുട്ടികൾക്ക് കൊഡിയ പീഡനത്തിന്റേതായിരിക്കും. മഞ്ഞ വസ്ത്രം ധരിപ്പിച്ച് ആഡ-ആഭരണങ്ങളും അണിയിച്ച് ഒരുക്കി നിർത്തുന്ന കുട്ടികൾക്ക് അന്ന് കൊടിയ പീഡനത്തിന്റെ ദിനമായി മാറും. കുട്ടികളുടെ തൊലിയിലൂടെ ഇരുമ്പ് കൊളുത്ത് കുത്തിയിറക്കുന്ന ആചാരമാണിത്. അത് കുത്തികയറുമ്പോൾ വേദനയാൽ കുട്ടികൾ അലറി കരയുന്ന കാാഴ്ച അമ്പലത്തിൽ കാണാം. തുടർന്ന് കൊളുത്തൂരി എന്തോ ഭസ്മം മുറിവിൽ തൂക്കുകയും ചെയ്യും.
അതേസമയം വീട്ടിൽ നിന്നും വളരെ സന്തോഷത്തോടെ എത്തുന്ന ഈ കുട്ടികൾ തങ്ങൾ നേരിടാൻ പോകുന്ന കൊടും ക്രൂരത എന്തെന്ന് പോലും അറിയുന്നുണ്ടാവില്ല. രക്ഷകരാവേണ്ട അച്ഛനമ്മമാർ തന്നെ മക്കളെ ഇത്തരം പ്രാകൃത ആചാരത്തിന് ഇരകളാക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ കുട്ടികളും തങ്ങളുടെ സങ്കടം മനസ്സിൽ അടക്കും.
ആറ്റുകാൽ ക്ഷേത്രത്തിലെ ഈ ക്രൂരത ദശകങ്ങളായി തുടരുകയാണ്. ദേവിക്ക് രക്തം ഇഷ്ടമാണെന്ന വിശ്വാസത്തിന്റെ പുറത്താണ് ഇത്തരത്തിൽ ഒരു ആചാരം അനുഷ്ഠിക്കുന്നതെന്നും ഡിജിപി ശ്രീലേഖ തന്റെ ബ്ലോഗിൽ കുറിച്ച ലേഖനത്തിൽ പറയുന്നു.