- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡൽ സ്വീകരിച്ച് അച്ചടക്ക നടപടി ഒഴിവാക്കാൻ സരിത; സരിതയുടെ മാപ്പപേക്ഷ കിട്ടിയെന്ന് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷൻ; അച്ചടക്ക നടപടി ഉണ്ടായേക്കില്ല
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് മത്സരത്തിന്റെ വിധിനിർണയത്തിൽ തന്നോട് അനീതി കാട്ടിയെന്ന് ആരോപിച്ച് വെങ്കലമെഡൽ സ്വീകരിക്കാതിരുന്ന ഇന്ത്യൻ ബോക്‌സിങ് താരം എൽ സരിതാ ദേവി നിരുപാധികം മാപ്പുപറഞ്ഞു. മാപ്പ് അറിയിക്കുന്ന സരിതയുടെ കത്ത് ഇന്റർനാഷനൽ ബോക്‌സിങ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ചിങ് കുവോ വോങിന് ഇഞ്ചോണിലെത്തിയ ഇന്ത്യൻ സംഘത്തലവൻ ആദിൽ ജെ സുമരി
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് മത്സരത്തിന്റെ വിധിനിർണയത്തിൽ തന്നോട് അനീതി കാട്ടിയെന്ന് ആരോപിച്ച് വെങ്കലമെഡൽ സ്വീകരിക്കാതിരുന്ന ഇന്ത്യൻ ബോക്‌സിങ് താരം എൽ സരിതാ ദേവി നിരുപാധികം മാപ്പുപറഞ്ഞു. മാപ്പ് അറിയിക്കുന്ന സരിതയുടെ കത്ത് ഇന്റർനാഷനൽ ബോക്‌സിങ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ചിങ് കുവോ വോങിന് ഇഞ്ചോണിലെത്തിയ ഇന്ത്യൻ സംഘത്തലവൻ ആദിൽ ജെ സുമരിവാല കൈമാറി. അച്ചടക്ക നടപടികൾ ഒഴിവാക്കാനാണ് ഇത്.
ചെയ്തത് തെറ്റായെന്നും ഇനി ഒരിക്കലും അത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും സരിത കത്തിൽ വ്യക്തമാക്കുന്നു. മെഡൽദാനച്ചടങ്ങിൽ മെഡൽ സ്വീകരിക്കാതിരിക്കുകയും കൈയിൽ വാങ്ങിയ മെഡൽ എതിരാളിയുടെ കഴുത്തിലിടുകയും ചെയ്തത് സരിതയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടാക്കി. സരിതയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ ഇന്റർനാഷനൽ ബോക്‌സിങ് അസോസിയേഷൻ നീക്കം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്, പ്രതിഷേധം അവസാനിപ്പിച്ച് വെങ്കല മെഡൽ സ്വീകരിക്കാൻ സരിത തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് അവർ മാപ്പപേക്ഷ നൽകിയത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയാണ് ഇക്കാര്യത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയത്.
കൊറിയൻ താരം പാർക്ക് ജീനയുമായുള്ള സെമിഫൈനൽ മത്സരമാണ് വിവാദത്തിന് തുടക്കമിട്ടത്. മത്സരത്തിൽ വ്യക്തമായ മൂൻതൂക്കം സരിതക്കായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ നേരീയ വ്യത്യാസത്തിൽ പാർക്ക് ജീന വിജയിച്ചു. തന്നോട് റഫറിമാർ അനീതികാട്ടിയെന്ന ആരോപണം അപ്പോൾ മുതൽ സരിത ഉന്നയിച്ചിരുന്നു. വിധിനിർണയത്തിനെതിരെ അപ്പീൽ നൽകിയെങ്കിലും, അതും തള്ളിപ്പോയി. ഇതിന് പിന്നാലെയായിരുന്നു മെഡൽ ദാനച്ചടങ്ങിലെ വിവാദങ്ങൾ.
സരിതയുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നാണ് അന്താരാഷ്ട്ര അമേച്വർ ബോക്‌സിങ് അസോസിയേഷന്റെ നിലപാട്. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും, മെഡൽ നിഷേധിക്കാനും മെഡൽ ദാനച്ചടങ്ങ് അലങ്കോലമാക്കാനും ഒരാൾക്കും അധികാരമില്ല. ഇത് കടുത്ത അച്ചടക്കലംഘനമായാണ് അന്താരാഷ്ട ഒളിമ്പിക് കമ്മറ്റിയും കാണുന്നത്. മെഡൽ നിരസിച്ച സംഭവത്തിൽ താൻ നിരാപാധികം മാപ്പുചോദിക്കുന്നതായി കാണിച്ച് സരിതാ ദേവി ബോക്‌സിങ് അസോസിയേഷന് കത്തയച്ചത് ഈ സാഹചര്യത്തിലാണ്.
ഏതായാലും സംഭവത്തിൽ അസോസിയേഷൻ അന്വേഷണം തുടരുകയാണ്. അച്ചടക്ക നടപടി ഏഷ്യൻ ഗെയിംസ് സമാപിച്ചശേഷം പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ, സരിതയോട് കാട്ടിയത് നീതികേടാണെന്ന് കാണിച്ച് കൊറിയക്കാരനായ ദിഗോ ഹോങ് എന്നയാൾ സരിതയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റ് ചെയ്തു. മുഴുവൻ കൊറിയക്കാർക്കും വേണ്ടി താൻ മാപ്പപേക്ഷിക്കുന്നതായും സരിതയിൽനിന്ന് ഇത്തരത്തിൽ മെഡൽ തട്ടിയെടുക്കേണ്ടിയിരുന്നില്ലെന്നും ഹോങ് എഴുതി. ഇതിന്റെ പേരിൽ കൊറിയയെ വെറുക്കരുതെന്നും ഹോങ് എഴുതുന്നു.