- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവജാതശിശുവിനു വേണ്ട പരിശോധന നടത്തിയില്ല; കുഞ്ഞിനു സംസാര- ശ്രവണശേഷി ഇല്ലാതായി; ഡോക്ടറെ ഒതുക്കത്തിൽ അറസ്റ്റ് ചെയ്തു കേസൊതുക്കി; പിതാവ് നിയമപോരാട്ടത്തിൽ; ഡോക്ടറുടെ യോഗ്യതയും സംശയത്തിൽ
കണ്ണൂർ: യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ സംസാര- ശ്രവണശേഷികൾ നഷ്ടപ്പെട്ട മൂന്നര വയസ്സുകാരന്റെ പിതാവ് നീതിക്കുവേണ്ടി പോരാട്ടത്തിൽ. 2012 ജൂലൈ 30 നു കണ്ണൂർ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിൽനിന്നും പൂർണാരോഗ്യത്തോടെ പ്രസവിച്ച കുഞ്ഞാണ് ഡോക്ടറുടെ അലംഭാവം നിമിത്തം വൈകല്യത്തിന്റെ ദുരിതക്കയത്തിൽ കഴിയുന്നത്. സംസാരിക്കാനും കേൾക്കാനുമുള്ള ശേഷി നഷ്ട
കണ്ണൂർ: യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ സംസാര- ശ്രവണശേഷികൾ നഷ്ടപ്പെട്ട മൂന്നര വയസ്സുകാരന്റെ പിതാവ് നീതിക്കുവേണ്ടി പോരാട്ടത്തിൽ. 2012 ജൂലൈ 30 നു കണ്ണൂർ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിൽനിന്നും പൂർണാരോഗ്യത്തോടെ പ്രസവിച്ച കുഞ്ഞാണ് ഡോക്ടറുടെ അലംഭാവം നിമിത്തം വൈകല്യത്തിന്റെ ദുരിതക്കയത്തിൽ കഴിയുന്നത്.
സംസാരിക്കാനും കേൾക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടതിനു പുറമേ കഴുത്തുറയ്ക്കാത്ത നിലയിലുമായിരിക്കുകയാണ് ഈ മൂന്നര വയസ്സുകാരൻ. കണ്ണൂർ ജില്ലയിലെ തിലാന്നൂർ സ്വദേശികളായ മഷൂദിന്റേയും റസീനയുടേയും ആൺകുഞ്ഞിനാണ് ഡോക്ടറുടെ വീഴ്ച മൂലം ഇത്തരമൊരു ദുരനുഭവമുണ്ടായിട്ടുള്ളത്.
കുഞ്ഞിന്റെ വൈകല്യത്തിനു പരിഹാരം കാണാൻ വൻതുക ചെലവഴിച്ചുള്ള ചികിത്സയാണ് ചെയ്യേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ബംഗളൂരുവിൽ തട്ടുകട വിൽപ്പന നടത്തിയ പണം കൊണ്ട് ചികിത്സ തേടുകയാണ് ഹതഭാഗ്യനായ ഈ പിതാവ്. ഉപജീവനത്തിനുള്ള വഴി അടഞ്ഞതോടെ ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാനാവാതെ നീതിപീഠത്തിനു മുന്നിൽ എല്ലാം സമർപ്പിച്ചു കഴിയുകയാണ് മഷൂദ്.
സാധാരണ ഗതിയിൽ ഏതു പ്രസവം കഴിഞ്ഞാലും കുഞ്ഞിന്റെ പൊക്കിൾകൊടിയിൽ നിന്നും രക്തമെടുത്ത് പരിശോധിക്കാറുണ്ട്. അമ്മയുടേയും കുഞ്ഞിന്റേയും രക്ത ഗ്രൂപ്പുകൾ നെഗറ്റീവും പോസറ്റീവുമായാൽ ഡി.സി.ടി. ടെസ്റ്റ് നടത്തണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യത ആരായാനാണ് ഈ ടെസ്റ്റ്. സാധാരണ ഗതിയിൽ ശിശു ചികിത്സകനാണ് ഇത് നിർദ്ദേശിക്കേണ്ടത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം പോലും ഈ ടെസ്റ്റ് നടത്തിയിരുന്നില്ല.
കുഞ്ഞിന്റെ ചലനത്തിൽ വ്യത്യാസം കണ്ടതോടെ പിതാവ് ഡോക്ടറോട് സംസാരിച്ചെങ്കിലും പിന്നീട് നോക്കാമെന്നു പറയുകയായിരുന്നു. എന്നാൽ കുട്ടിക്ക് ശരീരത്തിൽ മഞ്ഞനിറം ബാധിച്ചു തുടങ്ങിയിരുന്നു. അതോടെ ഈ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി മറ്റൊരു ആശുപത്രിൽ ചികിത്സ തേടി. കുട്ടിയുടെ ശാരീരികാവസ്ഥ അവിടത്തെ ഡോക്ടർ വിശദീകരിച്ചപ്പോഴാണ് ചികിത്സയിലെ ഗുരുതരമായ വീഴ്ച മനസ്സിലായത്. കുട്ടിക്ക് മഞ്ഞ പടർന്ന് അസുഖം കൂടുതലാകും മുമ്പേ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് പിന്നീടു ചികിത്സ തേടിയ അഞ്ചോളം ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു.
ഈ സംഭവത്തോടെ പിതാവായ മഷൂദ് നിയമപോരാട്ടത്തിന്റെ വഴിതേടി. മുഖ്യമന്ത്രി, ജില്ലാ പൊലീസ് സൂപ്രണ്ട്, കലക്ടർ എന്നിവർക്ക് പരാതി നൽകി. പൊലീസ് അന്വേഷണത്തിനൊടുവിൽ െ്രെകം ഡിറ്റാച്ച്‌മെൻ്‌റ്, ഡോക്ടർ എസ്.വി.അൻസാരിയെ അറസ്റ്റ് ചെയ്തു. എന്നാൽ രേഖപ്രകാരം അറസ്റ്റ് ചെയ്‌തെന്ന് കാട്ടിയെങ്കിലും പൊലീസ് ഈ വിവരം മറച്ചുവക്കുകയായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പൊലീസും ചേർന്നുള്ള ഒത്തുകളിയെത്തുടർന്ന് അറസ്റ്റ് വിവരം രഹസ്യമാക്കിവെക്കുകയായിരുന്നു.
ഡോക്ടർ അൻസാരിയുടെ വൈദ്യശാസ്ത്ര ബിരുദത്തിലെ യോഗ്യതയും സംശയത്തിന്റെ നിഴലിലാണ്. ചൈൽഡ് ഹെൽത്ത് ഡിപ്ലോമോ(ഡി.സി.എച്ച്.) രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽനിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ രോഗികൾക്കു നൽകുന്ന കുറിപ്പടിയിൽ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടുതാനും. 1987 ൽ മംഗലാപുരം സർവ്വകലാശാലയിൽ നിന്നും എം.ബി.ബി.എസ്. നേടിയെങ്കിലും തുടർന്ന് 22 വർഷത്തിനു ശേഷമാണ് ഇയാൾ എം.ഡി. പീഡിയ്ട്രിക്‌സ് കരസ്ഥമാക്കിയതെന്നും കാണുന്നു.
ഇതേ ഡോക്ടറുടെ കൈയിൽ നിന്നുണ്ടായ മറ്റ് ചികിത്സാ പിഴവുകളും പുറത്തുവന്നു കൊണ്ടിരിക്കയാണ്. അഞ്ചരക്കണ്ടിയിലെ ഒരു പ്രവാസി അഭിഭാഷകയുടെ കുഞ്ഞും ഇതേ കാരണത്താൽ വൈകല്യം ബാധിച്ചിരിക്കയാണ്. അവരും ഡോക്ടർക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതിനിടയിലും കണ്ണൂരിലെ ചിൽഡ്രൻസ് ക്ലിനിക്കിൽ ഇയാൾ ചികിത്സ തുടരുകയാണ്.