ന്റെ വിവാഹസ്വപ്‌നങ്ങൾക്ക് തടസമാകാൻ കാത്തിയ പേജ് ഒന്നിനേയും അനുവദിക്കുകയില്ല. നിരന്തരം വളർന്നു കൊണ്ടിരിക്കുന്ന തന്റെ കാലുകളുടെ അഭംഗിയെക്കുറിച്ച് തെല്ലും ആശങ്കപ്പെടാതെയാണ് കാത്തിയ ഇപ്പോൾ വിവാഹസ്വപ്‌നങ്ങൾ നെയ്തുകൊണ്ടിരിക്കുന്നത്. ലിപ്പോഡെമ എന്ന ഗുരുതര രോഗം ബാധിച്ച ന്യൂജഴ്‌സിയിൽ നിന്നുള്ള ഈ മുപ്പത്താറുകാരിയുടെ കാലിന്റെ വണ്ണം നാലടിയാണ്. കാലിന്റെ വണ്ണം കുറയ്ക്കുന്നതിനായുള്ള ലിപ്പോസക്ഷൻ ശസ്ത്രക്രിയ ഡോ. ലിസീ ഗോട്ട്‌സെജന്റെ നേതൃത്വത്തിൽ നടന്നുവരുമ്പോൾ തന്റെ ഭാവിജീവിതത്തെകുറിച്ച് ഏറെ ശുഭാപ്തി വിശ്വാസത്തിലാണ് കാത്തിയ.

ജീവിതത്തെ ഏറെ പോസിറ്റീവായി കാണുന്ന കാത്തിയയ്ക്ക് തന്റെ ആകാരഭംഗിയെ കുറിച്ച് തെല്ലും പരാതിയുമില്ല. അരയ്ക്ക് കീഴ്‌പ്പോട്ട് കോശങ്ങൾ അമിതമായി വളർച്ച പ്രാപിക്കുന് ലിപ്പോഡെമ എന്ന ഗുരുതര രോഗമാണ് കാത്തിയയെ ബാധിച്ചിരിക്കുന്നത്. കാലുകൾക്ക് നിരന്തരം വണ്ണം വച്ചുകൊണ്ടിരിക്കുന്നതാണ് കാത്തിയയുടെ രോഗാവസ്ഥ. ഏഴാം വയസിൽ തുടങ്ങിയ രോഗം ഇരുപതു വയസു കഴിഞ്ഞപ്പോഴേയ്ക്കും അതീവ ഗുരുതരമായി കഴിഞ്ഞു. പിന്നീട് ഒട്ടേറെ തവണയാണ് ലിപ്പോസക്ഷൻ സർജറികൾക്ക് കാത്തിയ വിധേയയായത്.

അതേസമയം ലിപ്പോസക്ഷൻ സർജറികൾ കാത്തിയയിൽ ഫലപ്രദമാകുന്നുണ്ടെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇനിയും ഒട്ടേറെത്തവണ സർജറിക്ക് വിധേയമായാതേ കാലിന്റെ രൂപഭംഗി ഒരുപരിധി വരെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. സർജറിയോ ബാൻഡേജിംഗോ ഒന്നുമില്ലെങ്കിൽ കാത്തിയയ്ക്ക് ചലിക്കാൻ സാധിക്കില്ലെന്നും ഇവർ ഉടൻ തന്നെ മരണത്തിന് അടിമപ്പെട്ടേക്കാമെന്നുമാണ് ഡോക്ടർ പറയുന്നത്. കാത്തിയയുടെ പാദങ്ങളുടെ മുകളിലേക്ക് ദശവളർന്ന് വീണുകിടക്കുന്ന അവസ്ഥയാണിപ്പോൾ. ചില ദിവസങ്ങളിൽ വേദന കലശലാകുമെന്നും ആ സമയത്ത് തനിക്ക് തീരെ ചലിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പാണ് കാത്തിയയുടെ രോഗാവസ്ഥ ഡോക്ടർ കണ്ടെത്തുന്നത്. രോഗനിർണയം നടത്തുമ്പോൾ തന്നെ കാത്തിയ അതിന്റെ നാലാം സ്‌റ്റേജിൽ എത്തിക്കഴിഞ്ഞു. അതിനു മുമ്പു തന്നെ പലതവണ സർജറികൾക്കും കാത്തിയ വിധേയയായിരുന്നു. സർജറികൾ നടത്തിയ ശേഷവും കാലിന്റെ വണ്ണം നാലടിയായി തന്നെ തുടരുകയായിരുന്നു. രോഗത്തിന്റെ അവസാന സ്‌റ്റേജിലാണ് കാത്തിയ ഇപ്പോൾ.

തനിക്ക് രോഗമാണെന്നുള്ള സത്യം അറിയാതെ അമിത ഭക്ഷണ ശീലത്തെ കുറ്റപ്പെടുത്തുന്നവരെ പാടേ അവഗണിക്കാനുള്ള മനക്കരുത്തും കാത്തിയയ്ക്ക് ഉണ്ട്. താൻ വളരെ സ്മാർട്ടാണെന്നും ഒരു നല്ല കുക്കാണെന്നും കാത്തിയ തന്നെ വെളിപ്പെടുത്തുന്നു. തന്നെ സ്‌നേഹിക്കുന്ന ഒരാൾ ഉണ്ടെന്നും ഉടൻ തന്നെ ഞങ്ങൾ വിവാഹിരാകുമെന്നും കാത്തിയ പറയുന്നു. വിവാഹപന്തലിൽ എത്തുന്നതിന് മുമ്പു തന്നെ കാലുകളുടെ രൂപം പഴയ അവസ്ഥയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കാത്തിയയും ഡോ. ലിസീയും. ഒരുപക്ഷേ പത്തു മുതൽ പന്ത്രണ്ടു വരെ സർജറികൾ ഇതിനായി വേണ്ടി വന്നേക്കാം. നാലു വർഷം വരെ ഈ സർജറികൾ നടത്താനും വേണ്ടി വരും. തന്റെ ആരോഗ്യം തിരിച്ചുപിടിക്കുന്നതിന് എന്തു ത്യാഗവും സഹിക്കാൻ കാത്തിയ തയാറായ സ്ഥിതിക്ക് സർജറികൾ വിജയിക്കുമെന്നു തന്നെയാണ് ഡോക്ടർമാരും പറയുന്നത്. എന്തായാലും സുന്ദരമായ വിവാഹജീവിതം ആശംസിക്കുകയാണ് കാത്തിയയുടെ സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും...