- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ്: കലക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി സർവകക്ഷി യോഗം; അഡ്‌മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകൾ അറിയിച്ച ശേഷം തുടർ പ്രക്ഷോഭങ്ങൾ ആലോചിക്കും; ദ്വീപിലെ ജനങ്ങൾക്കൊപ്പമെന്ന നിലപാട് ആവർത്തിച്ച് ബിജെപി
ലക്ഷദ്വീപ്: ലക്ഷദ്വീപ് കലക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി ലക്ഷദ്വീപിലെ സർവകക്ഷി യോഗം.ബിജെപി ഉൾപ്പെട്ട സർവകക്ഷിയോഗമാണ് കലക്ടറുടെ വിശദീകരണം തള്ളിയത്.ഓൺലൈൻ വഴിലാണ് യോഗം ചേർന്നത്. മറ്റന്നാൾ വീണ്ടും യോഗം ചേർന്ന് സർവകക്ഷികളും ഉൾക്കൊണ്ട സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.
ഒരിക്കൽ കൂടി അഡ്‌മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകൾ അറിയിച്ച ശേഷം തുടർ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബിജെപി ആവർത്തിച്ചു. അതേസമയം, ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റിയിൽ സജീവമായി, അഡ്‌മിനിസ്ട്രേറ്റർ നിയമപരിഷ്‌കാരങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിനൊപ്പം നിൽക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
ഇന്ന് കൊച്ചിയിലാണ് ലക്ഷദ്വീപ് കലക്ടർ വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്. ലക്ഷദ്വീപിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുമാണ് പുതിയ പരിഷ്‌കാരമെന്നും കലക്ടർ വാദിച്ചു. കലക്ടർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികൾക്കെതിരെ സമര പരിപാടികൾ ആലോചിക്കാനാണ് സർവകക്ഷി യോഗം ചേർന്നത്.
അതേസമയം ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. ലക്ഷദ്വീപ് കളക്ടർക്കെതിരെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാട്ടി പ്രവർത്തകർ പ്രതിഷേധിച്ചത്. നിരവധി പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
പൊലീസ് തടഞ്ഞെങ്കിലും അവരെ ഭേദിച്ച് പ്രവർത്തകർ കളക്ടറെ കരിങ്കൊടി കാട്ടി. ഗോബാക്ക് വിളികളുമായിട്ടായിരുന്നു കലക്ടർക്ക് നേരെ യുവാക്കളുടെ പ്രതിഷേധം.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായികരിക്കുന്ന രീതിയിലായിരുന്നു കളക്ടറുടെ വാർത്താ സമ്മേളനം. ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനാണ് പുതിയ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. അഗത്തി വിമാനത്താവളം നവീകരിക്കും. മദ്യലൈസൻസ് ടൂറിസ്റ്റുകൾക്ക് വേണ്ടിയാണെന്നും കളക്ടർ അസ്ഗർ അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. സ്ഥാപിത താത്പര്യക്കാരാണ് നുണപ്രചരണം നത്തുന്നത്. ലക്ഷദ്വീപിനെ ആരോഗ്യമേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും കലക്ടർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ