- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മിക്ക് ഇപ്പോൾ എല്ലാം അറിയാം.. ഭർത്താവും മകളും ഒപ്പമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജീവിതം തിരികെ പിടിക്കാനുള്ള പരിശ്രമത്തിൽ; വീട്ടിൽ സഞ്ചരിക്കുന്നത് വീൽചെയറിന്റെ സഹായത്തോടെ; സുഖവിവരം അന്വേഷിച്ചു വരുന്നവരോട് സംസാരിക്കും; നടന്നു തുടങ്ങാൻ ആറുമാസമെങ്കിലും സമയമെടുക്കും; ബാലുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം കാര്യത്തെ കുറിച്ചും ബോധ്യത്തോടെ മൺമറഞ്ഞ വയലിനിസ്റ്റിന്റെ ഭാര്യ
തിരുവനന്തപുരം: മകളും ഭർത്താവുമായിരുന്നു ലക്ഷ്മിയുടെ ലോകം. അവരില്ലാത്ത ലോകത്താണ് താൻ ജീവിക്കുന്നതെന്ന യാഥാർത്ഥ്യം ലക്ഷ്മി മനസിലാക്കി കഴിഞ്ഞു. മകളുടെയും ഭർത്താവിന്റെയും കണ്ണീരോർമ്മകളിൽ നിന്നും ജീവിതം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് അവരിപ്പോൾ. ഗുരുതരമായി അപകടത്തിൽ തേജസ്വിനിയും ബാലയും പൊലിഞ്ഞപ്പോൾ കുടുംബത്തിൽ അവശേഷിക്കുന്നത് ഇനി ലക്ഷ്മി മാത്രമാണ്. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലുള്ള ലക്ഷ്മിക്ക് ഇപ്പോൾ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. ജീവിതത്തിലേക്ക് തിരികെ കയറാൻ ഇനിയും ആറേഴുമാസങ്ങൾ വേണ്ടിവരുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വീൽചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോൾ സഞ്ചരിക്കുന്നത്. സുഹൃത്തുക്കൾ അടങ്ങുന്നവർ സുഖവിവരം അന്വേഷിച്ച് എത്തുന്നുണ്ട്. അധികം സംസാരമില്ലങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം അവൾക്ക് ബോധ്യമുണ്ട്. നടക്കാൻ സമയമെടുക്കും എന്നതൊഴിച്ചാൽ ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെട്ടതായാണു വിവരം. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട
തിരുവനന്തപുരം: മകളും ഭർത്താവുമായിരുന്നു ലക്ഷ്മിയുടെ ലോകം. അവരില്ലാത്ത ലോകത്താണ് താൻ ജീവിക്കുന്നതെന്ന യാഥാർത്ഥ്യം ലക്ഷ്മി മനസിലാക്കി കഴിഞ്ഞു. മകളുടെയും ഭർത്താവിന്റെയും കണ്ണീരോർമ്മകളിൽ നിന്നും ജീവിതം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് അവരിപ്പോൾ. ഗുരുതരമായി അപകടത്തിൽ തേജസ്വിനിയും ബാലയും പൊലിഞ്ഞപ്പോൾ കുടുംബത്തിൽ അവശേഷിക്കുന്നത് ഇനി ലക്ഷ്മി മാത്രമാണ്. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലുള്ള ലക്ഷ്മിക്ക് ഇപ്പോൾ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്.
ജീവിതത്തിലേക്ക് തിരികെ കയറാൻ ഇനിയും ആറേഴുമാസങ്ങൾ വേണ്ടിവരുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വീൽചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോൾ സഞ്ചരിക്കുന്നത്. സുഹൃത്തുക്കൾ അടങ്ങുന്നവർ സുഖവിവരം അന്വേഷിച്ച് എത്തുന്നുണ്ട്. അധികം സംസാരമില്ലങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം അവൾക്ക് ബോധ്യമുണ്ട്. നടക്കാൻ സമയമെടുക്കും എന്നതൊഴിച്ചാൽ ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെട്ടതായാണു വിവരം. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു വരികയാണ് ഇപ്പോൾ ലക്ഷ്മി.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടർന്ന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലക്ഷ്മി പൊലീസിൽ മൊഴി നൽകിയിരുന്നു. അപകടം നടക്കുമ്പോൾ സുഹൃത്ത് അർജുൻ ആണ് വാഹനം ഓടിച്ചിരുന്നെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. അതേസമയം ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു അർജുന്റെ മൊഴി. മൊഴികളിലെ വൈരുധ്യം കേസിന്റെ ഗതിമാറ്റി.
തുടർന്ന് കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണിയും അപകടമരണത്തിൽ ചില സംശയങ്ങൾ അറിയിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയും ചെയ്തു. പാലക്കാട്ടെ സ്വകാര്യ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനു സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പിതാവിന്റെ ആവശ്യം. മാത്രമല്ല ബാലഭാസ്‌കറാണു വാഹനം ഓടിച്ചതെന്ന് അർജുൻ നുണ പറഞ്ഞത് എന്തിനാണെന്നും കുടുംബം ചോദിക്കുന്നുണ്ട്. പിതാവിന്റെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താനാണു തീരുമാനമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ അറിയിച്ചിരുന്നു.
ഈ അന്വേഷണത്തെ കുറിച്ചും ബോധ്യമുണ്ട്. കുടുംബം നൽകിയ പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. ബാലഭാസ്‌കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാൽ പരാതിയിൽ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ ബാലഭാസ്‌കറിനോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്. പത്തുവർഷമായി ബാലഭാസ്‌കറിനു പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു എന്ന വിവരമാണു കുടുംബാംഗങ്ങൾ നൽകുന്നത്. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്‌കറിനെ ഡോക്ടർ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്‌കറിനു വജ്രമോതിരം സമ്മാനമായി നൽകി എന്നാണു ലഭിക്കുന്ന വിവരം. പിന്നീട് പാലക്കാട്ടെ വീട്ടിൽ ബാലഭാസ്‌കറിനു വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നൽകി.
പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അപകടസമയത്ത് കാറോടിച്ചിരുന്ന അർജുൻ. എന്നാൽ ബാലഭാസ്‌ക്കറാണ് കാറോടിച്ചിരുന്നതെന്ന അർജുന്റെ മൊഴിയും, അർജുനാണ് കാറോടിച്ചിരുന്നതെന്ന ലക്ഷ്മയിടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപകടവുമായി ബന്ധപ്പെട്ടാണു സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു സംശയം ഉയർന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകൾ ബാലഭാസ്‌കർ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്‌കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാൻ ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു.
സംഗീതജ്ഞൻ ബാലഭാസ്‌കറും മകളും വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉയർത്തിയ സംശയങ്ങൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിനു നിർദ്ദേശം നൽകി. ബാലഭാസ്‌കറിന്റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദർശിച്ചു മരണത്തിൽ സംശയം ഉന്നയിച്ചു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ലോക്കൽ പൊലീസിന് ആവശ്യമായ സഹായം നൽകാൻ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി താമസിക്കാൻ മുറി ബുക്ക് ചെയ്ത ബാലഭാസ്‌കർ, എന്തിനാണു തിടുക്കപ്പെട്ടു ബാലഭാസ്‌കർ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് സി.കെ.ഉണ്ണി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു.