- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യാ മാധവന്റെ ബ്യൂട്ടിക്കിൽ തി പിടിത്തം; ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിൽ അഗ്നി പടർന്നത് പുലർച്ച മൂന്ന് മണിയോടെ; തുണികളും ഉപകരണങ്ങളും കത്തി നശിച്ചു; അപകടകാരണം കണ്ടെത്താൻ പൊലീസ്; അട്ടിമറിയും സംശയത്തിൽ; ലക്ഷ്യയിലെ തീയിൽ വിശദ അന്വേഷണം നടക്കും
കൊച്ചി: കാവ്യാമാധവന്റെ കൊച്ചിയിലെ ബ്യൂട്ടിക്കിൽ തീപിടിത്തം. തുണിയും ഉപകരണങ്ങളും കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. അട്ടിമറി നടന്നോ എന്ന് പൊലീസ് പരിശോധിക്കും. ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം.
ഏറെ നാൾ സിനിമയിൽ നിന്നും മാറിനിന്ന കാവ്യ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലെത്തുകയായിരുന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച സഹോദരൻ മിഥുന്റെ പിന്തുണകൂടിയായതോടെ ലക്ഷ്യ തുടങ്ങിയത്. ദിലീപുമായുള്ള വിവാഹ ശേഷമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിലും ഈ സ്ഥാപനത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തിലെ തീ പിടിത്തത്തെ ഗൗരവത്തോടെ കാണാനാണ് പൊലീസ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ
Next Story