രുമകളെ കാണാനില്ലെന്ന പരാതിയുമായി മാധ്യമങ്ങൾക്ക് മമുന്നിൽ പൊട്ടിക്കരഞ്ഞ് താരസഹോദരിമാരായ ഡിസ്‌കോ ശാന്തിയും ലളിത കുമാരിയും. ഇരുവരുടെയും സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വർമയുടെ മകൾ അബ്രിനയെ കാണാനില്ലെന്ന പരാതിയുമായാണ് ഇരുവരും എത്തിയത്.

17യസ്സുകാരിയായ അബ്രിനയെ സെപ്റ്റംബർ ആറു മുതലാണ് കാണാതായത്. ചെന്നൈയിലെ ചർച്ച് പാർക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാർതഥിനിയായ പെൺകുട്ടി സ്‌കൂളിൽ പോയിട്ട് മടങ്ങി വന്നിട്ടില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്. പൊതു സമൂഹത്തിന്റെ സഹായം തേടാനാണ് വാർത്താസമ്മേളനം നടത്തിയതെന്ന് ലളിത കുമാരി പറഞ്ഞു.

തങ്ങളുടെ മരുമകളെ കാണാനില്ലെന്നും കണ്ടെത്തുന്നതിന് സഹായിക്കണമെന്നുമുള്ള അപേക്ഷയുമായാണ് ലളിത കുമാരി മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞത്. അബ്രിനയുടെ മാതാവ് ഷെറിലും ലളിത കുമാരിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അബ്രിനെയെ കാണാതായപ്പോൾ തന്നെ പോണ്ടി ബാസാർ സ്റ്റേഷനിൽ പരാതി നൽകിയെന്നും പൊലീസിന്റെ സഹകരണമുണ്ടെന്നും ലളിത കുമാരി പറയുന്നു. നടൻ പ്രകാശ് രാജിന്റെ മുൻഭാര്യയാണ് ലളിത കുമാരി. 1987 മുതൽ 1995 വരെ സിനിമയിൽ തിളങ്ങിയ താരം വിവാഹത്തോടു കൂടി അഭിനയത്തോട് വിട പറഞ്ഞു.