- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ മകളുടെ വീട്ടിൽ പോയി സ്വർണം ഊരിയെടുക്കും; താൻ ഇവിടുന്നുപോകുന്നത് ഒന്നു കാണട്ടെയെന്നും ഭീഷണി; വ്യാജ രേഖ ചമച്ച് തന്റെ കോടികൾ വിലമതിക്കുന്ന ഭൂമി മലപ്പുറത്തെ കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് മഞ്ചേരി സ്വദേശി; പരാതിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ചിലരെന്ന് കെപിസിസി അംഗം റഷീദ് പറമ്പൻ
മലപ്പുറം: തന്റെ മകളുടെ വിവാഹത്തിനായി എഴ് ലക്ഷം രൂപ വായ്പ നൽകി കോടികൾ വിലമതിക്കുന്ന ഭൂമി കോൺഗ്രസ്സ് നേതാവ് കൈക്കലാക്കിയതായി മഞ്ചേരി സ്വദേശിയുടെ പരാതി.കെപിസിസി അംഗവും, മലപ്പുറം മുൻ ഡിസിസി വൈസ് പ്രസിഡന്റുമായ റഷീദ് പറമ്പിനെതിരെയാണ് പരാതി. മഞ്ചേരി വെട്ടേക്കാട് സ്വദേശി സുരേഷ് കുമാറാണ് പരാതിക്കാരൻ. സുരേഷ് കുമാറിന്റെ മകളുടെ വിവാഹത്തിന് റഷീദ് പറമ്പൻ വായ്പയായി നൽകിയ ഏഴുലക്ഷം രൂപയ്ക്ക് പകരമായാണ് ഭൂമി എഴുതി വാങ്ങിയത്.കടയിൽ നിന്ന് സ്വർണം വാങ്ങിയതും റഷീദ് പറമ്പന്റെ ജാമ്യത്തിലാണ്.ഏഴുലക്ഷം രൂപയും, സ്വർണക്കടയിലെ കുടിശികയും തീർക്കാൻ തയ്യാറായിട്ടും കോട്ടയം കൈപ്പുഴയിലെ അഞ്ചേമുക്കാൽ ഏക്കർ തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.കോട്ടയത്തെ മറ്റൊരു കോൺഗ്രസ് നേതാവും ഇടപാടിൽ നേരിട്ട് പങ്കാളിയാണെന്നാണ് ആരോപണം. റഷീദ് പറമ്പൻ വ്യാജ രേഖ ചമച്ച് ഭൂമി സ്വന്തമാക്കിയെന്നാണ് പരാതി. മഞ്ചേരി വേട്ടേക്കോട് റോഡിലെ തലേതൊടി സുരേഷ് കുമാറാണ് കോട്ടയം എറ്റുമാനൂരിലെ കൈപ്പുഴയിലെ തന്റെ ഉടമസ്ഥതയിലുള്ള 5.45 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന്
മലപ്പുറം: തന്റെ മകളുടെ വിവാഹത്തിനായി എഴ് ലക്ഷം രൂപ വായ്പ നൽകി കോടികൾ വിലമതിക്കുന്ന ഭൂമി കോൺഗ്രസ്സ് നേതാവ് കൈക്കലാക്കിയതായി മഞ്ചേരി സ്വദേശിയുടെ പരാതി.കെപിസിസി അംഗവും, മലപ്പുറം മുൻ ഡിസിസി വൈസ് പ്രസിഡന്റുമായ റഷീദ് പറമ്പിനെതിരെയാണ് പരാതി. മഞ്ചേരി വെട്ടേക്കാട് സ്വദേശി സുരേഷ് കുമാറാണ് പരാതിക്കാരൻ.
സുരേഷ് കുമാറിന്റെ മകളുടെ വിവാഹത്തിന് റഷീദ് പറമ്പൻ വായ്പയായി നൽകിയ ഏഴുലക്ഷം രൂപയ്ക്ക് പകരമായാണ് ഭൂമി എഴുതി വാങ്ങിയത്.കടയിൽ നിന്ന് സ്വർണം വാങ്ങിയതും റഷീദ് പറമ്പന്റെ ജാമ്യത്തിലാണ്.ഏഴുലക്ഷം രൂപയും, സ്വർണക്കടയിലെ കുടിശികയും തീർക്കാൻ തയ്യാറായിട്ടും കോട്ടയം കൈപ്പുഴയിലെ അഞ്ചേമുക്കാൽ ഏക്കർ തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.കോട്ടയത്തെ മറ്റൊരു കോൺഗ്രസ് നേതാവും ഇടപാടിൽ നേരിട്ട് പങ്കാളിയാണെന്നാണ് ആരോപണം.
റഷീദ് പറമ്പൻ വ്യാജ രേഖ ചമച്ച് ഭൂമി സ്വന്തമാക്കിയെന്നാണ് പരാതി. മഞ്ചേരി വേട്ടേക്കോട് റോഡിലെ തലേതൊടി സുരേഷ് കുമാറാണ് കോട്ടയം എറ്റുമാനൂരിലെ കൈപ്പുഴയിലെ തന്റെ ഉടമസ്ഥതയിലുള്ള 5.45 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ; മകളുടെ വിവാഹ ആവശ്യാർത്ഥം കോട്ടയത്തെ ഭൂമിയുടെ രേഖകൾ പണയം വെയ്ക്കാൻ തീരുമാനിച്ചിരുന്നു. കോട്ടയത്തെ സഹകരണ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാൻ സഹായിക്കാമെന്ന് കോൺഗ്രസ് നേതാവ് ഉറപ്പുനൽകി. എന്നാൽ അതുനടന്നില്ല. പിന്നീട് വിവാഹാവശ്യാർഥം ഏഴുലക്ഷം രൂപയും ഏഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വാങ്ങി തന്നു. പിന്നീട് കോട്ടയത്തെത്തിയ തന്നോട് 16.5 ലക്ഷം രൂപയ്ക്ക് ഒന്നര കോടിയോളം രൂപം വിലമതിക്കുന്ന ഭൂമി നൽകണമെന്ന് ആവശ്യപ്പെടുകയും തയ്യാറല്ലെന്ന് അറിയിച്ചപ്പോൾ ഭീക്ഷണിപ്പെടുത്തി ആധാരം അടക്കമുള്ള രേഖയിൽ നിർബന്ധപൂർവം ഒപ്പിടുവിച്ച് ഭൂമി കൈക്കലാക്കിയെന്നും സുരേഷ്‌കുമാർ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ മകളുടെ വിവാഹത്തിന് സഹായിച്ചതിന്റെ പേരിൽ തന്നെ സുരേഷ് കുമാറാണ് വഞ്ചിച്ചതെന്ന് റഷീദ് പറമ്പൻ പറയുന്നു.പ്രശ്‌നപരിഹാരത്തിന് ജില്ലാ നേതൃത്വം ഇടപെട്ട് നടത്തിയ സമവായനീക്കങ്ങൾ ഫലിച്ചില്ല.കടം നൽകിയ പണവും പലിശയും തിരികെ വാങ്ങി ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
തന്നെ ഭീഷണിപ്പെടുത്തി ഏറ്റുമാനൂർ രജിസ്ട്രാർ ഓഫീസിൽ പോയി ബലമായി രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് സുരേഷ് കുമാർ ആരോപിക്കുന്നു.വിവാഹം കഴിഞ്ഞ മകളുടെ വീട്ടിൽ പോയി സ്വർണം ഊരി വാങ്ങുമെന്നും,മറ്റുമുള്ള ഭീഷണികൾ്മുഴക്കിയപ്പോഴാണ് തനിക്ക് ഒപ്പിട്ടുകൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.
2016 ൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ട് 2017 ഡിസംബറിൽ പരാതിയുമായി രംഗത്ത് വരാനുള്ള കാരണമെന്താണ് ചോദിക്കുന്നു റഷീദ് പറമ്പൻ.കെപിസിസി പുനഃസംഘടന ജനുവരിയിൽ ആരംഭിക്കും എന്ന വാർത്ത പുറത്തുവന്നതിന് രണ്ടാം നാളാണ് ആരോപണവുമായി രംഗത്ത് വന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭീഷണിപ്പെടുത്തി കോടികളുടെ ഭൂമി താൻ തട്ടിയെടുത്തു എന്ന ആരോപണത്തിന് പിന്നിൽ കോൺഗ്രസിലെ തന്നെ ചിലരാണെന്നും റഷീദ് പറമ്പൻ ആരോപിക്കുന്നുണ്ട്. മകളുടെ വിവാഹ ആവശ്യാർഥം കോട്ടയം എറ്റുമാനൂർ കൈപ്പുഴയിലെ ഭൂമി പണയംവയ്ക്കാനായി, മഞ്ചേരി വേട്ടേക്കോട് തലേതൊടി സുരേഷ്‌കുമാർ താനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്.
കൈപ്പുഴയിലെ 5.45 ഏക്കർ ഭൂമി താൻ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ച് കൈക്കലാക്കിയെന്ന് പറഞ്ഞാണ് സുരേഷ്‌കുമാർ തനിക്കെതിരെ കോടതിയെ സമീപിച്ചത്. മകളുടെ വിവാഹത്തിന് ഏഴുലക്ഷം രൂപയും ഏഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കടം വാങ്ങി നൽകി. പണം തിരികെ ലഭിക്കാതായപ്പോൾ ഭൂമി തന്റെ പേർക്ക് സുരേഷ്‌കുമാർ രജിസ്റ്റർചെയ്തുവെന്നും റഷീദ് പറമ്പൻ പറഞ്ഞു.
എന്നാൽ, തന്നെ റഷീദ് പറമ്പനും കൂട്ടരും നിരന്തരം ഭൂക്ഷണിപ്പെടുത്തുകയാണെന്നും സാമ്പത്തികമായി കടുത്ത പ്രയാസത്തിലായ താൻ ആത്മഹത്യയുടെ വക്കിലാണെന്നും സുരേഷ്‌കുമാർ പറയുന്നു.