- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാപ്ടോപ്പ്-മൊബൈൽ ബോംബുകളുമായി ഭീകരർ എയർപോർട്ടുകളിലേക്ക് നീങ്ങുന്നതായി സൂചന; ലോകമെങ്ങും ജാഗ്രത; ബ്രിട്ടീഷ് എയർപോർട്ടുകളിലും ന്യൂക്ലിയർ സ്റ്റേഷനുകളിലും കനത്ത ജാഗ്രത; ഏത് നിമിഷവും ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ആറ് രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള വിമാനങ്ങളിൽ ലാപ് ടോപ്പും ഐപാഡും അടക്കമുള്ള ഇലക്ട്രോണിക്സ് ഡിവൈസുകൾ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെ ന്യായീകരിക്കുന്ന വിധത്തിലുള്ള പുതിയ മുന്നറിയിപ്പുകൾ പുറത്ത് വന്നു. ഇതനുസരിച്ച് ലാപ്ടോപ്പ്-മൊബൈൽ ബോംബുകളുമായി ഭീകരർ എയർപോർട്ടുകളിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്. ഇതിനെ തുടർന്ന് ലോകമെങ്ങും കനത്ത ജാഗ്രതയാണ് ഉയർന്നിരിക്കുന്നത്. ബ്രിട്ടീഷ് എയർപോർട്ടുകളിലും ന്യൂക്ലിയർ സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഇതിനെത്തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. ഏത് നിമിഷവും ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ സെക്യൂരിറ്റി സർവീസുകൾ നിരവധി അലേർട്ടുകളാണ് ഉയർത്തിയിരിക്കുന്നത്. സുരക്ഷാ പരിശോധനയിൽ പെടാത്ത രീതിയിലുള്ള വളരെ ചെറിയ ബോംബുകൾ ലാപ്ടോപ്പുകളിൽ ഘടിപ്പിച്ച് അത് പൊട്ടിത്തെറിപ്പിച്ച് വിമാനങ്ങളെ തകർത്ത് വൻ ദുരന്തങ്ങളുണ്ടാക്കാനും ഭീകരർ സന്നദ്ധരായിരിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഐസിസും അൽഖ്വയ്ദ
ആറ് രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള വിമാനങ്ങളിൽ ലാപ് ടോപ്പും ഐപാഡും അടക്കമുള്ള ഇലക്ട്രോണിക്സ് ഡിവൈസുകൾ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെ ന്യായീകരിക്കുന്ന വിധത്തിലുള്ള പുതിയ മുന്നറിയിപ്പുകൾ പുറത്ത് വന്നു. ഇതനുസരിച്ച് ലാപ്ടോപ്പ്-മൊബൈൽ ബോംബുകളുമായി ഭീകരർ എയർപോർട്ടുകളിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്. ഇതിനെ തുടർന്ന് ലോകമെങ്ങും കനത്ത ജാഗ്രതയാണ് ഉയർന്നിരിക്കുന്നത്. ബ്രിട്ടീഷ് എയർപോർട്ടുകളിലും ന്യൂക്ലിയർ സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഇതിനെത്തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. ഏത് നിമിഷവും ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.
കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ സെക്യൂരിറ്റി സർവീസുകൾ നിരവധി അലേർട്ടുകളാണ് ഉയർത്തിയിരിക്കുന്നത്. സുരക്ഷാ പരിശോധനയിൽ പെടാത്ത രീതിയിലുള്ള വളരെ ചെറിയ ബോംബുകൾ ലാപ്ടോപ്പുകളിൽ ഘടിപ്പിച്ച് അത് പൊട്ടിത്തെറിപ്പിച്ച് വിമാനങ്ങളെ തകർത്ത് വൻ ദുരന്തങ്ങളുണ്ടാക്കാനും ഭീകരർ സന്നദ്ധരായിരിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഐസിസും അൽഖ്വയ്ദയും പോലുള്ള ഭീകര സംഘനടകൾ ഇത്തരത്തിൽ ലാപ്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും ഒളിപ്പിക്കാൻ കഴിയുന്ന ചെറിയ ബോംബുകൾ വികസിപ്പിച്ചുവെന്നും ഇവയെ എയർപോർട്ടുകളിലെ പരിശോധനകളിലൂടെ തിരിച്ചറിയാൻ സാധിക്കില്ലെന്നുമാണ് ഇന്റലിജൻസ് ഏജൻസികൾ വിശ്വസിക്കുന്നത്.
ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് യുകെയും യുഎസും ഇത്തരം ഉപകരണങ്ങൾ മുൻകൂട്ടി നിരോധിച്ചിരിക്കുന്നതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ന്യൂക്ലിയർ പവർ സ്റ്റേഷനുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കമ്പ്യൂട്ടർ ഹാക്കർമാരിലൂടെ ഹാക്ക് ചെയ്ത് ന്യൂക്ലിയർ പവർ സ്റ്റേഷനുകളുടെ നിയന്ത്രണം കൈക്കലാക്കി യൂറോപ്യൻ രാജ്യങ്ങളിൽ വൻ ദുരന്തങ്ങളുണ്ടാക്കാൻ ഭീകരർ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്. ന്യൂക്ലിയർ ഇന്റസ്ട്രിയുടെ ഇന്റർനെറ്റ് പ്രതിരോധങ്ങളിലെ പഴുതുകൾ മുതലെടുക്കാൻ തീവ്രവാദികളും വിദേശ ചാരന്മാരും പതിയിരിക്കുന്നുണ്ടെന്ന് ഗവൺമെന്റ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു.
ഈയൊരു സാഹചര്യത്തിൽ ന്യൂക്ലിയർ പ്ലാന്റുകൾ സൈബർ ആക്രമങ്ങളോട് പ്രതിരോധിക്കാൻ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് എനർജി മിനിസ്റ്ററായ ജെസെ നോർമാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സൈബർ ആക്രമണത്തിൽ നിന്നും യുകെയെ പ്രതിരോധിക്കാൻ ഗവൺമെന്റ് പൂർണമായും ബാധ്യസ്ഥമാണെന്നും ഇതിനായി രാജ്യത്തിന്റെ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനായി 1.9 ബില്യൺ പൗണ്ട് നിക്ഷേപിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എയർപോർട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാൻ പ്രാപ്തിയുള്ള ലാപ് ടോപ്പ് ബോംബുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണ ബോംബുകളും ഐസിസും അൽഖ്വയ്ദയും വികസിപ്പിച്ചിരിക്കുന്നുവെന്ന കാര്യം യുഎസ് ഇന്റലിജൻസ് ഒഫീഷ്യലുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ലാപ്ടോപ്പ് ബ ാറ്ററി കംപാർട്ട്മെന്റിൽ ചെറിയ ബോംബ് ഘടിപ്പിച്ച് അത് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനാ സംവിധാനങ്ങളുടെ കണ്ണിൽ പെടാതെ കൊണ്ടു പോകുന്നതെങ്ങനെയെന്നത് എഫ്ബിഐ വിദഗ്ദ്ധർ പരീക്ഷിച്ചിരുന്നു. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ഡിവൈസുകൾക്കുള്ളിൽ ഇത്തരം ബോംബുകൾ ഘടിപ്പിച്ച് സ്ഫോടനം നടത്താനാവുമെന്നും അവർ തെളിയിട്ടുണ്ട്. കമേഴ്സ്യൽ വിമാനങ്ങളെ ലക്ഷ്യം വച്ച് ഭീകരർ കടുത്ത ആക്രമണ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന മുന്നറിയിപ്പ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും പുറപ്പെടുവിച്ചിട്ടുണ്ട്.