ലോകവും മനുഷ്യരും എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും ഇപ്പോഴും പലയിടങ്ങളിൽ നിലനിൽക്കുന്ന കാടൻ നിയമങ്ങൾ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നും...ഇന്തോനേഷ്യയിൽ ഒരിടത്ത് മുസിലം ശരിയത് നിയമം നടപ്പാക്കിയ വിധം ഇപ്പോൾ ലോകമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ചാട്ടവാർ കൊണ്ട് ഒരു സ്ത്രീയെ പരസ്യമായി അടിക്കുന്നതിന്റെയും അത് കണ്ട് ആഹ്ലാദിക്കുന്ന ജനക്കൂട്ടത്തിന്റെയും ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.

പൊക്കിക്കെട്ടിയ സ്റ്റേജിൽ വെള്ളവസ്ത്രം ധരിച്ചിരിക്കുന്ന സ്ത്രീയെ മുഖം മറച്ചിരിക്കുന്ന ഒരു പുരുഷൻ ചാട്ടവാർ കൊണ്ട് മർദിക്കുന്ന ചിത്രമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മുട്ടുകുട്ടി നിർത്തിയാണ് സ്ത്രീയെ ചാട്ടവാർ കൊണ്ട് അടിക്കുന്നത്. കുറ്റവാളിയാണെന്് വിധിയെഴുതിയ സ്ത്രീയുടെ മുഖവും പിങ്ക് തുണിക്കഷണം കൊണ്ട് മറച്ചിട്ടുണ്ട്. സ്ത്രീയെ ശിക്ഷിക്കുന്നതു കാണാൻ നിരവധിയാളുകളാണ് സ്റ്റേജിനു താഴെ കൂട്ടം കൂടി നിൽക്കുന്നത്. ശരിയത് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീയെ ചാട്ടവാർ കൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ സ്മാർട്ട് ഫോണിൽ പകർത്താൻ തിക്കും തിരക്കും കൂട്ടുകയാണ് ജനക്കൂട്ടം.

മുഖം മറച്ച പുരുഷന്റെ മർദനത്തിൽ സ്ത്രീ ഓരോ തവണ നിലവിളിക്കുമ്പോഴും അതിനനുസരിച്ച് ജനക്കൂട്ടം ആർപ്പു വിളിക്കുന്നത് കാണാം. വേദനയിൽ നിന്നു രക്ഷപ്പെടുന്നതിന് ഇരുകൈകളും ഉപയോഗിച്ച് സ്ത്രീ തന്റെ പുറത്ത് തടവുകയും ചെയ്യുന്നുണ്ട്. അഞ്ചു തവണ ചാട്ടവാർ അടി കൊണ്ട സ്ത്രീ അപ്പോഴേയ്ക്കും തളർന്നും സ്റ്റേജിൽ വീഴുകയായിരുന്നു. സ്റ്റേജിൽ മുഖം മറച്ച പുരുഷനൊപ്പം മറ്റു മൂന്നു പുരുഷന്മാർ കൂടി നിൽക്കുന്നത് കാണാം. പാരാമെഡിക്കൽ വേഷത്തിൽ നിന്നിരുന്ന പുരുഷന്മാരാണ് ബോധം കെട്ടു വീണ സ്ത്രീയെ എടുത്തു കൊണ്ടു പോയത്.

2015 ഡിസംബറിൽ എടുത്തതെന്നു കരുതുന്ന ഈ വീഡിയെ പുറത്തുവിട്ടിരിക്കുന്നത് പത്രപ്രവർത്തകനായ തരെക് ഫത്താ ആണ്. ഇന്ത്യോനേഷ്യയിലെ അസെക് പ്രവിശ്യയിൽ ഇപ്പോഴും ശരിയത്ത് നിയമമാണ് ശക്തമായി പിന്തുടരുന്നത്. അതേസമയം സ്ത്രീ ചെയ്ത കുറ്റം എന്താണെന്ന് വീഡിയോയിൽ വെളിപ്പെടുത്തുന്നില്ല. അസെക് പ്രവിശ്യയിലെ ഒരു മോസ്‌കിനു മുന്നിലാണ് സ്റ്റേജ് കെട്ടി സ്ത്രീയെ പരസ്യമായി ശിക്ഷിക്കുന്നതെന്ന് വ്യക്തമാണ്.

ഇത് സൗദി അറേബ്യയോ ഇറാനോ അല്ല. ശരിയത് നിയമം നടപ്പാക്കുന്ന ഇന്തോനേഷ്യയിലെ അസെക് പ്രവിശ്യയാണ്. ചാട്ടവാറടി പബ്ലിക് എന്റർടൈന്മെന്റ് ആയിക്കാണുന്നയിടം; എന്ന അടിക്കുറിപ്പോടെയാണ് തരെക് ഫത്താ വീഡിയോ പുറത്തു വിട്ടത്.

കഴിഞ്ഞാഴ്ച മറ്റൊരു ഇന്തോനേഷ്യൻ സ്ത്രീ 26 ചാട്ടവാറടിക്ക് വിധേയയാകുന്ന വീഡിയോ ലോകം മുഴുവൻ കണ്ടതാണ്. വിവാഹബന്ധത്തിനു പുറമേ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം ആരോപിച്ചാണ് സ്ത്രീയെ ശിക്ഷിച്ചത്. സ്ത്രീക്കൊപ്പം തന്നെ ആരോപണ വിധേയനായ പുരുഷനേയും ചാട്ടവാർ കൊണ്ട് അടിച്ചിരുന്നു. നിസാര കാര്യങ്ങൾക്കു പോലും ഇത്തരം ക്രൂര ശിക്ഷകൾ നടപ്പാക്കുന്നത് ചില മുസ്ലിം രാജ്യങ്ങളുണ്ട് എന്നും തരെക് ഫത്താ കുറിക്കുന്നു. ചിലയിടങ്ങളിൽ പുരുഷന്മാരുടെ അകമ്പടിയില്ലാതെ സ്ത്രീ തനിയെ പുറത്തിറങ്ങിയാൽ പോലും ഇങ്ങനെ ശിക്ഷിക്കപ്പെടും. ഏതായാലും ഇന്തോനേഷ്യൻ സ്ത്രീക്ക് ചാട്ടവാറടി കൊള്ളുന്ന വീഡിയോ പുറത്തായതോടെ ഇതിനെതിരേ കടുത്ത പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.