- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിയിൽ വരുന്നത് ഇഷ്ടക്കാരെ തിരുകി കയറ്റാനും സർക്കാർ ഭൂമി പതിച്ചു കൊടുക്കാനുമുള്ള ശ്രമത്തിന്റെ ഞെട്ടിക്കുന്ന നിരവധി കഥകൾ; അവസാന മന്ത്രിസഭാ യോഗം ചട്ടങ്ങൾ മറികടന്ന് ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം സംഘടനകൾക്ക് പതിച്ചു നൽകിയത് 200 കോടിയുടെ സർക്കാർ ഭൂമി
തിരുവനന്തപുരം: പൊതുജനങ്ങളുടെ സ്വത്ത് രാഷ്ട്രീയ താൽപ്പര്യത്തിനായി സമുദായങ്ങൾക്ക് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയും പതിച്ചു നൽകുന്ന രാഷ്ട്രീയ പ്രവർത്തനത്തെ പ്രബുദ്ധ കേരളം എളുപ്പത്തിൽ അംഗീകരിച്ചു കൊടുക്കില്ല. എന്നാൽ, ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം സംഘടനകൾക്ക് ഒരുപോലെ ഭൂമി പതിച്ചു നൽകി അഴിമതിയുടെ കാര്യത്തിലും മതസൗഹാർദ്ദം കാത്തു സ
തിരുവനന്തപുരം: പൊതുജനങ്ങളുടെ സ്വത്ത് രാഷ്ട്രീയ താൽപ്പര്യത്തിനായി സമുദായങ്ങൾക്ക് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയും പതിച്ചു നൽകുന്ന രാഷ്ട്രീയ പ്രവർത്തനത്തെ പ്രബുദ്ധ കേരളം എളുപ്പത്തിൽ അംഗീകരിച്ചു കൊടുക്കില്ല. എന്നാൽ, ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം സംഘടനകൾക്ക് ഒരുപോലെ ഭൂമി പതിച്ചു നൽകി അഴിമതിയുടെ കാര്യത്തിലും മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന അപൂർവ സർക്കാറെന്ന ബഹുമാതി ചിലപ്പോൾ ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാറിന് ലഭിച്ചേക്കും. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഈ പ്രീണന നയത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഇടപെട്ടതു കൊണ്ട് മാത്രമാണ് തടയാൻ സാധിച്ചത്.
ഇഷ്ടക്കാരെ സർക്കാർ സർവീസുകളിൽ തിരുകി കയറ്റാനും തിരഞ്ഞെടുപ്പിലേക്ക് ഫണ്ട് കണ്ടെത്താൽ ഭൂമാഫിയയ്ക്ക് അനധികൃതമായി ഭൂമി പതിച്ചു കൊടുക്കുന്നതും അനധികൃത ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുന്നതും അടക്കമുള്ള കാര്യങ്ങൾ നേരത്തെ മറുനാടൻ മലായാളി റിപ്പോർട്ട് ചെയ്തിരുന്നു. മെത്രാൻ കായൽ കൈയേറ്റക്കാർക്ക് പോലും അനുകൂലമായി നിലപാടാണ റവന്യൂ വകുപ്പ് സ്വീകരിച്ചിരുന്നത്. ഇടപാടുകൾ വിവാദമായതോടെയാണ് സുധീരൻ ഇടപെട്ട് ഉത്തരവ് പിൻവലിപ്പിച്ചത്.
തെരഞ്ഞെടുപ്പു ലക്ഷ്യമിച്ച് മതവിഭാഗങ്ങളെ പ്രീണിപ്പെടുത്തുന്നതിനായ 200 കോടി വിലവരുന്ന സ്വത്തുക്കൾ അനധികൃതമായി പതിച്ചു നൽകാനുള്ള നീക്കമാണ് സുധീരന്റെ ഇടപെടലിൽ തട്ടി തകർന്നത്. തലസ്ഥാനത്തു തന്നെയാണ് ഈ ഭൂമി പതിച്ചു നൽകൽ ശ്രമം നടന്നത്. സുധീരൻ ഇടപെട്ടതിനെതുടർന്ന് വിവാദമായ ഉത്തരവ് മരവിപ്പിക്കാൻ റവന്യൂ അഡി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കു റവന്യൂ മന്ത്രി അടൂർ പ്രകാശ് നിർദ്ദേശം നൽകുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെ ഉത്തരവ് മരവിപ്പിച്ചു.
തലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങൾ മത സമുദായങ്ങൾ തീറെഴുതാനായിരുന്നു ശ്രമം. സെക്രട്ടേറിയറ്റിനുസമീപത്തുള്ള വൈ.എം.സി.എ., മന്നം മെമോറിയൽ നാഷണൽ ക്ലബ്, മുസ്ലിം അസോസിയേഷൻ എന്നിവയ്ക്കും കവടിയാർ ടെന്നീസ് ക്ലബിനുമാണ് സർക്കാർ ഭൂമി സൗജന്യമായി പതിച്ചു കൊടുക്കാൻ മന്ത്രിസഭാ യോഗം തീരുാമനിച്ചത. സൗജന്യമായി പതിച്ചു നൽകാനുള്ള തീരുമാനം എതിർക്കപ്പെട്ടതോടെ പാട്ടത്തുകയുടെ രണ്ടു ശതമാനം വർധിപ്പിച്ച് 30 വർഷത്തേക്ക് വീണ്ടും പാട്ടത്തിനു നൽകാൻ തീരുമാനിച്ചു. വൻ അഴിമതിക്ക് അവസരമൊരുക്കുന്ന ഫയലുകൾ മാത്രം തീർപ്പാക്കുന്ന പരിപാടിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന മന്ത്രിസഭാ യോഗം മാറിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
സമുദായങ്ങൾക്ക് തലസ്ഥാനത്തെ ഈ കണ്ണായ സ്ഥലങ്ങൾ പതിച്ചുകൊടുത്താൽ സർക്കാരിനെതിരേ വൻ അഴിമതിയാരോപണം ഉയരുമെന്നു ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ മന്ത്രിസഭായോഗത്തിൽ എതിർപ്പുയർത്തിയിരുന്നു. എന്നാൽ, അതൊന്നും പ്രശ്‌നമല്ലെന്ന് കണ്ടാണ് വിവാദ തീരുമാനം ഇവർ കൈക്കൊണ്ടത്. ജിജി തോംസൺ സ്ഥാനമൊഴിഞ്ഞശേഷമുള്ള മന്ത്രിസഭായോഗത്തിലാണ് ഭൂമി പതിച്ചു നൽകാനുള്ള ചരടുവലികൾ നടന്നത്. കൊച്ചിൻ ക്ലബിനും ഭൂമി പതിച്ചുകൊടുക്കാൻ ശ്രമംനടന്നെങ്കിലും അവസാനനിമിഷം അതും ഉപേക്ഷിക്കുകയായിരുരുന്നു.
ഈ അഞ്ചുസ്ഥാപനങ്ങൾക്കും പാട്ടക്കാലാവധി തീരുന്നതനുസരിച്ച് കരാറുകൾ പുതുക്കി നൽകുകയാണ് ഇതുവരെ സർക്കാരുകൾ ചെയ്തിരുന്നത്. ഇത്തവണയും അങ്ങനെ ചെയ്താൽ മതിയെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചെങ്കിലും അത് തള്ളിക്കളഞ്ഞു. ക്രിസ്ത്യൻ സഭകളുടെ ആഭിമുഖ്യത്തിലുള്ള വൈ.എം.സി.എയുടെ കൈവശമുള്ള രണ്ടേക്കർ ഭൂമി സെക്രട്ടേറിയറ്റിനുനോടു ചേർന്നാണ് കിടക്കുന്നത്. സമീപത്തെ ബ്രിട്ടീഷ് ലൈബ്രറി പ്രവർത്തിച്ചിരുന്ന സ്ഥലംകൂടി ചേർത്താണ് പതിച്ചുകൊടുക്കാൻ തീരുമാനിച്ചത്. വൈ.എം.സി.എയിൽനിന്ന് കഷ്ടിച്ച് 100 മീറ്റർ മാത്രം മാറിയുള്ള 1.25 ഏക്കർ സ്ഥലത്താണ് തലസ്ഥാനത്തെ നായർ പ്രമുഖരുടെ കേന്ദ്രമായ നാഷണൽ ക്ലബ്. പാളയത്തിനു സമീപം നന്ദാവനത്ത് ഏതാനും വർഷങ്ങൾക്കുമുൻപ് മുസ്ലിം അസോസിയേഷന് 75 സെന്റ് ഭൂമിയിലധികം പാട്ടത്തിന് നൽകിയിരുന്നു.
ഇവിടെ ബഹുനില മന്ദിരങ്ങൾ കെട്ടിയുയർത്തുകയും ചെയ്തിരുന്നു. കവടിയാർ രാജവീഥിയോടു ചേർന്നുകിടക്കുന്ന 2.5 ഏക്കർ ടെന്നീസ് കളി പ്രോത്സാഹിപ്പിക്കുന്നതിന് രാജഭരണകാലത്ത് പാട്ടത്തിന് നൽകുകയായിരുന്നു. പിന്നീട് ഇവിടെ ക്ലബും മദ്യശാലയും ഉണ്ടായി. ദേശീയ ഗെയിംസിസിന്റെ സമയത്ത് പൊതുജഖനാവിൽനിന്ന് കോടിക്കണക്കിന് രൂപ മുടക്കി ടെന്നീസ് കോർട്ട് പുതുക്കിപ്പണിയുകയും ചെയ്തു.
ഇവരിൽ നിന്നൊന്നും തുച്ഛമായ പാട്ടത്തുക പോലും പലപ്പോഴും പിരിച്ചിരുന്നില്ല.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം2008 അട്ടിമറിച്ച് കുമരകം മെത്രാൻ കായലിൽ 378 ഏക്കർ നെൽവയൽ നികത്താൻ പുറത്തിറങ്ങിയ റവന്യൂ ഉത്തരവ് വിവാദമായതോടെയാണ് ഈ വിഷയവും പുറത്തുവന്നത്. എറണാകുളത്തെ കടമക്കുടിയിൽ 47 ഏക്കർ സ്ഥലം സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കാനും നികത്താനും സർക്കാർ പച്ചക്കൊടി നൽകിയിരുന്നു. സംഭവം വിവാദമായപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തിന് മുന്പ് നിരവധി ഫയലുകൾ തന്റെ മുന്നിൽ വന്നിട്ടുണ്ട്. എന്നാൽ, അതെല്ലാം ഓർമയിൽ ഉണ്ടാവണമെന്നില്ലെന്ന ഒഴുക്കൻ മറുപടിയായിരുന്നു അടൂർ പ്രകാശിന്റേത്. എന്നൽ, സുധീരന്റെ ശക്തമായ താക്കീതിൽ നീക്കങ്ങളെല്ലാം തട്ടിത്തകരുതയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മണൽ, ക്വാറി, വയൽ മാഫിയകളെ സഹായിക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി മറുനാടൻ റിപ്പോര്ട്ട് ചെയ്തിരുന്നു. താൽക്കാലിക ജീവനക്കാരുടെ സ്ഥലമാറ്റം ഉൾപ്പെടെ നിലം നികത്തിലിലും കള്ളക്കളികൾ സർക്കാരിന്റെ അവസാന നാളിൽ നടത്തിയത്. മന്ത്രി കെ ബാബുവിന്റെ പിഎ ആയിരുന്ന ജലീഷ് പീറ്ററിനെ ഐഎഎസ് പദവിക്ക് തുല്യമായ തസ്തികയിൽ നിയമിച്ച വിവരം മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മന്ത്രി കെ.ബാബുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജലീഷ് പീറ്ററിന് കാലാവധി തീരും മുൻപ് പുതിയ നിയമനം നൽകിയത് ഐഎഎസുകാരുടെ എതിർപ്പ് പോലും മറകടന്നായിരുന്നു. ജലീഷ് പീറ്ററിനെ രാജീവ് ഗാന്ധി സെന്റർ ഫോർ കരിയർ ഗൈഡൻസ് ആൻഡ് റിസർച്ച് ഡയറക്ടറായി നിയമിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനിച്ചത്.
മന്ത്രിസഭയിലെ ചർച്ചയിൽ പോലും പലരും എതിർത്തും. എന്നാൽ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ നിർബന്ധത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അനുകൂലിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്്റ്റാഫ് അംഗങ്ങൾക്ക് സർക്കാരിന്റെ കാലാവധി തീരും മുറയ്ക്ക് ഉന്നത പദവികളിൽ നിയമനം നൽകുന്നത് ശരിയല്ലെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇത് മറികടന്നാണ് നിയമനം. മന്ത്രി കെ.ബാബു ഇത് മന്ത്രിസഭയിൽ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ചതിനാൽ മന്ത്രിമാർ പിന്നീട് യോജിക്കുകയായിരുന്നു. ഇതോടെ ജലീഷ് പീറ്ററിന് ഐഎഎസ് എടുക്കാതെ തന്നെ അതേ പദവിയിൽ ശമ്പളത്തിനുള്ള അവസരം കിട്ടി. ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി മാരപാണ്ഡ്യനും നിയമനത്തോട് വിയോജിച്ചിരുന്നു. സർക്കാർ സെക്രട്ടറിയുടെ പദവിയാണ് സെന്റർ ഡയറക്ടർക്ക് നൽകിയിട്ടുള്ളത്.
ഇങ്ങനെ ഇഷ്ടക്കാരെ സർ്ക്കാർ ജോലികളിൽ തിരുകി കയറ്റാനും ഭൂമാഫിയക്കാരെയും മതമേലധ്യക്ഷന്മാരെയും തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങൾ തകൃതയായാണ് അവസാന മന്ത്രിസഭാ യോഗത്തിൽ നടന്നത്. വിവാദ തീരുമാനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.