- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ നിന്നും ദുബായ് എമിറേറ്റ്സ് ടവറിൽ എത്തിയ ബോണി ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണർത്തി; സംസാരിച്ച ശേഷം കുളിമുറിയിൽ പോയ നടി പുറത്തു വരാതിരുന്നപ്പോൾ വാതിൽ ബലം പ്രയോഗിച്ച് തുറന്നു; കണ്ടത് ബാത്ത് ടബ്ബിലെ വെള്ളത്തിൽ ചലനമറ്റ് മുങ്ങിക്കിടക്കുന്ന ശ്രീദേവിയെ: നടി മരിച്ചത് ഭർത്താവിന്റെ 'സർപ്രൈസ് ഡിന്നറി'ന് പോകുന്നതിന് തൊട്ടുമുമ്പ്; അവസാന നിമിഷങ്ങൾ ഇങ്ങനെ
ദുബായ്: ബോളിവുഡിന്റെ ചാന്ദ്‌നി ശ്രീദേവിയുടെ മരണം ഭർത്താവ് ബോണി കപൂർ ഒരുക്കിയ 'സർപ്രൈസ് അത്താഴവിരുന്നിന്' പുറപ്പെടുന്നതിനു തൊട്ടുമുന്നേ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ദുബായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടിയുടെ അന്ത്യ നിമിഷങ്ങൾ എങ്ങനെയായിരുന്നു എന്നാണ് മാധ്യമങ്ങൾ വിശദമാക്കിയത്. ശനിയാഴ്ച രാത്രിയാണ് ദുബായിലെ ജുമെയ്റ എമിറേറ്റ്സ് ടവർ ഹോട്ടലിൽ വച്ച് നടി മരിച്ചചത്. ഹൃദയ സ്തംഭനമാണോ അതോ കുളിമുറിയിൽ വീണുണ്ടായ പരിക്കാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്ത തവന്നിട്ടില്ല. ഇതിനിടെയാണ് ശ്രീദേവിയുടെ കുടുംബത്തെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഭർത്താവൊരുക്കിയ സർപ്രൈസ് അത്താഴ വിരുന്നു കഴിക്കാൻ കാത്തു നിൽക്കാതെ അവർ മടങ്ങുകയായിരുന്നു. ശ്രീദേവിക്ക് സർപ്രൈസ് ഡിന്നർ നൽകാനാണ് മുംബൈയിൽ നിന്ന് ബോണി കപൂർ വീണ്ടും ദുബായിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം 5.30( ദുബായ് സമയം )ഓടെയാണ് ബോണി കപൂർ ജുമെയ്റ എമിറേറ്റ്സ് ടവർ ഹോട്ടലിൽ ശ്രീദേവി താമസിച്ചിരുന്ന മുറിയിൽ എത്തിയത്. ശേഷം ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണർത്ത
ദുബായ്: ബോളിവുഡിന്റെ ചാന്ദ്‌നി ശ്രീദേവിയുടെ മരണം ഭർത്താവ് ബോണി കപൂർ ഒരുക്കിയ 'സർപ്രൈസ് അത്താഴവിരുന്നിന്' പുറപ്പെടുന്നതിനു തൊട്ടുമുന്നേ. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ദുബായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടിയുടെ അന്ത്യ നിമിഷങ്ങൾ എങ്ങനെയായിരുന്നു എന്നാണ് മാധ്യമങ്ങൾ വിശദമാക്കിയത്. ശനിയാഴ്ച രാത്രിയാണ് ദുബായിലെ ജുമെയ്റ എമിറേറ്റ്സ് ടവർ ഹോട്ടലിൽ വച്ച് നടി മരിച്ചചത്. ഹൃദയ സ്തംഭനമാണോ അതോ കുളിമുറിയിൽ വീണുണ്ടായ പരിക്കാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്ത തവന്നിട്ടില്ല. ഇതിനിടെയാണ് ശ്രീദേവിയുടെ കുടുംബത്തെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഭർത്താവൊരുക്കിയ സർപ്രൈസ് അത്താഴ വിരുന്നു കഴിക്കാൻ കാത്തു നിൽക്കാതെ അവർ മടങ്ങുകയായിരുന്നു.
ശ്രീദേവിക്ക് സർപ്രൈസ് ഡിന്നർ നൽകാനാണ് മുംബൈയിൽ നിന്ന് ബോണി കപൂർ വീണ്ടും ദുബായിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം 5.30( ദുബായ് സമയം )ഓടെയാണ് ബോണി കപൂർ ജുമെയ്റ എമിറേറ്റ്സ് ടവർ ഹോട്ടലിൽ ശ്രീദേവി താമസിച്ചിരുന്ന മുറിയിൽ എത്തിയത്. ശേഷം ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണർത്തി. ഭർത്താവ് അപ്രതീക്ഷിതമായി എത്തിയതോടെ സന്തോഷവതിയായി ശ്രീദേവി. തുടർന്ന് ഇവർ 15 മിനുട്ടോളം ഇരുവരും സംസാരിച്ചിരുന്നു.
ഇതിന് ശേഷം ശ്രീദേവി ശുചിമുറിയിലേക്ക് പോയി. 15 മിനുട്ടിന് ശേഷവും ശ്രീദേവി പുറത്തുവരാത്തതിനെ തുടർന്ന് ബോണി വാതിലിൽ തട്ടി. എന്നാൽ അകത്തുനിന്ന് മറുപടി ലഭിക്കാത്തതോടെ ബോണി വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. വാതിൽ തുറന്ന ബോണി കണ്ടത്. ബാത് ടബ്ബിലെ വെള്ളത്തിൽ ചലനമറ്റ് മുങ്ങിക്കിടക്കുന്ന ശ്രീദേവിയെയാണ്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ബോണി തന്റെ സുഹൃത്തുക്കളിൽ ഒരാളെ വിളിച്ചു വരുത്തി. പിന്നീട് ഒമ്പത് മണിയോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും മെഡിക്കൽ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു എന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തത്.
ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ശ്രീദേവിയും മകളും ഭർത്താവും ദുബായിൽ എത്തിയിരുന്നത്. നേരത്തെ ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നിരുന്നു. മോഹിത് മാർവയുടെ ദുബായിൽ നടന്ന വിവാഹ ചടങ്ങിൽ നിന്നും പകർത്തിയതാണ് ദൃശ്യങ്ങൾ. വിവാഹാഘോഷത്തിനായി എത്തി നടി ഏറെ സന്തോഷവതിയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശ്രീദേവിയുടെ ഭൗതികശരീരം ദുബായിൽ നിന്ന് ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിയോടെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. ഫൊറൻസിക് ഫലവും രക്തപരിശോധനയുടെ ഫലവും ലഭിക്കാൻ വൈകുന്നതാണ് കാരണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് വരാതെ മരണകാരണത്തിൽ ഉൾപ്പെടെ ഒന്നും പറയാനാകില്ല. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു അവരുടെ ബന്ധുക്കൾ അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഫൊറൻസിക് റിപ്പോർട്ട് വരാൻ വൈകുന്ന സാഹര്യത്തിൽ മരണകാരണം എന്തെന്ന് വ്യക്തമാക്കാൻ കോൺസുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബർദുബായി പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇവർ താമസിച്ച ഹോട്ടൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. ലോകപ്രശസ്തായായ താരമാണ് മരിച്ചിരിക്കുന്നതെന്നതിനാൽ അസ്വാഭാവികതകളും ആശങ്കകളു തീർക്കാൻ ഉറപ്പിച്ചു തന്നെയാണ് പൊലീസ്. അതിനുള്ല എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. അതിനിടെ ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ രംഗത്തുവന്നു. മൃതദേഹം ഇപ്പോൾ അൽ ഖ്വാസെയ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.