- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റവരുടെ പ്രാർത്ഥനകൾ വിഫലമാക്കി അവൾ കടന്നുപോയെങ്കിലും ജീവനോളം സ്നേഹിച്ച കലയെ കൈവിടാതെ മാതാപിതാക്കൾ; വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷയുടെ ഓർമകൾക്ക് പ്രണാമം അർപ്പിച്ച് ലാസ്യ നൃത്ത-സംഗീത വിദ്യാലയം; പ്രിയ ശിഷ്യ എരിഞ്ഞടങ്ങിയ മണ്ണിൽ പ്രാർത്ഥിച്ച് ലാസ്യയിലെ വിദ്യാരംഭ ചടങ്ങുകളിൽ സമർപ്പിച്ച് ഗുരു ആർഎൽവി രാമകൃഷ്ണൻ
പെരുമ്പാവൂർ: പ്രിയ ശിഷ്യ എരിഞ്ഞടങ്ങിയ മണ്ണിലെത്തി പ്രണാമം അർപ്പിച്ചു. അനന്തരം ദക്ഷിണ സ്വീകരിച്ച് നവാഗതർക്ക് ആദ്യ തട്ടവും മുദ്രകളും പകർന്നു. തുടർന്ന് മറ്റ് പഠിതാക്കൾക്കും പരിശീലകർക്കുമായി തട്ടടവിലും നാട്ടടവിലും പരിശീലനം. പിന്നാലെ കലാരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിശകലനങ്ങളും ഉൾക്കൊള്ളിച്ച് നിലാപാട് വ്യക്തമാക്കി. എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ഒപ്പമുണ്ടാമെന്ന് ഉറപ്പുനൽകി മടക്കം. വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർസിംഗർ ഫെയിം മഞ്ജുഷ മോഹൻദാസ് തുടങ്ങിവച്ച ലാസ്യയിലെ വിദ്യാരംഭ ചടങ്ങുകളിൽ ഗുരു ആർ എൽ വി രാമകൃഷ്ണന്റെ സമർപ്പണം ഇങ്ങനെ. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് രാമകൃഷ്ണൻ പെരുമ്പാവൂർ വളയൻചിറങ്ങരയിലെ മഞ്ജുഷ മോഹൻദാസിന്റെ വീട്ടിലെത്തിയത്. നേരെ പോയത് പുരയിടത്തിൽ മഞ്ജുഷ എരിഞ്ഞടങ്ങിയ മണ്ണിലേക്ക്. ഇവിടെ ഏതാനും നിമിഷങ്ങൾ നീണ്ട മൗനപ്രാർത്ഥന. തുടർന്ന് മുറ്റത്തെ പന്തലിലെത്തി. തുടർന്ന് സരസ്വതി വന്ദനത്തിന് ശേഷം ദക്ഷിണ സ്വീകരിച്ച് നവാഗതരെ വരവേറ്റു. നവാഗതർക്കും മറ്റ് പഠിതാക്കൾക്കുമായി ചെറിയ പരിശീന
പെരുമ്പാവൂർ: പ്രിയ ശിഷ്യ എരിഞ്ഞടങ്ങിയ മണ്ണിലെത്തി പ്രണാമം അർപ്പിച്ചു. അനന്തരം ദക്ഷിണ സ്വീകരിച്ച് നവാഗതർക്ക് ആദ്യ തട്ടവും മുദ്രകളും പകർന്നു. തുടർന്ന് മറ്റ് പഠിതാക്കൾക്കും പരിശീലകർക്കുമായി തട്ടടവിലും നാട്ടടവിലും പരിശീലനം. പിന്നാലെ കലാരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിശകലനങ്ങളും ഉൾക്കൊള്ളിച്ച് നിലാപാട് വ്യക്തമാക്കി. എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ഒപ്പമുണ്ടാമെന്ന് ഉറപ്പുനൽകി മടക്കം. വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർസിംഗർ ഫെയിം മഞ്ജുഷ മോഹൻദാസ് തുടങ്ങിവച്ച ലാസ്യയിലെ വിദ്യാരംഭ ചടങ്ങുകളിൽ ഗുരു ആർ എൽ വി രാമകൃഷ്ണന്റെ സമർപ്പണം ഇങ്ങനെ.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് രാമകൃഷ്ണൻ പെരുമ്പാവൂർ വളയൻചിറങ്ങരയിലെ മഞ്ജുഷ മോഹൻദാസിന്റെ വീട്ടിലെത്തിയത്. നേരെ പോയത് പുരയിടത്തിൽ മഞ്ജുഷ എരിഞ്ഞടങ്ങിയ മണ്ണിലേക്ക്. ഇവിടെ ഏതാനും നിമിഷങ്ങൾ നീണ്ട മൗനപ്രാർത്ഥന. തുടർന്ന് മുറ്റത്തെ പന്തലിലെത്തി. തുടർന്ന് സരസ്വതി വന്ദനത്തിന് ശേഷം ദക്ഷിണ സ്വീകരിച്ച് നവാഗതരെ വരവേറ്റു. നവാഗതർക്കും മറ്റ് പഠിതാക്കൾക്കുമായി ചെറിയ പരിശീനക്ലാസ്സുകൾക്കും നേതൃത്വം നൽകി. കലാരംഗത്തെ തന്റെ കാഴ്ചപ്പാടും അനുഭവവും പങ്കുവച്ചായിരുന്നു രാമകൃഷ്ണൻ വിദ്യാർത്ഥികളുമായി സംവദിച്ചത്.
മഞ്ജുഷയുടെ അദ്ധ്യാപകൻ എന്നതിനപ്പുറം മൂത്ത സഹോദരനായി നിന്ന് എല്ലാത്തിനും നേതൃത്വം നൽകും. ആരൊക്കെ പിൻതിരിപ്പിക്കാൻ ശ്രമിച്ചാലും മനസ്സ് വേണ്ടാ എന്ന് പറയും വരെ ഞാൻ ഒപ്പമുണ്ടാവും. പണമില്ലാത്തതിനാൽ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മത്സരത്തിന് മാത്രമായി കലയെ സമീപിക്കുന്ന രീതി മാറണം, രാമ കൃഷ്ണൻ പറഞ്ഞു. മത്സര ബുദ്ധിയോടെയോ പൈസകൊടുത്തോ സ്ഥാനമാനങ്ങൾ സ്വന്തമാക്കുന്ന രീതി ലാസ്യ സ്വീകരിച്ചിട്ടില്ലന്ന് നല്ല ബോദ്ധ്യമുണ്ട്. ഇവിടെ നിന്നിറങ്ങുന്ന പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾകൂടി ല്ക്കുന്ന സാഹചര്യം ഒരുക്കണം. അണ്ണാമലൈ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്.അർഹരായ വിദ്യാർത്ഥികളെ ഇത് സംമ്പന്ധിച്ച പരീക്ഷകളിൽ പങ്കെടുപ്പിക്കണം. രാമകൃഷ്ണൻ നിലപാട് വ്യക്തമാക്കി. 4.45 -ഓടെയാണ് രാമകൃഷ്ണൻ ഇവിടെ നിന്നും മടങ്ങിയത്.
പഠിതാക്കളിലും ഇവരുടെ കുടുംബാംഗങ്ങളിലും മഞ്ജുഷയുടെ വേർപാട് ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. പെരുമ്പാവൂർ വളയൻചിറങ്ങരയിൽ വീടിനോട് ചേർന്ന് ഒന്നര ദശാബ്ദത്തോളമായി പ്രവർത്തിച്ചുവന്നിരുന്ന ലാസ്യയുടെ നെടുംതൂണായിരുന്നു മഞ്ജുഷ.
അന്തരിച്ച കലാഭവൻ മണിയുടെ സഹോദരനായ രാമകൃഷ്ണൻ കാലടി ശ്രീശങ്കര കോളേജിൽ നൃത്ത അദ്ധ്യാപകനായി പ്രവർത്തിച്ചുവരികയാണ്. ഇവിടെ മോഹിനിയാട്ടം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരിക്കെയാണ് കഴിഞ്ഞ ജൂലൈ 27-ന് കാലടി -പെരുംമ്പാവൂർ പാതയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മഞ്ജുഷ മരണപ്പെട്ടത്.
മഞ്ജുഷയുടെ മരണത്തെത്തുടർന്നുള്ള എഫ് ബി പോസ്റ്റിൽ ശിഷ്യയുടെ വിയോഗം എൽപ്പിച്ച ആഘാതത്തെക്കുറിച്ച് ആർ എൽ വി രാമകൃണൻ വിവരിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ലാസ്യ വീണ്ടും സജീവമായത്.ഇവിടുത്തെ അദ്യബാച്ചിലെ വിദ്യാർത്ഥികളായ അഞ്ജന,ശ്രുതി,ഹരിത,ഐശ്വര്യാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ ക്ലാസ്സുകൾ നടന്നിരുന്നത്.ഇനിയുള്ള പഠനക്ലാസ്സുകൾക്ക് രാമകൃഷ്ണൻ നേതൃത്വം നൽകും. തന്റെ ഭാവി ജീവിതം ശാസ്ത്രീയനൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി നീക്കിവച്ചിക്കുകയാണെന്നാണ് നാട്ടുകാരും വീട്ടുകാരും ശ്രീക്കുട്ടി എന്നുവിളിച്ചിരുന്ന മഞ്ജുഷ അടുപ്പക്കാരെ അറിയിച്ചിരുന്നത്.
ഈ സ്ഥാപനത്തെ ലോകമറിയുന്ന കലാക്ഷേത്രമാക്കുകയായിരുന്നു മഞ്ജുഷയുടെ പ്രധാന ലക്ഷ്യം.വിങ്ങുന്ന ഓർമ്മയായി മാറിയെങ്കിലും അവളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുന്നതിനാണ് മാതാപിതാക്കളും ഭർത്താവ് പ്രിയദർശനും ലക്ഷ്യമിട്ടിട്ടുള്ളത്.ഈ മാസം 23-ന് പ്രയദർശൻ ഗൾഫിലെ ജോലി സ്ഥലത്തേക്ക് മടങ്ങും. ഗൾഫിലെ ജോലിയിൽ തുടരുന്നതിനേക്കാൾ താൽപര്യം വീട്ടിൽ ഭാര്യയുടെ ഓർമ്മകൾ തങ്ങിനിൽക്കുന്ന നൃത്തവിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണെന്നും ഒഴിവാക്കാനാവാത്ത സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ഇനി ഇവിടെ ജോലിയിൽ തുടരു എന്നും പ്രിയദർശൻ മറുനാടനോട് വ്യക്തമാക്കി.
കുട്ടി പിറന്ന് അധികം നാളുകൾ കഴിയും മുമ്പേ മഞ്ജുഷ വീണ്ടും നൃത്തരംഗത്തേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മോഹിനിയാട്ടത്തിൽ പി എച്ച് ഡി എന്നത് മഞ്ജുഷയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ജീവനോളം സ്നേഹിച്ച മോഹം ബാക്കിയാക്കിയാണ് അവൾ ജീവിതത്തോട് വിട ചൊല്ലിയത്.പാട്ടിനൊപ്പം ഡാൻസിലും മഞ്ജുഷ മികവ് പുലർത്തിയിരുന്നു. വാഹനാപകടത്തെത്തുടർന്ന് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുഷയുടെ അകലാവിയോഗത്തിന് വഴിതെളിച്ചത്.നേരത്തെ ശ്രീശങ്കരയിൽ തന്നെ മോഹിനിയാട്ടം പഠിക്കാൻ ചേർന്നിരുന്നെങ്കിലും ഐഡിയ സ്റ്റാർ സംഗറിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ആവശ്യമായ അറ്റന്റൻസ് ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് പഠനം പൂർത്തീകരിക്കാനായില്ല.ഈ കാലയളവിലാണ് വീട് കേന്ദ്രീകരിച്ച് മഞ്ജുഷ നൃത്ത -സംഗീത വിദ്യാലയം തുറന്നത്.
9 വർഷത്തേ ഇടവേളയ്്ക്ക് ശേഷമാണ് മഞ്ജുഷ വീണ്ടും മോഹിനിയാട്ടം പഠിക്കാൻ ശ്രീശങ്കരയിൽ എത്തിയത്.ഈ വിഭാഗത്തിൽ നാല് സെമസ്റ്ററാണുള്ളത്.ഇതിൽ മൂന്നാമത്തെ സെമസ്റ്ററിലാണ് മഞ്ജുഷ പഠിച്ചിരുന്നത്.പാട്ടിനും നൃത്തത്തിനും തുല്യപ്രാധാന്യം നൽകിയായിരുന്നു ഈ കലാകാരിയുടെ ജീവിതം.ലോകമറിയുന്ന കലാകാരിയാവുക എന്ന ലക്ഷ്യത്തിനാണ് മഞ്ജുഷ മുൻഗണന നൽകിയിരുന്നതെന്നാണ് അടുപ്പക്കാർ നൽകുന്ന വിവരം. താന്നിപ്പുഴയിൽ വച്ച് മഞ്ജുഷയും മുതിർന്ന ശിഷ്യ അഞ്ജനയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കള്ളുവണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മഞ്ജുഷ ഉടൻ ബോധരഹിതയായി.ഓടിക്കൂടിയവർ ഉടൻ അശുപത്രിയിലെത്തിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ ഇടയക്ക് ശരീരം മരുന്നുകളോട് പ്രതികരിച്ചെങ്കിലും പെട്ടെന്ന് നില വീണ്ടും വഷളായി.താമസിയാതെ മരണപ്പെട്ടു.ഒരാഴ്ചയോളം നീണ്ട ചികിത്സയും ഉറ്റവരുടെപ്രാർത്ഥനകളും കാത്തിരിപ്പും നിഷ്ഫലമാക്കി അവൾ വിടപറഞ്ഞപ്പോൾ നാടൊന്നാകെ തേങ്ങി. മഞ്ജുഷ തുടങ്ങിവച്ച ലാസ്യയുടെ പ്രവർത്തനം പുനഃരാംഭിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പഠിതാക്കളുടെ മാതാപിതാക്കളായിരുന്നു.തുടർന്ന് മഞ്ജുഷയുടെ മാതാപിതാക്കളും ഭർത്താവും അടുത്ത ബന്ധുക്കളും ആലോചിച്ചാണ് ലാസ്യ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.