- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ചെന്നൈ എസ്ആര്‍എം കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വിനോദയാത്രയ്ക്കു ശേഷം ആന്ധ്രപ്രദേശില്നിന്നും മടങ്ങുന്നതിനിടെയാണു വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ചെന്നൈയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയില്‍ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഞായറാഴ്ച രാത്രി ദാരുണമായ അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ […]
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ചെന്നൈ എസ്ആര്‍എം കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വിനോദയാത്രയ്ക്കു ശേഷം ആന്ധ്രപ്രദേശില്നിന്നും മടങ്ങുന്നതിനിടെയാണു വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
ചെന്നൈയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയില്‍ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഞായറാഴ്ച രാത്രി ദാരുണമായ അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സഞ്ചാരിച്ചിരുന്ന കാറും എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരിക്കേറ്റവരും കാറില്‍ യാത്ര ചെയ്തിരുന്നവര്‍ തന്നെയായിരുന്നു. പരുക്കേറ്റവരെ തിരുവള്ളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.