- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം: മഹാരാഷ്ട്ര, കര്‍ണ്ണാടക സ്വദേശിനികളെ പാര്‍പ്പിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ് വാദം നടന്നത്. ജയിലില്‍ കഴിയുന്ന 3 പ്രതികളുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്. ജാമ്യ അപേക്ഷകളിര്‍ തിങ്കളാഴ്ച ഉത്തരവ് പ്രഖ്യാപിക്കും. 2 മുതല്‍ 4 വരെ പ്രതികളായ കണ്ണമ്മൂല കലാകൗമുദി റോഡില്‍ പ്രേംകുമാര്‍ എന്ന ദിലീപ് (46), […]
തിരുവനന്തപുരം: മഹാരാഷ്ട്ര, കര്‍ണ്ണാടക സ്വദേശിനികളെ പാര്‍പ്പിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ് വാദം നടന്നത്.
ജയിലില്‍ കഴിയുന്ന 3 പ്രതികളുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്. ജാമ്യ അപേക്ഷകളിര്‍ തിങ്കളാഴ്ച ഉത്തരവ് പ്രഖ്യാപിക്കും. 2 മുതല്‍ 4 വരെ പ്രതികളായ കണ്ണമ്മൂല കലാകൗമുദി റോഡില്‍ പ്രേംകുമാര്‍ എന്ന ദിലീപ് (46), പാങ്ങപ്പാറ കാവുവിളയില്‍ വിനോദ് (5ഉ , ചാലക്കുടി പൂത്തം കുടിയില്‍ രാമചന്ദ്രന്‍ (60) എന്നിവരാണ് ജയിലില്‍ കഴിയുന്നത്.
അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത് നക്ഷത്ര വേശ്യാലയം നടത്തിയ മുഖ്യപ്രതി സജി ഒളിവിലാണ്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ഓണ്‍ലൈന്‍ മുഖേന യുവതികളുടെ ഫോട്ടോകള്‍ അയച്ചു കൊടുത്താണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. 2024 ആഗസ്റ്റ് 28 നാണ് മെഡിക്കല്‍ കോളേജ് പോലീസ് ഉള്ളൂര്‍ ജംഗ്ഷനിലെ അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്തത്. റെയ്ഡില്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക സ്വദേശിനികള്‍ക്ക് പുറമേ പാപ്പനംകോട് സ്വദേശിനിയുള്‍പ്പെടെ 8 സ്ത്രീകളും പിടിയിലായിരുന്നു. ഇവരെ ഇരകളായി കണക്കാക്കി വിട്ടയച്ചു.