- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോ അക്കാദമിയുടെ കനക ജൂബിലി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എത്തും; സ്ഥാപനത്തിനെതിരെ സമരം ചെയ്ത കെ മുരളീധരനെ ഒഴിവാക്കാൻ കാമ്പസിൽ നിന്നു വേദി ടാഗോർ തീയറ്ററിലേക്ക് മാറ്റി അധികൃതർ; എംഎൽഎയെ തഴഞ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ 29 ദിവസം നീണ്ടുനിന്ന സമരത്തിന് ഒടുവിൽ പ്രിൻസിപ്പൽ നിയമനത്തിൽ സർവ്വകലാശാലാ മാനദണ്ഡങ്ങൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന വിദ്യാർത്ഥികളുടെ നിർദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ കോളേജ് ഡയറക്ടർ നാരായണൻ നായർ അംഗീകരിച്ചിരുന്നു. ബിജെപിയുടെ വി മുരളീധരനും വിവി രാജേഷിനും ഒപ്പം ഈ വിഷയത്തിൽ സമരം ചെയ്യാൻ സ്ഥലം എംഎൽഎ കെ മുരളീധരനും എത്തി. ഇതോടെയാണ് ലോ അക്കാദമി സമരം മാനേജ്മെന്റിനെ പ്രതിസന്ധിയിലാക്കിയത്. നിരവധി ഉറപ്പുകൾ വിദ്യാർത്ഥി പ്രതിനിധികൾക്ക് കൊടുത്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെ ലോ അക്കാദമിയുടെ കനക ജൂബിലി എത്തി. എങ്ങനെ കെ മുരളീധരനെ പങ്കെടുപ്പിക്കും. ഇതിന് വേണ്ടി കനക ജൂബിലുടെ വേദി അക്കാദമി മാറ്റയെന്നാണ് ആരോപണം. കോൺഗ്രസിലെ പ്രധാന വിഭാഗമാണ് ഇത്തരത്തിൽ ആരോപണവുമായെത്തുന്നത്. തിരുവനന്തപുരത്ത് ടാഗോറിലാണ് കനക ജൂബിലി. ഈ സാഹചര്യത്തിൽ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കരുതെന്നാണ് ആവശ്യം. കോൺഗ്രസുകാരുടെ വികാരം മാനിക്കണമെന്നാണ് അവര
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ 29 ദിവസം നീണ്ടുനിന്ന സമരത്തിന് ഒടുവിൽ പ്രിൻസിപ്പൽ നിയമനത്തിൽ സർവ്വകലാശാലാ മാനദണ്ഡങ്ങൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന വിദ്യാർത്ഥികളുടെ നിർദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ കോളേജ് ഡയറക്ടർ നാരായണൻ നായർ അംഗീകരിച്ചിരുന്നു. ബിജെപിയുടെ വി മുരളീധരനും വിവി രാജേഷിനും ഒപ്പം ഈ വിഷയത്തിൽ സമരം ചെയ്യാൻ സ്ഥലം എംഎൽഎ കെ മുരളീധരനും എത്തി. ഇതോടെയാണ് ലോ അക്കാദമി സമരം മാനേജ്മെന്റിനെ പ്രതിസന്ധിയിലാക്കിയത്. നിരവധി ഉറപ്പുകൾ വിദ്യാർത്ഥി പ്രതിനിധികൾക്ക് കൊടുത്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെ ലോ അക്കാദമിയുടെ കനക ജൂബിലി എത്തി. എങ്ങനെ കെ മുരളീധരനെ പങ്കെടുപ്പിക്കും. ഇതിന് വേണ്ടി കനക ജൂബിലുടെ വേദി അക്കാദമി മാറ്റയെന്നാണ് ആരോപണം.
കോൺഗ്രസിലെ പ്രധാന വിഭാഗമാണ് ഇത്തരത്തിൽ ആരോപണവുമായെത്തുന്നത്. തിരുവനന്തപുരത്ത് ടാഗോറിലാണ് കനക ജൂബിലി. ഈ സാഹചര്യത്തിൽ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കരുതെന്നാണ് ആവശ്യം. കോൺഗ്രസുകാരുടെ വികാരം മാനിക്കണമെന്നാണ് അവരുടെ നിലപാട്. എന്നാൽ ഐ ഗ്രൂപ്പിലായിരുന്ന കെ മുരളീധരൻ ഇപ്പോൾ കളം മാറി ചവിട്ടി. ചെന്നിത്തലയുമായി മുരളിക്ക് അടുപ്പവുമില്ല. ഇരുവരും പരസ്പര ആരോപണങ്ങൾ പല വിഷയത്തിലും ഉയർത്തി. ഈ സാഹചര്യത്തിൽ ലോ അക്കാദമിയുടെ ചടങ്ങിൽ പങ്കെടുക്കുമെന്ന നിലപാടിലാണ് ചെന്നിത്തല. അക്കാദമിക്കെതിരെ കോൺഗ്രസ് നേതൃത്വമാണ് സമരം നടത്തിയത്. ഈ സാഹചര്യത്തിൽ അതേ മാനേജ്മെന്റിനെ കനക ജൂബിലി ചടങ്ങിൽ പോയി ചെന്നിത്തല പുകഴ്‌ത്തരുതെന്നതാണ് ഉയരുന്ന പൊതുവികാരം.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുമെന്നാണ് അക്കാദമി അവകാശപ്പെടുന്നത്. എന്നാൽ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയും മുഖ്യമന്ത്രിക്കുണ്ട്. അതിനാൽ അക്കാദമിയുടെ ചടങ്ങിൽ പങ്കെടുക്കാതെ പിണറായി തലസ്ഥാനം വിടാനാണ് പദ്ധതി. അക്കാദിയിൽ പോകുന്നത് വിവാദങ്ങൾ ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഇതും ചടങ്ങിന്റെ ശോഭ കുറയ്ക്കുമെന്ന ആശങ്ക അക്കാദിക്കുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചെന്നിത്തലയെ എങ്ങനേയും പങ്കെടുപ്പിക്കാനാണ് അക്കാദമിയുടെ നീക്കം. ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ തന്നെ നേരിട്ടാണ് ഈ ഇടപെടൽ നടത്തുന്നത്.
പിണറായി വന്നില്ലെങ്കിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. കേരളത്തിൽ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന നിയമകലാലയങ്ങളിൽ ഒന്നാണ് ലോ അക്കാദമി കോളേജ് അഥവാ കേരളാ ലോ അക്കാദമി. കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജായ ലോ അക്കാദമി സ്ഥാപിതമായത് 1967 ലാണ്. ലോ അക്കാദമി ലോകോളേജ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നതുമാണ്.
ഇതിനെതിരെ ഭൂമി കൈയേറ്റ വിവാദം ഉയർത്തിയത് സിപിഐയുടെ വിദ്യാർത്ഥി സംഘടനയാണ്. പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ആരോപണമെത്തി. ഒടുവിൽ ലക്്ഷ്മി നായരെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.