- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 കമാൻഡോകൾ, ബുള്ളറ്റ്പ്രൂഫ് കാറുകൾ, അകമ്പടിയായി 12 വാഹനങ്ങളും; സിദ്ദൂ മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിക്ക് പഞ്ചാബിൽ എത്തിക്കാൻ ഒരുക്കുന്നത് വൻ സുരക്ഷാ സന്നാഹം; പഞ്ചാബിന് കൈമാറിയാൽ ബിഷ്ണോയിയുടെ ജീവൻ അപകടത്തിലാകുമെന്ന് അഭിഭാഷകൻ
ന്യൂഡൽഹി: വിവിഐപിയായി കൊലക്കേസ് പ്രതിയായ ഗ്യാങ്സ്റ്റർ. ഡൽഹിയിൽ ജയിലിൽ കഴിയുന്ന പഞ്ചാബിലെ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബിൽ എത്തിക്കാൻ വേണ്ടിയാണ് വൻ സുരക്ഷ ഒരുക്കുന്നത്. ഗായകൻ മൂസ് വാലാ സിദ്ദുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലോറൻസ്. ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ് ഇപ്പോൾ പ്രതിയുള്ളത്.
പട്യാലഹൗസ് കോടതിയിൽ ഇന്നലെ റസ്റ്റിനും റിമാൻഡ് ചെയ്യാനുമുള്ള അനുവാദം തേടി പഞ്ചാബ് പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് സുരക്ഷാ മാർഗങ്ങൾ വിശദീകരിക്കുന്നത്. വൻ സുരക്ഷ സംവിധാനം ഒരുക്കാനാണ് പഞ്ചാബ് സർക്കാറിന്റെ തീരുമാനം. ഒരു മന്ത്രിക്ക് പോലും ഇത്രയും സുരക്ഷ ഇല്ലെന്നതാണ് വാസ്തവം.
50 പൊലീസ് കമാൻഡോകൾ, 2 ബുള്ളറ്റ് പ്രൂഫ് കാറുകൾ അകമ്പടിയായി 12 മറ്റ് വാഹനങ്ങൾ എന്നിവയാണ് പ്രതിയെ എത്തിക്കാൻ ഉപയോഗിക്കുക. പ്രതിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ മുഴുവൻ റെക്കോർഡ് ചെയ്യുമെന്നും പഞ്ചാബിലെ അഡ്വക്കേറ്റ് ജനറലായ അന്മോൽ രത്തൻ സിദ്ദു കോടതിയെ അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനും റിമാൻഡ് ചെയ്യാനും കോടതി അനുമതി നൽകുകയും ചെയ്തു. പ്രതിയുടെ സുരക്ഷ പൂർണമായും പഞ്ചാബ് സർക്കാർ ഉറപ്പു നൽകുന്നുവെന്നും എ.ജി കോടതിയെ അറിയിച്ചു.
നിരവധി കേസുകളിൽ പ്രതിയായ ബിഷ്ണോയി ഒരു കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. അതസമയം ബിഷ്ണോയിയെ പഞ്ചാബിന് കൈമാറരുതെന്നും ജീവൻ പോലും അപകടത്തിലാകുമെന്ന് ഭയക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ വിശാൽ ചോപ്ര പറഞ്ഞു. ഡൽഹിയിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്താമെന്നും പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനെ മാത്രമാണ് എതിർക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
പഞ്ചാബിലെ ഗായകൻ മൂസ് വാല സിങ് എന്നറിയപ്പെടുന്ന ശുഭ്ദീപ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനാണ് ബിഷ്ണോയി. കേസുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ഗൂഢാലോചനയെ കുറിച്ച് ഡൽഹി പൊലീസും വ്യക്തമാക്കുന്നുണ്ട്. വിക്രംജീത് സിങ്ങ് എന്നയാളുടെ കൊലപാതകത്തിൽ മൂസ് വാല സിങ്ങിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികാര കൊലപാതകം നടന്നത്. മൂസ് വാല സിങ് കോല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മാനേജർ ശകുൻദീപ്സിങ്ങിനെ കാണാതായിട്ടുമുണ്ട്.
മറുനാടന് ഡെസ്ക്