- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തേരസാസ് കോളേജിന് സമീപത്ത് വച്ച് യുവതിയെ കടന്നുപിടിച്ചെന്ന കേസിലെ ആരോപണവിധേയൻ; ഹൈക്കോടതി വളപ്പിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന് മുഖ്യകാരണക്കാരൻ: അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാൻ കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്നത് ഇടത് സ്ഥാനാർത്ഥിയായി
കൊച്ചി: നാല് വർഷം മുമ്പ് ഹൈക്കോടതി വളപ്പിൽ വെച്ച് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിലെ പ്രധാന കാരണക്കാരനായ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ ഇടത് സ്ഥാനാർത്ഥിയായി കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്നു. പോണേക്കര ഡിവിഷനിലാണ് (ഡിവിഷൻ 35) ധനേഷ് മത്സരിക്കുന്നത്. അഭിഭാഷകരുമായുള്ള സംഘട്ടനത്തെത്തുടർന്നാണ് ഹൈക്കോടതിയിലെ മാധ്യമപ്രവർത്തകർക്കായുള്ള മീഡിയാ റൂം പൂട്ടേണ്ടി വന്നത്.
2016 ജൂണിലായിരുന്നു അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘട്ടനമുണ്ടായത്. ഗവൺമെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാൻ കൊച്ചി എം.ജി റോഡിൽ വെച്ച് ഒരു യുവതിയെ കടന്നുപിടിച്ചത് വലിയ വിവാദമായിരുന്നു. 2016 ജൂൺ 14ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിൽ ധനേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ സെന്റ് തെരേസാസ് കോളേജിന് സമീപമുള്ള മുല്ലശ്ശേരി കനാലിന് സമീപമായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇയാൾ കടന്നുപിടിച്ചുവെന്നായിരുന്നു പൊലീസിന് യുവതി നൽകിയ പരാതി. പീഡനത്തിന് ഇരയായ യുവതി മാധ്യമങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. ഇത്തരമൊരു വ്യക്തിയെയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി കോർപ്പറേഷനിൽ മത്സരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ത്രീ സുരക്ഷയാണ് സർക്കാരിന്റെ മുഖമുദ്രയെന്നൊക്കെ പറയുമ്പോഴാണ് ആരോപണ വിധേയനായ വ്യക്തിക്ക് സീറ്റ് നൽകിയിരിക്കുന്നത്.
ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ കടന്നു പിടിച്ചതായി ദൃക്സാക്ഷി മൊഴി നൽകിയിരുന്നു. എംജി റോഡിൽ ഹോട്ടൽ നടത്തുന്ന ഷാജിയാണ് സംഭവം നേരിൽ കണ്ടത്. ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ കടന്നു പിടിച്ചതായി ഷാജി മൊഴി നൽകി. ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാൻ പോകുന്ന വഴിയാണ് സംഭവം നേരിൽ കണ്ടതെന്നും ഇത്തരമൊരു സംഭവം ധനേഷ് മാത്യു മാഞ്ഞൂരാൻ നിഷേധിച്ച സാഹചര്യത്തിലാണ് മൊഴി നൽകാൻ മുന്നോട്ടു വന്നതെന്നും ധനേഷ് മാത്യു മാഞ്ഞൂരാൻ അന്ന് പറഞ്ഞിരുന്നു.
ധനേഷിന് എതിരായ വാർത്ത നൽകിയതാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മിൽ തർക്കമുണ്ടാകാൻ കാരണം.
മറുനാടന് മലയാളി ബ്യൂറോ