കാഞ്ഞങ്ങാട് : അധമ രാഷ്ട്രീയ നാടകങ്ങൾ തെരഞ്ഞെടുപ്പ് നാളുകളിൽ സാധാരണമാണ് എന്നാൽ കൂടെ നടക്കുന്നവനെയൊ, കൂടപ്പിറപ്പിനെയൊ കൊന്നിട്ടായാലും അധികാരം പിടിക്കണമെന്ന ചിന്ത നികൃഷ്ട മെന്നേ പറയാനാവു. ലീഗ് പ്രവർത്തകന്റെ അത്തരമൊരു പോസ്റ്റാണിപ്പോൾ ചർച്ചയാവുന്നത്. രണ്ട് രക്തസാ ക്ഷികളെ കിട്ടിയിരുന്നെങ്കിൽ ഭരണം ലഭിക്കുമായിരുന്നു വെന്ന ലീഗ് പ്രവർത്തക ന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളിൽ ചൂടുള്ള ചർച്ചയാകുന്നു.

കുളം കലക്കി മീൻ പിടിക്കുന്ന തന്ത്രം അണിയറയിൽ ചർച്ചയാവുന്നുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പോസ്റ്റുകളെന്ന് വിമർശനം ശക്തമായിട്ടുണ്ട് അഷ്‌റഫ് പൂച്ചക്കാട് എന്നയാളുടെ ഫേസ്‌ബുക്ക് പേജിൽ നിന്നാണ് സ്വന്തം പാർട്ടിയിലെ രക്തസാക്ഷികൾക്കുവേണ്ടിയുള്ള വിവാദ കുറിപ്പ് പുറത്തുവിട്ടത്.

ഇലക്ഷൻഅടുത്തസമയത്ത് ഒന്നോ രണ്ടോ രക്തസാക്ഷിത്വമുണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നുവെന്ന് പറയുന്ന പോസ്റ്റിൽ പെരിയയിലെ രക്തസാക്ഷിത്വം ലോക്‌സഭാ തെരഞ്ഞെടു പ്പിൽ 19 സീറ്റുകളിലും വിജയിപ്പിച്ച് കോൺഗ്രസ്സിനെ രക്ഷിക്കാൻ സാധിച്ചെന്നും എഴുതിയിരുന്നു. രണ്ട് ര്കതസാക്ഷികളെ കൂടികിട്ടിയിരുന്നെങ്കിൽ ഭരണം നമുക്ക് ലഭിക്കുമായിരുന്നുവെന്നാണ് യുവാവിന്റെ കണ്ടെത്തൽ.

അഷറഫ് പൂച്ചക്കാട് ലീഗിന്റെ സജീവ പ്രവർത്തകനാണ്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പംനില്ക്കുന്ന ഫോട്ടോയുംഫേസ്‌ബുക്ക് പേജിലുണ്ട്. സ്വന്തം പാർട്ടിയിൽ പെട്ടവരുടെ രക്തസാക്ഷിത്വത്തിന് കൊതിക്കുന്നസഹജീവിയുടെ രക്തസാക്ഷിത്വം കൊതിക്കുന്ന അഷറഫ് പനച്ചക്കാടിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സഹജീവികളുടെ രക്തം രാഷ്ട്രീ യാധികാരത്തിന് വളമായിത്തീരുമെന്ന നികൃഷ്ട ചിന്തയിൽ നിന്നാണ് അഷ്‌റഫ് പൂച്ചക്കാടിന്റെ ഈ പോസ്റ്റ്അധികാരം കിട്ടാൻ തങ്ങളിൽപ്പെട്ട ഒരാളെ കൊന്നാലും കുഴപ്പമില്ലെന്നമനോഭാവമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വൃക്തമാകുന്നതെന്ന്
വിമർശനമുയർന്നിട്ടുണ്ട്.