- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പ് കടലാസു പുലികൾ കളി തുടങ്ങി; കായികതാരങ്ങളുടെ ഇഷ്ടം പോലെ അവധി പ്രഖ്യാപനം തട്ടിപ്പെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്
ആലപ്പുഴ : മന്ത്രി പ്രഖ്യാപിക്കുന്നതിനെ എങ്ങനെ വളച്ചൊടിക്കണമെന്ന് അറിയാവുന്നവരാണ് ഉദ്യോഗസ്ഥർ. കേരളത്തിന് വേണ്ടി കളിക്കുന്ന കായികതാരങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച് അവധി തീരുമാനവും ഉദ്യോഗസ്ഥർ സമർത്ഥമായി അട്ടിമറിച്ചു. കായിക മത്സരങ്ങൾക്ക് പരിശീനത്തിനായി ആവശ്യത്തിന് അവധി അനുവദിക്കണമെന്നായിരുന്നു ദേശീയ ഗെയിംസിനിടെ ഉയർന്ന ആ
ആലപ്പുഴ : മന്ത്രി പ്രഖ്യാപിക്കുന്നതിനെ എങ്ങനെ വളച്ചൊടിക്കണമെന്ന് അറിയാവുന്നവരാണ് ഉദ്യോഗസ്ഥർ. കേരളത്തിന് വേണ്ടി കളിക്കുന്ന കായികതാരങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച് അവധി തീരുമാനവും ഉദ്യോഗസ്ഥർ സമർത്ഥമായി അട്ടിമറിച്ചു. കായിക മത്സരങ്ങൾക്ക് പരിശീനത്തിനായി ആവശ്യത്തിന് അവധി അനുവദിക്കണമെന്നായിരുന്നു ദേശീയ ഗെയിംസിനിടെ ഉയർന്ന ആവശ്യം. പരാതികൾ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടപെട്ടു. വാർത്താ സമ്മേളനം നടത്തി കായികതാരങ്ങൾക്ക് ആവശ്യത്തിന് അവധിയെന്ന തീരുമാനം പ്രഖ്യാപിച്ചു.
പക്ഷേ സർക്കാർ സർവീസിലുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിന് ശമ്പളത്തോടെയുള്ള കൂടുതൽ അവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉത്തരവായപ്പോൾ അത് ഇക്കഴിഞ്ഞ ദേശീയ ഗെയിംസിലൊതുങ്ങി. ചുരുക്കി പറഞ്ഞാൽ ദേശീയ ഗെയിംസ് മത്സരത്തിന് ലീവെടുത്തിട്ടുണ്ടെങ്കിൽ അതിന് മാത്രം അംഗീകാരം. അതിന് മുമ്പ് ഉള്ളതോ ഇനി വരാൻ ഇരിക്കുന്ന ടൂർണ്ണമെന്റുകൾക്കോ ഉള്ള ലീവിന്റെ കാര്യമാണെങ്കിൽ തഥൈവ. അതിന് ഇനിയും മുഖ്യമന്ത്രിയുടേയും കായികമന്ത്രിയുടേയും വീടുകൾ കയറി ഇറങ്ങിയേ മതിയാകൂ.
ദേശീയ ഗെയിംസ് റോവിംഗിൽ ഇരട്ട സ്വർണം നേടിയ ആലപ്പുഴ സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ എൽ.ഡി ക്‌ളാർക്ക് ഡിറ്റിമോൾ വർഗീസിന്റെ ദുരവസ്ഥ പുറത്തുവന്നിരുന്നു. സമാന അവസ്ഥയിലുള്ള സൈക്‌ളിങ് താരങ്ങൾ കായിക രംഗത്തോട് വിടപറയാൻ തീരുമാനിച്ചതും വിവാദമായി. ഇതോടെയാണ് കായികതാരങ്ങൾക്ക് പരിശീലനത്തിന് പ്രതിവർഷം അനുവദിച്ചിട്ടുള്ള 90 ദിവസത്തെ സ്‌പെഷ്യൽ ലീവിന് പുറമേ ആവശ്യാനുസരണം ലീവ് അനുവദിക്കുമെന്ന് കായിക മന്ത്രിയുടെ പ്രഖ്യാപനം വന്നത്. അന്തർദേശീയ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായാണ് താരങ്ങൾ ലീവ് നൽകുന്നതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയത്.
എന്നാൽ, കഴിഞ്ഞ ദിവസം കായിക യുവജനകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി ബി. ശ്രീകുമാരൻ നായർ ഇറക്കിയ ഉത്തരവിൽ, ദേശീയ ഗെയിംസിൽ പങ്കെടുത്ത താരങ്ങൾ 90 ദിവസത്തിൽ കൂടുതൽ ലീവ് എടുത്തിട്ടുണ്ടെങ്കിൽ അധിക ദിനങ്ങൾ കാഷ്വൽ ലീവായി അനുവദിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ വർഷം ഇനിയുള്ള ഗെയിംസുകളിൽ പങ്കെടുക്കാൻ ഇവർക്ക് കൂടുതൽ സ്‌പെഷ്യൽ ലീവ് ഇല്ലെന്നാണ് ഇതിന്റെ അർത്ഥം. സൈക്കിളിങ് താരങ്ങൾക്ക് മുമ്പ് എടുത്ത ലീവുകളിലും തീരുമാനം ഉണ്ടായിട്ടില്ല. ഇതും പുതിയ ഉത്തരവിന്റെ പരിധിയിൽ വരില്ല.
2013ൽ ചൈനയിൽ നടന്ന ഏഷ്യൻ സീനിയർ റോവിംഗിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്ന ഡിറ്റിമോൾ പരിശീലനങ്ങൾക്കും മറ്റുമായി 90 ദിവസത്തിൽ കൂടുതൽ അവധിയെടുത്തു. എന്നാൽ കൂടുതലെടുത്ത അവധി 'അനധികൃതം' എന്ന് കണക്കാക്കി ശമ്പളം നൂലാമാലകളിൽ കുടുക്കി. 14 മാസങ്ങൾക്കു ശേഷമാണ് ഡിറ്റിമോൾക്ക് ശമ്പളം ഒരുമിച്ച് ലഭിച്ചത്.