- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ചെന്നൈയിലെ കാനറാ ബാങ്കിൽ നിന്നും തട്ടിച്ചത് 19 കോടി; മുംബൈയിൽ കോടികൾ നഷ്ടമായത് ബോളിവുഡ് താരങ്ങളടക്കം ആയിരങ്ങൾക്ക്; രാഖി സാവന്തിന് മാത്രം പോയത് രണ്ട് കോടി; തട്ടിപ്പുകളെല്ലാം നടത്തിയത് കാമുകനായ സുഹാസ് ചന്ദ്രശേഖറുമായി ചേർന്ന്: ദന്ത ഡോക്ടറായി മാന്യമായി ജീവിക്കാനുള്ള സാഹചര്യങ്ങളെല്ലാം മുന്നിലുണ്ടായിട്ടും ലീന തിരഞ്ഞെടുത്തത് തട്ടിപ്പിന്റെ വഴികൾ; ബ്യൂട്ടിപാർലറിലെ വെടിവെയ്പ്പിനു പിന്നാലെ നടി ലീനാ മരിയയുടെ മുൻകാല തട്ടിപ്പു കഥകളും വീണ്ടും ചർച്ചയാകുന്നു
കൊച്ചി: സിനിമയിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ പ്രശസ്തയായ നടിയാണ് ലീനാ മരിയാ പോൾ. ഒരു കാലത്ത് സിനിമയിലെ താര റാണിയാകണമെന്ന് ആഗ്രഹിച്ച് മോഡലിങ് രംഗത്തിലൂടെ സിനിമയിലേക്ക് ലീന കാലെടുത്തു വെച്ചു. എന്നാൽ പിന്നീട് തട്ടിപ്പിന്റെ താരറാണിയായാണ് ലീന ബോളിവുഡിലും മലയാളികളുടെ മനസ്സിലും ഇടംപിടിച്ചത്. കാമുകൻ സുഹാസ് ചന്ദ്രശേഖറുമായി ചേർന്നായിരുന്നു ലീനയുടെ തട്ടിപ്പുകളെല്ലാം.നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ചിട്ടും ദന്ത ഡോക്ടറായിട്ടും അത്യാഡംബര ജീവിതത്തിനായാണ് ലീന കാമുകനുമായി ചേർന്ന് തട്ടിപ്പുകളെല്ലാം നടത്തിയത്. ജന്മനാ തട്ടിപ്പുകാരനായ സുഹാസുമായി പ്രണയത്തിലായതോടെയാണ് ലീന തട്ടിപ്പിന്റെ രാജകുമാരിയായി മാറിയത്. തമിഴ്‌നാട്ടിൽ ടിടിവി ദിനകരന് രണ്ടില ചിഹ്നം ലഭിക്കാനായി ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തിയാണ് സുഹാസ് ചന്ദ്രശേഖർ എന്ന ആൾ രൂപം. സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായും പ
കൊച്ചി: സിനിമയിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ പ്രശസ്തയായ നടിയാണ് ലീനാ മരിയാ പോൾ. ഒരു കാലത്ത് സിനിമയിലെ താര റാണിയാകണമെന്ന് ആഗ്രഹിച്ച് മോഡലിങ് രംഗത്തിലൂടെ സിനിമയിലേക്ക് ലീന കാലെടുത്തു വെച്ചു. എന്നാൽ പിന്നീട് തട്ടിപ്പിന്റെ താരറാണിയായാണ് ലീന ബോളിവുഡിലും മലയാളികളുടെ മനസ്സിലും ഇടംപിടിച്ചത്. കാമുകൻ സുഹാസ് ചന്ദ്രശേഖറുമായി ചേർന്നായിരുന്നു ലീനയുടെ തട്ടിപ്പുകളെല്ലാം.നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ചിട്ടും ദന്ത ഡോക്ടറായിട്ടും അത്യാഡംബര ജീവിതത്തിനായാണ് ലീന കാമുകനുമായി ചേർന്ന് തട്ടിപ്പുകളെല്ലാം നടത്തിയത്.
ജന്മനാ തട്ടിപ്പുകാരനായ സുഹാസുമായി പ്രണയത്തിലായതോടെയാണ് ലീന തട്ടിപ്പിന്റെ രാജകുമാരിയായി മാറിയത്. തമിഴ്‌നാട്ടിൽ ടിടിവി ദിനകരന് രണ്ടില ചിഹ്നം ലഭിക്കാനായി ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തിയാണ് സുഹാസ് ചന്ദ്രശേഖർ എന്ന ആൾ രൂപം. സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായും പിന്നീട് സുഹാസിന്റെ തട്ടിപ്പിന്റെ പങ്കാളിയായി മാറുകയും ആയിരുന്നു. ഇതോടെ സുഹാസിനെയും വെല്ലുന്ന തട്ടിപ്പുകാരിയായി ലീന മാറുകയും ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ചെന്നൈയിൽ കാനറാ ബാങ്കിനെ കബളിപ്പിച്ച് 19 കോടി രൂപ തട്ടിയെടുത്തതോടെയാണ് ലീനാ മരിയാ പോളിന്റെ പേരുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.
കുറ്റകരമായ ഗൂഢാലോചന, വഞ്ചന, ആയുധം കൈവശം വെക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്ത ഡെന്നൈ പൊലീസ് ഡൽഹിയിലെ ഫാം ഹൗസിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന 81 വാച്ചുകൾ ഒമ്പത് ആഡംബര കാറുകളും അന്ന് ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു. 2013ലായിരുന്നു സംഭവം. കേസിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്വാധീനം ഉപയോഗിച്ച് ലീന പുറത്തിറങ്ങി. പിന്നീട് 2015ലാണ് വീണ്ടും ലീനാ മരിയാ പോളിന്റെ പേര് വാർത്താ കോളങ്ങളിൽ നിറയുന്നത്. ലീന നടത്തിയ തട്ടിപ്പുകളുടെ കഥയറിഞ്ഞ പൊലീസും വാ പൊളിച്ചിരുന്നു പോയി. കോടികളുടെ തട്ടിപ്പായിരുന്നു മുംബൈ കേന്ദ്രീകരിച്ച് ലീന നടത്തിയത്. മുംബൈയിൽ ലീനാ മരിയാ പോളിന്റെ തട്ടിപ്പിനിരയായവരിൽ കൂടുതലും ബോളിവുഡ് താരങ്ങളായിരുന്നു. ലീനയുടെ തട്ടിപ്പിൽ രാഖി സാവന്തിന് മാത്രം നഷ്ടമായത് രണ്ട് കോടി രൂപയായിരുന്നു. ലീനയുടെ സുഹൃത്ത് ചന്ദ്രശേഖറാണ് പണം നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചതെന്നും ഇരുവരുടെയും ആഡംബരജീവിതം കണ്ടപ്പോൾ വിശ്വാസം തോന്നിയതായും രാഖി പറഞ്ഞു. അങ്ങനെ രണ്ട് കോടി രൂപ നഷ്ടമായി.
'ലയൺ ഓക് ഇന്ത്യ' എന്നപേരിൽ തുടങ്ങിയ നിക്ഷേപസ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2014-15ൽ ആയിരത്തിൽ പരം പേരാണ് മുംബൈയിൽ ഇവരുടെ തട്ടിപ്പിനിരയായത്. മുംബൈ നഗരത്തിലെ പല പ്രമുഖ ഡോക്ടർമാരും തട്ടിപ്പിനിരയായിട്ടുണ്ട്. ലീനാ പോൾ, ചന്ദ്രശേഖർ എന്നിവരോടൊപ്പം ബോളിവുഡ് ഗാന രചിതാവ് ഹസ്രത്ത് ജയ്പുരിയുടെ മകൻ അക്തർ (55), അക്തറിന്റെ മകൻ അദിൽ (22), ബന്ധു നസീർ ജയ്പുരി, സൽമാൻ റിസ്വി (28) എന്നിവരും അറസ്റ്റിലായിരുന്നു. നിക്ഷേപകരെ ആകർഷിക്കാൻ ഇവരും പങ്കാളികളായി. ഹസ്രത്ത് ജയ്പുരിയുടെ മകൻ എന്നത് അക്തറിന് നിക്ഷേപകരുടെയിടയിൽ വിശ്വാസ്യത ഉണ്ടാക്കാൻ സഹായിച്ചു. ബോളിവുഡിനെ തട്ടിപ്പിനിരയാക്കാനുള്ള തന്ത്രമായിരുന്നു ഇത്. ചന്ദ്രശേഖറും ലീനയും ചെന്നൈയിൽ 19 കോടിയുടെ തട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് മുംബൈയിലെത്തിയത്.
ചന്ദ്രശേഖറും ലീനയും താമസിച്ചിരുന്ന ഗോരേഗാവിലെ ഇമ്പീരിയൽ ഹൈറ്റസിലെ ഫ്ലൂറ്റിന്റെ വാടക മാസം 75,000 രൂപയായിരുന്നു. ഇരുവരുടെയും പക്കൽനിന്ന് 6.5 കോടിയുടെ സ്വത്ത് പിടികൂടിയിട്ടുണ്ട്. 117 ആഡംബരവാച്ചുകൾ, 12 സെൽഫോണുകൾ, ഒമ്പത് ആഡംബരകാറുകൾ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
എന്നാൽ പിന്നീട് തട്ടിപ്പിന്റെ എല്ലാം ഉത്തരവാദിത്തം സുഹാസിന്റെ പേരിലിട്ട് തടിതപ്പാൻ ശ്രമിച്ചെങ്കിലും അതു പൊളിഞ്ഞു. തൃശൂരുകാരിയാണു ലീന. ആഢ്യ കുടുംബത്തിലാണു ജനിച്ചത്. ദുബായിൽ എൻജിനിയറാണ് അച്ഛൻ. രണ്ടു സഹോദരിമാരിൽ ഒരാൾ ഡോക്ടറാണ്. ലീന ദന്തഡോക്ടറും. എന്നാൽ ജീവിക്കാൻ നല്ല സാഹചര്യം മുന്നിലുണ്ടായിട്ടും സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് തട്ടിപ്പിന്റെ താരറാണിയായി മാറുക ആയിരുന്നു.
ഹിന്ദി സിനിമയിലെ പ്രശസ്തനായ സംവിധായകൻ എന്നു പറഞ്ഞാണു സുഹാസ് തന്നെ പരിചയപ്പെട്ടതെന്ന് ലീന പറയുന്നു. ബംഗളുരുവിലെ ഒരു ജൂവൽറി ഉടമയെയും പരിചയപ്പെടുത്തി. ഈ ജുവൽറിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. നേരിൽ കാണണമെന്ന് ഇൻർനെറ്റിലൂടെ ക്ഷണിച്ചു. ബോംബെയിലെ ഒരു മോഡൽ സുന്ദരി എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരുടെ കാമുകനും സുഹാഷ് ചന്ദ്രശേഖറും ഉറ്റസുഹൃത്തുക്കളായിരുന്നു. ഒടുവിൽ ബോംബെയിലെ പ്രസ്തുത സുഹൃത്തിന്റെ വീട്ടിൽവച്ച് ഞാൻ ആദ്യമായി സുഹാസിനെ പരിചയപ്പെട്ടു. അതോടൊപ്പം എന്നെ ബോളിവുഡിലെ നായികാപദവിയിലേക്ക് ഉയർത്താമെന്നും അയാൾ വാഗ്ദാനം ചെയ്തു. വളരെ മാന്യമായ ഇടപെടലായിരുന്നു അയാളുടെ ഭാഗത്തുനിന്നും എനിക്ക് ലഭിച്ചത്. പക്ഷേ അയാളുടെ ഉള്ളിൽ ഒരു കൊടിയ മൃഗം പതിയിരിപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. മാത്രമല്ല, അയാളുടെ യഥാർത്ഥ മുഖമായിരുന്നില്ല ഞാൻ കണ്ടതും. എന്തായാലും ഹിന്ദി സിനിമയുടെ ഒരു സംവിധായകൻ കൂടിയാണല്ലോ അയാൾ? എന്ന നിലയ്ക്ക് ഞാൻ അയാളുമായി അടുത്തുതുടങ്ങി.
ഇതിനിടെ ഒരു തമിഴ്നടനും ഒരു നൃത്തസംവിധായകനും കൂടി സുഹാഷിനെ സന്ദർശിക്കാൻ മിക്കപ്പോഴും വരാറുണ്ടായിരുന്നു. ഇതെന്റെ ഊഹം ബലപ്പെടുത്താൻ സഹായിക്കുകയുണ്ടായി. സുഹാസിൽ ഞാൻ ഏറ്റം വിശ്വാസമർപ്പിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴും ഞാൻ സുഹാസുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുണ്ടായി. 2010 മുതൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുപോന്നു. ചുരുക്കം ഹിന്ദി സിനിമയിൽ നായികയാകാൻ കൊതിച്ച ഞാൻ ഒടുവിൽ അയാളുടെ നായികയായിത്തീരുകയാണുണ്ടായത്. പക്ഷേ ഈ ബന്ധത്തിന് ഒരു സാധുത വേണമല്ലോ? നിയമപരമായി വിവാഹിതരാകാൻ ഞാൻ അയാളെ നിരന്തരം പ്രേരിപ്പിച്ചു. പക്ഷേ അയാൾ അപ്പോഴൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വഴുതിമാറുകയാണ് ചെയ്തത് തുടങ്ങിയ വെളിപ്പെടുത്തലുകൾ ലീന സിനമാ മംഗളത്തിലൂടെ നടത്തി.
അയാളെന്നെ വിവാഹം വിവാഹം കഴിക്കുമെന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നത് നിമിത്തം, കിടപ്പറയിൽ ഒരു യഥാർത്ഥ ഭാര്യയുടെ സമീപനവും സഹകരണവുമാണ് എന്നിൽനിന്നും ഉണ്ടായത്. ഞാൻ ഗർഭം ധരിച്ചു. രണ്ടുമാസമായപ്പോഴേയ്ക്കും അയാളുടെ ഭീഷണി മൂലം എനിക്ക് ഗർഭം അലസിപ്പിക്കേണ്ടതായി വന്നു. ''നമുക്ക് കുഞ്ഞുങ്ങൾ വേണം. നിന്നെക്കാൾ ആഗ്രഹം എനിക്കുണ്ട്. പക്ഷെ എനിക്ക് കുറച്ചുകൂടി സമയം വേണം.' അയാൾ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു. രണ്ടാംതവണയും ഗർഭം ധരിച്ചപ്പോൾ, അതും അലസിപ്പിച്ചേ മതിയാകൂ എന്നയാൾ ശാഠ്യം പിടിച്ചു. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ എന്റെ രണ്ടാമത്തെ കുഞ്ഞിനെയും ഞാൻ കൊല്ലുകയായിരുന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം തേങ്ങുകയായിരുന്നു. എന്റെ ആത്മനൊമ്പരം ദൈവത്തിനു മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോഴും ഞാൻ ഗർഭിണിയാണ്. അതെ. എന്റെ ഋതുകാലങ്ങൾ മൂന്നാംതവണയും തെറ്റിക്കഴിഞ്ഞിരിക്കുന്നു. ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ മൂന്നാമത്തെ കുഞ്ഞിനെയും ഗർഭഛിദ്രം ചെയ്തു...
19 കോടി രൂപ വ്യാജരേഖകൾ ചമച്ച് ബാങ്കിൽനിന്നും തട്ടിയെടുത്ത് ഒളിവിൽ പോയ നടി ലീനയെ ഡൽഹിയിലെ ഒളിസങ്കേതത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽനിന്ന് ലീനയുടെ പ്രതികരണം അമ്പരപ്പിക്കും വിധമുള്ളതായിരുന്നു. മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും കോടാനുകോടികൾ സമ്പാദിച്ചതുപോലെ സുഹാസ് ചന്ദ്രശേഖരൻ എന്നെയും വഞ്ചിക്കുകയും ചതിക്കുകയുമാണുണ്ടായത് ലീന പറഞ്ഞു. ''അയാളൊരു ആഗോള ക്രിമിനൽ ആണെന്നറിഞ്ഞിട്ടും ഒരു പെരുങ്കള്ളനാണെന്നറിഞ്ഞിട്ടും ഒരു മാന്ത്രിക ശക്തിയെന്നോണം അയാളിൽ ഞാൻ ആവാഹിച്ചു പോകുകയാണുണ്ടായത്. ഞാനൊരു അഗാധ ഗർത്തത്തിന്റെ വക്കിലാണെന്ന് തത്സമയം ചിന്തിച്ചിരുന്നില്ല.- ലീന പറഞ്ഞു.