- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്റ്ററുടെ വീട്ടിന് മുന്നിൽ അയൽവീട്ടിലെ അറുപത് വയസ്സുകാരി മരിച്ച നിലയിൽ; വാക്കത്തികൊണ്ട് കഴുത്തറത്ത് ലീല സ്വയം മരണം വരിച്ചെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; സഹകരണ ബാങ്കിൽ നിന്നുള്ള ജപ്തിനോട്ടീസ് ആത്മഹത്യക്ക് കാരണമെന്നും വിശദീകരണം; ദൂരൂഹത ആരോപിച്ച് നാട്ടുകാരും
കൊച്ചി: മലയാറ്റൂരിൽ വീട്ടമ്മയെ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ തൊട്ടടുത്ത പാസ്റ്ററുടെ വീടിന് മുന്നിൽ കണ്ടെത്തി. കാലടി മലയാറ്റൂർ ഇല്ലിത്തോട് മണലിൽ വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ലീല(60)യെയാണ് എതിർവശത്തുള്ള അയൽവാസിയുടെ വീട്ട് മുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വെളുപ്പിന് 4 മണി മുതൽ ലീലയെ കാണാതായിരുന്നു. ഇതെ തുടർന്ന് രാവിലെ 6 മണിക്ക് ഭർത്താവ് ചെല്ലപ്പനും മകൻ ബിനോയും മകളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എതിർവശത്തുള്ള വീടിന്റെ പുറക് വശത്താണ് വാക്കത്തികൊണ്ട് ആഴത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റി ധരിച്ച് മലർന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് വാക്കത്തിയും ഉണ്ടായിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഇടുക്കി രാജാക്കാട് സ്വദേശിയായ പാസ്റ്ററാണ് വാടകക്ക് താമസിക്കുന്നത്. ഇയാൾ ശനിയും ഞായറും മാത്രമേ ഇവിടെ ഉണ്ടാകാറൊള്ളുവെന്ന് പറയുന്നു. മൂന്നുനാല് ദിവസമായി ലീലക്ക് മാനസിക അസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഉറക്കം ഉണ്ടായിരി
കൊച്ചി: മലയാറ്റൂരിൽ വീട്ടമ്മയെ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ തൊട്ടടുത്ത പാസ്റ്ററുടെ വീടിന് മുന്നിൽ കണ്ടെത്തി. കാലടി മലയാറ്റൂർ ഇല്ലിത്തോട് മണലിൽ വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ലീല(60)യെയാണ് എതിർവശത്തുള്ള അയൽവാസിയുടെ വീട്ട് മുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വെളുപ്പിന് 4 മണി മുതൽ ലീലയെ കാണാതായിരുന്നു. ഇതെ തുടർന്ന് രാവിലെ 6 മണിക്ക് ഭർത്താവ് ചെല്ലപ്പനും മകൻ ബിനോയും മകളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എതിർവശത്തുള്ള വീടിന്റെ പുറക് വശത്താണ് വാക്കത്തികൊണ്ട് ആഴത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റി ധരിച്ച് മലർന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് വാക്കത്തിയും ഉണ്ടായിരുന്നു.
മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഇടുക്കി രാജാക്കാട് സ്വദേശിയായ പാസ്റ്ററാണ് വാടകക്ക് താമസിക്കുന്നത്. ഇയാൾ ശനിയും ഞായറും മാത്രമേ ഇവിടെ ഉണ്ടാകാറൊള്ളുവെന്ന് പറയുന്നു. മൂന്നുനാല് ദിവസമായി ലീലക്ക് മാനസിക അസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഉറക്കം ഉണ്ടായിരിന്നില്ലെന്നും പറയുന്നു.
ഇല്ലിത്തോട് കടപ്പാറയിലെ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തതിനെ തുടർന്ന് ജപ്തി നോട്ടീസ് നൽകിയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ട സ്ഥിതി വരുമെന്ന ഭയം ഉണ്ടായിരുന്നു. അതിനാൽ ആത്മഹത്യ ചെയ്തതാകമെന്ന ആദ്യ നിഗമനത്തിലാണ് പൊലീസ്. പക്ഷേ വിശദമായ അന്വേഷണം നടത്തും. ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇത്. ലീലയുടെ കഴുത്തിൽ ആഴത്തിൽ ഏറ്റമുറിവാണ് സംശയത്തിന് കാരണം. ആർക്കും സ്വയം ഇങ്ങനെ വെട്ടിമരിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
ഭർത്താവ് ചെല്ലപ്പൻ കാലടിയിലെ ഒരു ക്രഷർ യുണിറ്റിലെ മാനേജരാണ്. രണ്ടു പെൺമക്കളും മകനും അടങ്ങുന്നതാണ് കുടുംബം. പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞാതാണ്. മകൻ ബിനോയ് പെയിന്റിങ് തൊഴിലാളിയാണ്. ആലുവ റൂറൽ എസ്‌പി.പി .എൻ ഉണ്ണി രാജ സംഭവസ്ഥലം സന്ദർശിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും വിശദമായ പരിശോധന നടത്തി വരികയാണ്.