- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയവും ശബരിമലയുമായി കാര്യങ്ങൾ മാറിമറിയവേ വീരൻ വിഭാഗം ദളിന് എൽഡിഎഫ് പ്രവേശനം വൈകുന്നു; അതിനിടയിലും മണ്ഡലങ്ങൾ തോറും കൺവൻഷനുമായി കരുത്ത് തെളിയിക്കാൻ എൽ ജെ ഡി; മുന്നണി പ്രവേശനത്തിൽ ആശങ്കയില്ലെന്ന് പ്രഖ്യാപനം; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി പ്രവേശനം സാധ്യമാകുമെന്ന് ശ്രേയാംസ് കുമാർ
കോഴിക്കോട്:കല്ല്യാണം നിശ്ചയിച്ചിട്ടേ ഉള്ളൂ.താലി വാങ്ങി വെച്ചിട്ടുണ്ട്.മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്.അതിനിടയിൽ ചില്ലറ പൊല്ലാപ്പ് വന്നു.മഹാപ്രളയം,ശബരിമല...അങ്ങനെ നീളുന്നു.യു.ഡി.എഫ്.മുന്നണി വിട്ട വീരേന്ദ്രകുമാറിന്റെ പാർട്ടിയായ എൽ.ജെ.ഡി.യുടെ നിലവിലുള്ള അവസ്ഥയെ കുറിച്ച് പാർട്ടിയുടെ ജില്ലാ ഭാരവാഹി പറഞ്ഞതിത് ഇപ്രകാരമാണ്.ഇത് വരെ എൽ.ഡി.എഫിലേക്ക് എത്തിയിട്ടില്ല.എന്നാൽ എത്തിയെന്ന് പറയുന്നതാണ് നേതാക്കൾക്ക് ഇഷ്ടം. മുന്നണി പ്രവേശനം താമസിയാതെ നടക്കുമെന്ന് പറയുമ്പോഴും നിയോജക മണ്ഡലങ്ങൾ തോറും കൺവൻഷൻ നടത്തി കരുത്ത് തെളിക്കാനുള്ള പുറപ്പാടിലാണ് എൽ.ജെ.ഡി. പുതിയ പ്രസിഡണ്ടായി എം വിശ്രേയസ്‌കുമാർ വന്നതോടെ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെയായിട്ടുണ്ടെന്നാണ് പാർട്ടി അണികൾ പറയുന്നത്. മുന്നണി പ്രവേശനത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ഒരോ കൺവൻഷനിലും സംസ്ഥാന പ്രസിഡണ്ട് വിശദീകരിക്കുന്നുണ്ട്.ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് ശ്രോയസംകുമാർ അണികളെ അറിയിച്ചത്. നിയോജക മണ്ഡലം കൺവൻഷനുകൾ കഴിയുന്ന
കോഴിക്കോട്:കല്ല്യാണം നിശ്ചയിച്ചിട്ടേ ഉള്ളൂ.താലി വാങ്ങി വെച്ചിട്ടുണ്ട്.മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്.അതിനിടയിൽ ചില്ലറ പൊല്ലാപ്പ് വന്നു.മഹാപ്രളയം,ശബരിമല...അങ്ങനെ നീളുന്നു.യു.ഡി.എഫ്.മുന്നണി വിട്ട വീരേന്ദ്രകുമാറിന്റെ പാർട്ടിയായ എൽ.ജെ.ഡി.യുടെ നിലവിലുള്ള അവസ്ഥയെ കുറിച്ച് പാർട്ടിയുടെ ജില്ലാ ഭാരവാഹി പറഞ്ഞതിത് ഇപ്രകാരമാണ്.ഇത് വരെ എൽ.ഡി.എഫിലേക്ക് എത്തിയിട്ടില്ല.എന്നാൽ എത്തിയെന്ന് പറയുന്നതാണ് നേതാക്കൾക്ക് ഇഷ്ടം. മുന്നണി പ്രവേശനം താമസിയാതെ നടക്കുമെന്ന് പറയുമ്പോഴും നിയോജക മണ്ഡലങ്ങൾ തോറും കൺവൻഷൻ നടത്തി കരുത്ത് തെളിക്കാനുള്ള പുറപ്പാടിലാണ് എൽ.ജെ.ഡി. പുതിയ പ്രസിഡണ്ടായി എം വിശ്രേയസ്‌കുമാർ വന്നതോടെ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെയായിട്ടുണ്ടെന്നാണ് പാർട്ടി അണികൾ പറയുന്നത്.
മുന്നണി പ്രവേശനത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ഒരോ കൺവൻഷനിലും സംസ്ഥാന പ്രസിഡണ്ട് വിശദീകരിക്കുന്നുണ്ട്.ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് ശ്രോയസംകുമാർ അണികളെ അറിയിച്ചത്. നിയോജക മണ്ഡലം കൺവൻഷനുകൾ കഴിയുന്നതോടെ ലോകസഭാ കൺവൻഷനുകൾ വിളിച്ചു ചേർക്കാനാണ് പാർട്ടി തീരുമാനം.വടകര ലോകസഭാ കൺവൻഷൻ 28 വടകരയിൽ നടക്കുന്നുണ്ട്.ഒരോ നിയോജക മണ്ഡലത്തിൽ നിന്നും എത്തിക്കേണ്ട പ്രവർത്തകന്മാരുടെ എണ്ണം ജില്ലാ നേത്യത്വം പ്രത്യകം പറഞ്ഞിട്ടുണ്ട്.കൺവൻഷനിലെ പ്രവർത്തകരുടെ ശക്തി മനസ്സിലാക്കിയിട്ട് വേണം സിപിഎമ്മിന്റെ മനസ്സ് ഒന്ന് ഞെട്ടാൻ.
കൺവൻഷനുകളിലൂടെ ശക്തി തെളിക്കുന്നതിന് പിന്നിൽ പലതാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്.നേരത്തെ എൽ.ഡി.എഫിൽ നിന്നും മുന്നണി വിട്ടത് ലോകസഭാ സീറ്റിന്റെ പേരിലായിരുന്നു.കോഴിക്കോട്,വടകര സീറ്റുകളായിരുന്നു മോഹിച്ചത്.എന്നാൽ സീറ്റ് കിട്ടാതെ വന്നപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി പോയതായിരുന്നു.പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച് തിരിച്ച് വന്നതാണ്.ഒരു സീറ്റ് വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് കേൾവി.വടകര,കോഴിക്കോട് ഇതിൽ ഏത് ലഭിക്കുമെന്നാണ് നേത്യത്വത്തെ അസ്വസ്ഥയുണ്ടാക്കുന്നത്.
ഒൻപതു വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ ജനുവരിയിൽ വീരേന്ദ്രകുമാറുംകൂട്ടരും യുഡിഎഫ് വിട്ടത്.
യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് രാജിവച്ച് വീണ്ടും രാജ്യസഭാ തിരഞ്ഞെടുപ്പിനു കളമൊരുക്കുക കൂടി ചെയ്ത ശേഷമാണ് എൽഡിഎഫിലേക്കുള്ള മടക്കയാത്ര. സെക്രട്ടറി ജനറൽ ഷേഖ് പി.ഹാരിസാണു മുന്നണി മാറ്റം നിർദേശിക്കുന്ന പ്രമേയം സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ചത്.
വർഗീയതയ്‌ക്കെതിരെ ഇടതുപക്ഷ- മതേതര- ജനാധിപത്യകക്ഷികളുടെ ഐക്യം ശക്തിപ്പെടണമെന്ന കാഴ്‌ച്ചപ്പാട് കണക്കിലെടുക്കുമ്പോൾ ഇവിടെ ഇടതുപക്ഷമാണ് അതിനു കൂടുതൽ ഫലപ്രദമെന്നു ബോധ്യപ്പെട്ടു. അതിനാൽ അവരുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുന്നു പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിക്കയായിരുന്നു.ഇതേതുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ വീരേന്ദ്രകുമാർ പറഞ്ഞത് ഇങ്ങനെയാണ്.'രാഷ്ട്രീയവിശ്വാസം സോഷ്യലിസമാണ്. ഇടതുപക്ഷവുമായി വൈകാരികവും വൈചാരികവുമായ അടുപ്പമുണ്ട്. മറ്റുള്ളവർക്കു പിണറായി വിജയൻ മുഖ്യമന്ത്രിയാണെങ്കിൽ തനിക്ക് അടിയന്തരാവസ്ഥക്കാലത്ത് ഒരേ സെല്ലിൽ കഴിഞ്ഞയാളെന്ന വികാരമാണ്.'- വീരേന്ദ്രകുമാർ വ്യക്തമാക്കി.