- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരകാലത്ത് ദിലീപ് നടത്തിയ ഇടപെടൽ മറക്കാനാകില്ലെന്ന് മന്ത്രി ബാലൻ; തിയേറ്റർ സംഘടനയെ പൊളിക്കാൻ ദിലീപ് കൂട്ടു നിന്നത് സാംസ്കാരിക മന്ത്രിയുടെ ഉപദേശ പ്രകാരമാണോ എന്ന് ലിബർട്ടി ബഷീർ; ജയിൽ വാസം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ചതുകൊണ്ടുള്ള ദൈവത്തിന്റെ ശിക്ഷയാണെന്നും മുൻ സംഘടനാ നേതാവ്; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ മന്ത്രി പുകഴ്ത്തിയത് ശരിയോ? ചർച്ച മുറുകുന്നു
കണ്ണൂർ: ചലച്ചിത്ര മേഖലയിലെ ഒരു വലിയ സംഘടനയെ പൊളിക്കാൻ ദിലീപ് കൂട്ടു നിന്നത് സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ ഉപദേശ പ്രകാരമാണോ എന്ന് ലിബർട്ടി ബഷീർ. സിനിമാ സമരകാലത്ത് ദിലീപ് നടത്തിയ ഇടപെടൽ മറക്കാനാകില്ലെന്ന് ഒരു ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ പറഞ്ഞതിലുള്ള പ്രതികരണം 'മറുനാടൻ മലയോളിയോട് 'പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എന്ന നിലയിൽ എ.കെ. ബാലൻ ഇത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നുവെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ആയിരുന്ന ലിബർട്ടി ബഷീർ പറഞ്ഞു. ദിലീപ് നടത്തിയ ഇടപെടലിന് പ്രത്യുപകാരം ദൈവം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നാല് മാസത്തെ ജയിൽ ശിക്ഷയും പോരാത്തതിന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ എന്നീ സംഘടനകളിൽ നിന്നും ആജീവനാന്ത പുറത്താക്കലുമാണ് അദ്ദേഹത്തിന് ഈ ചെയ്തികൾ കൊണ്ട് ലഭിച്ചത്. എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ചതുകൊണ്ടുള്ള ദൈവത്തിന്റെ ശിക്ഷയാണെന്നാണ് ഞാൻ വിശ്വസിക്കുന്നതായും ബഷീർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷം മുമ്പ് വരെ മലയാള സിനിമയുടെ അവസാന വാക്കായിരുന്നു തലശ്ശേരി സ്വദേശിയായ ലി
കണ്ണൂർ: ചലച്ചിത്ര മേഖലയിലെ ഒരു വലിയ സംഘടനയെ പൊളിക്കാൻ ദിലീപ് കൂട്ടു നിന്നത് സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ ഉപദേശ പ്രകാരമാണോ എന്ന് ലിബർട്ടി ബഷീർ. സിനിമാ സമരകാലത്ത് ദിലീപ് നടത്തിയ ഇടപെടൽ മറക്കാനാകില്ലെന്ന് ഒരു ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ പറഞ്ഞതിലുള്ള പ്രതികരണം 'മറുനാടൻ മലയോളിയോട് 'പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി എന്ന നിലയിൽ എ.കെ. ബാലൻ ഇത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നുവെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് ആയിരുന്ന ലിബർട്ടി ബഷീർ പറഞ്ഞു. ദിലീപ് നടത്തിയ ഇടപെടലിന് പ്രത്യുപകാരം ദൈവം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നാല് മാസത്തെ ജയിൽ ശിക്ഷയും പോരാത്തതിന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ എന്നീ സംഘടനകളിൽ നിന്നും ആജീവനാന്ത പുറത്താക്കലുമാണ് അദ്ദേഹത്തിന് ഈ ചെയ്തികൾ കൊണ്ട് ലഭിച്ചത്. എക്സിബിറ്റേഴ്സ് ഫെഡറേഷൻ പൊളിച്ചതുകൊണ്ടുള്ള ദൈവത്തിന്റെ ശിക്ഷയാണെന്നാണ് ഞാൻ വിശ്വസിക്കുന്നതായും ബഷീർ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷം മുമ്പ് വരെ മലയാള സിനിമയുടെ അവസാന വാക്കായിരുന്നു തലശ്ശേരി സ്വദേശിയായ ലിബർട്ടി ബഷീർ. തീയ്യേറ്റർ ഉടമകളുടെ സംഘടനയുടെ ചുക്കാൻ പിടിച്ച ബഷീർ ക്രിസ്തുമസ്സ് കാലത്തെ സമര പ്രഖ്യാപനത്തോടെ ബഷീർ എന്ന നായകൻ ചതിക്കപ്പെടുകയായിരുന്നു. അതി സമർത്ഥമായ കരുനീക്കങ്ങളുമായി ദിലീപ് എത്തിയതോടെ സിനിമാ മേഖലയുടെ നിയന്ത്രണം സിനിമക്കാരുടെ കയ്യിലായി. അതോടെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലനിൽപ്പു തന്നെ അപകടത്തിലായി.
ദിലീപ് പ്രസിഡണ്ടും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡണ്ടുമായി രൂപീകരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന സംഘടന രംഗത്ത് വന്നു. അഞ്ച് സ്‌ക്രീനുള്ള ലിബർട്ടി ബഷീറിന്റെ തലശ്ശേരിയിലുള്ള തീയ്യേറ്റർ കോപ്ലക്സിലെ എല്ലായിടത്തും പഴയ സി. ക്ലാസ് ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടി വന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപ് ജയിലാവുകയും സിനിമാ സംഘടനകളിൽ നിന്ന് ആയുഷ്‌ക്കാലം പറത്താക്കൽ നടപടി ഉണ്ടാവുകയും ചെയ്തു.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പരമാവധി ശിക്ഷ ഇപ്പോൾ അനുഭവിച്ചു കഴിഞ്ഞുവെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നേരത്തേയും ലിബർട്ടി ബഷീർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലിബർട്ടി ബഷീറാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് ദിലീപും കോടതിയിൽ പോലും നിലപാട് എടുത്തിരുന്നു. കേസിൽ ലിബർട്ടി ബഷീറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. മഞ്ജു വാര്യരുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് നടിയെ ആക്രമിക്കാൻ കാരണമെന്ന ആരോപണം പരസ്യമായി ഉന്നയിച്ച സിനിമാക്കാരനും ലിബർട്ടി ബഷീറാണ്.
തീയേറ്റർ സമരത്തെ തുടർന്ന് പുതിയ സംഘടന രൂപപ്പെടുകയും ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള ലിബർട്ടി തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ മലയാളം സിനിമകൾ ലഭിക്കാതെ വരികയും ചെയ്തതോടെ തീയേറ്ററുകൾ അടച്ചു പൂട്ടി സിനിമാരംഗം വിടാൻ ലിബർട്ടി ബഷീർ തീരുമാനിച്ചിരുന്നു. നേരത്തെ നിർമ്മാണരംഗത്ത് സജീവമായിരുന്ന ലിബർട്ടി ബഷീർ ഇപ്പോൾ വർഷങ്ങളായി ചിത്രങ്ങളൊന്നും നിർമ്മിക്കുന്നില്ല. പിന്നീട് ലിബർട്ടി ബഷീറിന്റെ തിയേറ്ററുകൾക്കും സിനിമകൾ കൊടുക്കാൻ നിർമ്മാതാക്കൾ തയ്യാറാവുകയായിരുന്നു.