- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ പാലും രക്തവും കുടിച്ച് ആറുമാസം വീട്ടിൽക്കഴിയണം; മറ്റു ഭക്ഷണമോ സെക്സോ അനുവദിക്കില്ല; എത്യോപ്യയിലെ ആദിവാസികൾക്കിടയിൽ ഒരു വ്യത്യസ്തമായ മത്സരത്തിന്റെ കഥ
എല്ലാവരും ശരീരത്തിലെ കൊഴുപ്പുകുറയ്ക്കാൻ ജിംനേഷ്യത്തിൽപ്പോയി മണിക്കൂറുകൾ വർക്കൗട്ട് ചെയ്യുമ്പോൾ എത്യോപ്യയിലെ ബോദി ഗോത്രവർഗക്കാർ മത്സരിക്കുന്നത് എത്രത്തോളം തടിയനാകാം എന്നതിലാണ്. ആറുമാസം പശുവിന്റെ പാലും രക്തവും മാത്രം കുറിച്ച് മൺകുടിലിൽനിന്ന് പുറത്തിറങ്ങാതെ നഗ്നരായി കഴിച്ചുകൂട്ടിയാണ് അവർ മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ഈ കാലയളവിൽ അവർക്ക് മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാൻ പാടില്ല. സെക്‌സും അനുവദനീയമല്ല. എല്ലാ ദിവസവും രാവിലെ ശുദ്ധമായ പശുവിൻപാലും പശുവിന്റെ രക്തവുമായി പെൺകുട്ടികളും സ്ത്രീകളുമെത്തും. അതുകുടിച്ച് അനങ്ങാതിരിക്കുക എന്നതാണ് മത്സരതത്തിന്റെ രീതി. വിജയിക്കുന്നവർക്ക് പ്രത്യേകം സ്മ്മാനങ്ങളൊന്നും ഇല്ലെങ്കിലും സമൂഹത്തിൽ ഉയർന്ന ബഹുമാനവും ആദരവും ലഭിക്കും. ഏറ്റവും വലിയ കുടവയറനെ സ്ത്രീകൾക്ക് കൂടുതൽ താത്പര്യമുണ്ടാകും. പുതുവർഷത്തിന്റെ ഭാഗമായി കായേൽ എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ മത്സരം നടത്തുന്നത്. എല്ലാ കുടുംബത്തിനും അവിവാഹിതനായ ഒരു യുവാവിനെ മത്സരത്തിനായി പങ്കെടുപ്പിക്കാം. മ
എല്ലാവരും ശരീരത്തിലെ കൊഴുപ്പുകുറയ്ക്കാൻ ജിംനേഷ്യത്തിൽപ്പോയി മണിക്കൂറുകൾ വർക്കൗട്ട് ചെയ്യുമ്പോൾ എത്യോപ്യയിലെ ബോദി ഗോത്രവർഗക്കാർ മത്സരിക്കുന്നത് എത്രത്തോളം തടിയനാകാം എന്നതിലാണ്. ആറുമാസം പശുവിന്റെ പാലും രക്തവും മാത്രം കുറിച്ച് മൺകുടിലിൽനിന്ന് പുറത്തിറങ്ങാതെ നഗ്നരായി കഴിച്ചുകൂട്ടിയാണ് അവർ മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ഈ കാലയളവിൽ അവർക്ക് മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കാൻ പാടില്ല. സെക്‌സും അനുവദനീയമല്ല.
എല്ലാ ദിവസവും രാവിലെ ശുദ്ധമായ പശുവിൻപാലും പശുവിന്റെ രക്തവുമായി പെൺകുട്ടികളും സ്ത്രീകളുമെത്തും. അതുകുടിച്ച് അനങ്ങാതിരിക്കുക എന്നതാണ് മത്സരതത്തിന്റെ രീതി. വിജയിക്കുന്നവർക്ക് പ്രത്യേകം സ്മ്മാനങ്ങളൊന്നും ഇല്ലെങ്കിലും സമൂഹത്തിൽ ഉയർന്ന ബഹുമാനവും ആദരവും ലഭിക്കും. ഏറ്റവും വലിയ കുടവയറനെ സ്ത്രീകൾക്ക് കൂടുതൽ താത്പര്യമുണ്ടാകും.
പുതുവർഷത്തിന്റെ ഭാഗമായി കായേൽ എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ മത്സരം നടത്തുന്നത്. എല്ലാ കുടുംബത്തിനും അവിവാഹിതനായ ഒരു യുവാവിനെ മത്സരത്തിനായി പങ്കെടുപ്പിക്കാം. മത്സരത്തിൽ ചേർന്നുകഴിഞ്ഞാൽ അവർ കുടിലിലേക്ക് പോകണം. ഇക്കാലയളവിൽ സെക്‌സിലേർപ്പെടുന്നതിന് കർശന വിലക്കുണ്ട്.
പശുക്കളെ ആരാധിക്കുന്നവരാണ് ബോദി ഗോത്രക്കാർ. മത്സരത്തിനായി ശേഖരിക്കുന്ന രക്തത്തിനുവേണ്ടിപ്പോലും അവർ പശുക്കളെ കൊല്ലില്ല. അവയുടെ ഞെരമ്പിൽ ചെറിയ മുറിവുണ്ടാക്കി രക്തം ശേഖരിക്കും അതുകഴിഞ്ഞാൽ ഇത് കളിമണ്ണുകൊണ്ട് അടയ്ക്കുകയും ചെയ്യും. പുലർച്ചെയാണ് രക്തം കുടിക്കുക. ചിലർ ആദ്യമൊക്കെ രക്തം കുടിക്കുമ്പോൾ ഛർദിക്കും. എങ്കിലും പിന്നീടത് പതിവാകും.
ആറുമാസം കഴിഞ്ഞ് ഇവർ പുറത്തുവരുന്ന ദിവസം വലിയ ആഘോഷമാണ്. മണ്ണും ചാരവുംകൊണ്ട് ശരീരമാകെ മറച്ചാണ് ഇവർ പുറത്തുവരിക. എല്ലാ ജൂണിലുമാണ് ആഘോഷം. ബോദി ഗോത്രക്കാരെ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റിത്താമസിപ്പിക്കാനൊരുങ്ങുകയാണ് എത്യോപ്യൻ സർക്കാർ. അതുനടന്നുകഴിഞ്ഞാൽ കായേൽ ഉത്സവം ശേഷിക്കുമോ എന്നുറപ്പില്ല. മൂന്നുലക്ഷത്തോളം പേരാണ് ബോദി ഗോത്രത്തിലിപ്പോഴുള്ളത്.