- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചകളെല്ലാം രാത്രി മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയത്; യുഎഇ കോൺസൽ ജനറലിനൊപ്പം താനും പങ്കെടുത്തു; മുഖ്യമന്ത്രിക്കൊപ്പം എം.ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തുവെന്നും സ്വപ്ന! ഈ മൊഴി പിണറായിയെ ചോദ്യം ചെയ്യലിൽ കുരുക്കും; ലൈഫ് മിഷനിൽ സർക്കാർ കൂടുതൽ ഭയക്കുന്നത് അനിൽ അക്കരയെ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ പിണറായി സർക്കാർ കൂടുതൽ ഭയക്കുന്നത് അനിൽ അക്കരയെ. ഈ പദ്ധതിയിലെ അഴിമതി തെളിയിക്കാൻ വേണ്ടതെല്ലാം അനിൽ അക്കരയുടെ കൈയിലുണ്ട്. ഇതിനൊപ്പം രഹസ്യ തീരുമാനങ്ങളെടുത്തതു ക്ലിഫ് ഹൗസിലാണെന്നു സ്വപ്ന സുരേഷിന്റെ മൊഴിയും സർക്കാരിന് തിരിച്ചടിയാണ്. വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിൽ സർക്കാർ വമ്പൻ പ്രതിസന്ധിയിലേക്ക്. ലൈഫ് മിഷൻ പദ്ധതിയിലെ നിർമ്മാണ പ്രവർത്തിത്തിക്ക് സഹായം നൽകിയത് യുഎഇയിലെ സംഘടനയാണ്. നിർമ്മാണത്തിനുള്ള സഹായം ഏത് വഴിയാണ് കേരളത്തിൽ എത്തിയതെന്നതാണ് നിർണ്ണായകം.
പദ്ധതിക്കു വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മിഷൻ വാങ്ങിയെന്ന കേസിൽ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാണു സ്വപ്‌നയുടെ പ്രതികരണം. ഇത്തരം രഹസ്യ ചർച്ചകളെല്ലാം രാത്രി ഏഴു മണിക്കു മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയിരുന്നത്. യുഎഇ കോൺസൽ ജനറലിനൊപ്പം താനും ഇത്തരം ചർച്ചകളിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കൊപ്പം എം.ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തുവെന്നും സ്വപ്‌ന പറയുന്നു. ഇതോടെ കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഈ കേസിൽ നിർണ്ണായ ഇടപെടൽ നടത്തിയത് അനിൽ അക്കരെയായിരുന്നു.
പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടതു സെക്രട്ടറിയറ്റിലാണെങ്കിലും ഉദ്യോഗസ്ഥതലത്തിലെടുത്ത പല തീരുമാനങ്ങളും ക്ലിഫ് ഹൗസിലെ രഹസ്യചർച്ചകൾക്കു ശേഷം മാറ്റിയിരുന്നു. ഈ പദ്ധതിയുടെ കരാർ യൂണിടാക് കമ്പനിക്കു നൽകിയതിനു എം.ശിവശങ്കറിനു കോഴയായി ലഭിച്ച ഒരു കോടി രൂപയാണു തന്റെയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലെടുത്ത ബാങ്ക് ലോക്കറിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും സിബിഐക്കു കൈമാറിയതായും 21നു ചോദ്യം ചെയ്യൽ തുടരുമെന്നും സ്വപ്ന പറഞ്ഞു. വടക്കാഞ്ചേരി പദ്ധതിക്കു ശേഷം കേരളത്തിൽ ലൈഫ് മിഷന്റെ ഭാഗമായി നടക്കുന്ന മറ്റു നിർമ്മാണ കരാറുകളും യൂണിടാക്കിനു നൽകാൻ ശിവശങ്കർ തീരുമാനിച്ചിരുന്നതായും സ്വപ്ന വെളിപ്പെടുത്തി.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിർത്തിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജൻസി യു.എ.ഇ കോൺസുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം ആരുടെ അക്കൗണ്ടിലൂടെയാണ് എത്തിയതെന്നതാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. റെഡ്ക്രസ്ന്റ് 20 കോടി നൽകിയ വിവാദ പദ്ധതിക്ക് നേരത്തെ സർക്കാർ 13കോടിക്ക് ഭരണാനുമതി നൽകിയെന്ന രേഖ പുറത്തുവന്നിരുന്നു. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു.
ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷൻ കിട്ടുന്നത്. സർക്കാരിന്റെ പദ്ധതിയിൽ പൊതുഭൂമിയിൽ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോൾ കമ്മീഷൻ ഇടപാടുകളിൽ സർക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനിൽ അക്കരെ രംഗത്തെത്തി. സർക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്റ് ഭവനങ്ങളുടെ കെട്ടിടനിർമ്മാണ പെർമിറ്റ് ലൈഫ് മിഷന്റെ പേരിലാണെന്നത് സർക്കാരിനും തിരിച്ചടിയാകും.
സ്വർണക്കടത്തു കേസിൽ വിവാദമായ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണവുമായി സർക്കാരിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നുണ പറയുന്നതാണെന്നു രേഖകൾ വ്യക്തമാക്കുന്നതായി അനിൽ അക്കര ആരോപിച്ചിരുന്നു. പദ്ധതിയിൽ ലൈഫ് മിഷനോ സർക്കാരിനോ പങ്കില്ലെന്നും റെഡ് ക്രസന്റിനാണ് എല്ലാ അനുമതിയെന്നും മുഖ്യമന്ത്രി പറയുമ്പോൾ കെട്ടിട നിർമ്മാണാനുമതി നൽകിയിരിക്കുന്നത് ലൈഫ് മിഷനാണെന്നു രേഖകൾ വ്യക്തമാക്കുന്നതായി അനിൽ പറഞ്ഞിരുന്നു. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തു വിട്ടിരുന്നു. അതുകൊണ്ട് തന്നെ സർക്കാരിനും ഈ പദ്ധതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.
റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയാണ് ഇടപെടൽ നടത്തിയതും. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസന്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര ആരോപിക്കുന്നു.
മുഖ്യമന്ത്രി ചെയർമാനായ പദ്ധതിയുടെ നടത്തിപ്പിലെ ക്രമക്കേട് വിശദമായി പരിശോധിക്കണമെന്ന് വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിൽ അനിൽ അക്കര പറയുന്നുണ്ട്. കേന്ദ്ര സർക്കാരിനെ അറിയിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് യുഎഇ റെഡ് ക്രെസന്റ് അഥോറിറ്റിയുടെ 20 കോടി രൂപയുടെ സഹായം സ്വീകരിച്ചത്. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയിൽ ഒരു കോടി രൂപ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷനാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സ്വപ്‌ന ശരിയവയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ