- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകി വഞ്ചിച്ചപ്പോൾ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു രതിമൂർച്ച തേടിയെന്ന് തുറന്നു പറഞ്ഞു; ഭയമുള്ള കാര്യങ്ങൾ ചെയ്യുന്നത് ഹോബിയാക്കിയ നടൻ; കോമിക് റാപ്പറിൽ നിന്നും ഹോളിവുഡിന്റെ നിറുകയിലേക്ക് പറന്നു കയറി; ഭാര്യയെ കളിയാക്കിയതിന് ഓസ്‌കാർ വേദിയിൽ അവതാരകന്റെ കരണംപുകച്ച നടൻ വിൽ സ്മിത്തിന്റെ ജീവിതകഥ
ലോസ് ഏഞ്ചൽസ്: ''സ്‌നേഹം ഭ്രാന്തമായ കാര്യങ്ങൾ ചെയ്യിക്കും, എനിക്ക് അക്കാദമിയോട് മാപ്പ് പറയണം''- ഓസ്‌കാർ വേദിയിൽ മികച്ച നടനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് നടൻ വിൽ സ്മിത്ത് വികാരാധീനനായി പറഞ്ഞത് ഇങ്ങനെയാണ്. ഭാര്യ ജേഡ പിങ്കറ്റിനെ കളിയാക്കി കൊണ്ട് ഓസ്‌ക്കാർ വേദിയിൽ നടത്തിയ പരാമർശത്തെ തുടർന്ന് കലി കയറി കൊമേഡിയൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിലായിരുന്നു വിൽ സ്മിത്തിന്റെ ക്ഷമാപണം. വിൽ സ്മിത്ത് എന്ന പച്ചയായ മനുഷ്യൻ ഇങ്ങനെയാണ്. വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിത്വത്തിന് ഉടമ.
ക്രിസ് റോക്കിനെ ഇടിച്ചു പരത്തുന്ന വീഡിയോ ലോകം മുഴുവൻ വ്യാപിക്കുമ്പോഴും അദ്ദേഹത്തെ ആരാധകർ കൈവിടുന്നില്ല. നിരവധി പ്രതിബന്ധങ്ങൾ പൊരുതി കയറിയതാണ് തന്റെ ജീവിതം എന്ന് ലോകത്തോടു തന്നെ വിൽ സ്മിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയെ കാര്യങ്ങൾ പലപ്പോഴും സിനിമാക്കഥയെ വെല്ലുന്നതാണ് താനും.
ഓസ്‌ക്കാർ വേദിയിലെ വിൽ സ്മിത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; 'എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എല്ലാ നോമിനികളോടും മാപ്പ് പറയണം. ഇത് മനോഹരമായ നിമിഷമാണ്. അവാർഡ് ലഭിച്ചതിനല്ല ഞാൻ കരയുന്നത്. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാർഡ് വില്യംസിനെ കുറിച്ച് പറയുന്നതുപോലെ ഞാനും ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്‌നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും'- കണ്ണീരോടെ വിൽ സ്മിത്ത് പറഞ്ഞു.
ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനെ കളിയാക്കിയതിനാണ് വിൽ സ്മിത്ത് ഓസ്‌കർ വേദിയിൽ വെച്ച് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ക്രിസ് റോക്ക്, ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ചാണ് പരാമർശം നടത്തിയത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജേഡ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമർശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായാണ് ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തിയത്. ഉടൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ വിൽ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. 'എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.
കിങ് റിച്ചാർഡിലെ അഭിനയത്തിനാണ് വിൽ സ്മിത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചാർഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. രണ്ട് കായികതാരങ്ങളെ വളർത്തിക്കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഒരു പിതാവിന്റെ കഥയാണ് കിങ് റിച്ചാർഡ് പറയുന്നത്. മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വിൽ സ്മിത്ത്.
എഴുത്തുകാരൻ, റാപ്പർ, നിർമ്മാതാവ്, അഭിനേതാവ് തുടങ്ങി എല്ലാ മേഖലയിലും കൈവെച്ചിട്ടുള്ള ആഗോള സെലബ്രിറ്റിയാണ് വിൽ സ്മിത്ത്. പ്രതിഫലത്തിന്റെയും സമ്പത്തിന്റെയും കണക്കെടുത്താലും വിൽ എപ്പോവും മുന്നിൽ തന്നെയാണ്. ജീവിതത്തിൽ പല പ്രതിസന്ധികളോടും പടവെട്ടിയാണ് വിൽ സ്മിത്ത് ഇന്നത്തെ നിലയിൽ എത്തിയിരുക്കുന്നത്. സാമ്പത്തിക കാര്യത്തിൽ അടക്കം അദ്ദേഹം പരാജയങ്ങളിൽ നിന്നും തിരിച്ചു കയറിയ വ്യക്തിത്വമാണ്.
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വിൽ സ്മിത്ത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൽ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് ഹോളിവുഡിലെ ആക്ഷൻ ഹീറോ കൂടിയായ വിൽ. തന്റെ ആദ്യകാമുകി വഞ്ചിച്ചതിന് ശേഷം ആ ആഘാതത്തിൽ നിന്ന് കരകയറാൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് വിൽ സ്മിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പായ വിൽ എന്ന പുസ്തകത്തിലാണ് തന്റെ ജീവിതത്തിലെ നിർണായകമായ സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
കാമുകി വഞ്ചിച്ചു, സെക്സിൽ അഭയം തേടി
പതിനാറാം വയസിൽ കാമുകിയായ മെലാനി വഞ്ചിച്ചതിനെ തുടർന്നാണ് ഒരുപാട് സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നാണ് വിൽ സ്മിത്തിന്റെ തുറന്നു പറച്ചിൽ. ലൈംഗികബന്ധത്തിൽ നിന്ന് ലഭിക്കുന്ന രതിമൂർച്ഛയാണ് തനിക്ക് ആശ്വാസം നൽകിയതെന്നും വിൽ സ്മിത്ത് പറയുന്നു. അച്ഛനെ കൊലപ്പെടുത്തിയതിന് അമ്മ ജയിലിലായതിനാൽ അമ്മായിയോടൊപ്പം താമസിച്ചിരുന്ന മെലാനിയെ കുറിച്ച് വിൽ സ്മിത്ത് പുസ്തകത്തിൽ പറയുന്നു.
അസ്വസ്ഥമായ ഒരു ബാല്യത്തിലൂടെയാണ് അവൾ കടന്നുപോയത്. വഴക്കിനെത്തുടർന്ന് അമ്മായിയും അവളെ പുറത്താക്കുകയും ചെയ്തു. അവളെ ആദ്യമായി താൻ കണ്ടുമുട്ടിയ നിമിഷം മുതൽ, മെലാനി തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനവുമായി. നേട്ടങ്ങൾ കൈവരിക്കാൻ എനിക്ക് എല്ലായ്‌പ്പോഴും ഒരു സ്ത്രീ ആവശ്യമാണ്. വിൽ സ്മിത്ത് തന്റെ പുസ്തകത്തിൽ മെലാനിയെ കുറിച്ച് എഴുതുന്നു.
മെലാനിയുമായുള്ള തന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു സംഗീത പ്രോഗ്രാമിന് താൻ പോയപ്പോൾ മെലാനി വഞ്ചിച്ചതായി മനസിലായി. പിരിഞ്ഞു. ദേഷ്യത്തിലായി. അവൾക്കായി പലപ്പോഴായി വാങ്ങിയ എല്ലാ വസ്തുക്കളും അവൾ നോക്കിനിൽക്കെ തീകൊളുത്തി. വലുതായിരുന്നു മാനസികാഘാതം. അന്നുവരെ മെലാനിയല്ലാതെ ഒരു സ്ത്രീയുമായി മാത്രമേ താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളൂ. എന്നാൽ അതിനുശേഷം ഒരുപാട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. എന്നാൽ താൻ രതിമൂർച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായും അതിനെ കണ്ടു.
പക്ഷേ വഞ്ചിക്കപ്പെട്ടതിൽ നിന്ന് കരകയറാനുള്ള അങ്ങനത്തെ ശ്രമങ്ങൾ ഫലവത്തായില്ല. നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താൻ. ഓരോ തവണയും ഞാൻ പ്രതീക്ഷിച്ചു. എന്നെ സ്നേഹിക്കുന്ന ഒരാൾ ആയിരിക്കണേ ഇതെന്ന്. പക്ഷേ ദയനീയമായിരുന്നുവെന്ന് മാത്രമല്ല സ്ത്രീകളുടെ കണ്ണുകളിലെ നോട്ടം തന്റെ വേദനയെ തീവ്രമാക്കിയെന്നും വിൽ സ്മിത്ത് എഴുതുന്നു. സെറീന വില്യംസിനറെയും വീനസ് വില്യംസിന്റെയും ജീവിതകഥയായ കിങ് റിച്ചാർഡ് ആണ് വിൽ സ്മിത്തിന്റെ ഏറ്റവും പുതിയ ചിത്രം. വില്യംസ് സഹോദരിമാരുടെ പിതാവും പരിശീലകനുമായ റിച്ചാർഡ് വില്യംസിനെയാണ് സ്മിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
'കോമിക്ക് ഹിപ്-ഹോപ്പർ, ഹോളിവുഡ് കീഴടക്കിട സിനിമാക്കാരൻ
അമേരിക്കിയിൽ കറുത്ത വർഗക്കാർ കൂടുതലുള്ള ഫിലാഡൽഫിയയിൽ നിന്നും ലോകം അറിയപ്പെടുന്ന കലാകാരനായി വളർന്ന വ്യക്തിയാണ് വിൽ സ്മിത്ത്. 80 കളുടെ മധ്യത്തിൽ, 'കോമിക്ക് ഹിപ്-ഹോപ്പ്' വിഭാഗത്തിൽ ഒരു പയനിയറായി അറിയപ്പെട്ട അദ്ദേഹം പിന്നീട് പത്ത് വർഷത്തിന് ശേഷം ലോക സനിമയുടെ നിറുകുയൽ എത്തി. സ്വാതന്ത്ര്യദിനം, പീപ്പിൾ ഇൻ ബ്ലാക്ക്, ബാഡ് ബോയ്സ്, ഐ, റോബോട്ട്, ഐ ആം എ ലെജന്റ്, ചേസിങ് ഹാപ്പിനെസ്, തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളിലുണ്ട്. അവ ഹോളിവുഡ് സിനിമകളുടെ ക്ലാസിക്കുകളായി മാറി. രണ്ടുതവണ മികച്ച നടനുള്ള ഓസ്‌കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു: 2002 ൽ (അലി) 2007 ലും (''പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്).
ഒരു സ്‌കൂൾ അദ്ധ്യാപകന്റെയും ഒരു റഫ്രിജറേറ്റർ കമ്പനിയിലെ തൊഴിലാളിയുടെയും ഒരു വലിയ കുടുംബത്തിലെ നാല് കുട്ടികളിൽ രണ്ടാമനായാണ് വിൽ സ്മിത്ത് ജനിച്ചത്. വില്ലിന്റെ കുട്ടിയായിരുന്നപ്പോൾ സ്‌കൂൾ സുഹൃത്തുക്കൾ അദ്ദേഹത്തെ പ്രിൻസ് എന്നു വിളിച്ചു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം റാപ്പിനെ തന്റെ തൊഴിലാക്കി മാറ്റി. തന്റെ ഉറ്റസുഹൃത്തായ ജെഫ് ടോവ്സണിനൊപ്പം വിൽ സ്മിത്തും 'ഡിജെ ജാസ് ജെഫ്, ഫ്രഷ് പ്രിൻസ്' എന്ന ഗ്രൂപ്പ് സൃഷ്ടിച്ചു. 'ഡിജെ ജാസ്സി ജെഫ് & ഫ്രഷ് പ്രിൻസ്'' ന്റെ റെക്കോർഡിംഗുകൾ രക്ഷാകർതൃ അനുമതിയില്ലാതെ ക ലേലി മാരക്കാർക്ക് വാങ്ങാൻ കഴിയുമായിരുന്നു. ഇത് പദ്ധതി വാണിജ്യപരമായി വിജയകരമാക്കാൻ സഹായിച്ചു.
ചെറുപ്പത്തിൽ തന്നെ അറിയപ്പെടുന്ന റാപ്പ് ഗായകനായി മാറിയ വിൽ സ്മിത്തിനെ തേടി പുരസ്‌ക്കാരകങ്ങളും തേടിയെട്തി. 'രക്ഷകർത്താക്കൾ ജസ്റ്റ് ചെയ്യരുത്' ('രക്ഷകർത്താക്കൾ മനസിലാക്കരുത്') എന്ന പേരിൽ ഒരു സിംഗിൾ റാപ്പർ തൽക്ഷണം ഹിറ്റായി. ഇതോടെ രണ്ട് യുവ റാപ്പർ ആൽബങ്ങൾ പെട്ടെന്ന് പ്ലാറ്റിനം പോയി. 1988 ൽ വിൽ സ്മിത്തും സുഹൃത്തും അഭിമാനകരമായ ആദ്യത്തെ റാപ്പർമാരായി ഗ്രാമി അവാർഡുകളുമെത്തി.
ടെലിവിഷൻ പരമ്പരയായ പ്രിൻസ് ഓഫ് ബെവർലി ഹിൽസിലെ ബെവർലി ഹിൽസ് ഹോളിവുഡ് സെലിബ്രിറ്റി ഏരിയയിൽ അവസാനിച്ചു. 'പ്രിൻസ് ഓഫ് ബെവർലി ഹിൽസ്', വിൽ സ്മിത്തിന്റെ ആദ്യ വേഷം. ആറ് വർഷമായി ഈ പരമ്പര അമേരിക്കൻ ടെലിവിഷനിൽ നടന്നു, അതിന്റെ വിജയം ഇതിനിടെ കടക്കാരനായി മാറിയ വിൽ സ്മിത്തിന്റെ ജീവിതം തിരികെ പിടിക്കാൻ സഹായിച്ചു. വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ടെലിവിഷൻ രംഗത്തു നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ചത്. തന്റെ വലിയ സിനിമയിൽ 1992 ൽ ഡേ ഇൻ ദി സിറ്റി ഓഫ് ഏഞ്ചൽസ് എന്ന സിനിമയിൽ ഭവനരഹിതനായി അഭിനയിച്ചു. അടുത്ത വർഷം, 'മെയ്ഡ് ഇൻ അമേരിക്ക' എന്ന സിനിമയിലും. ചിത്രം ശ്രദ്ധ നേടിയതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തി.
'ബാഡ് ഗൈസ്' (1995) എന്ന ആക്ഷൻ സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകരുടെ ജനപ്രിയ സ്നേഹം വിൽ സ്മിത്തിന് ലഭിച്ചത്. മാർട്ടിൻ ലോറൻസിനൊപ്പം ഒരു പൊലീസുകാരന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 90 കളുടെ മധ്യത്തിലാണ് വിൽ സ്മിത്തിന് ജനപ്രീതിയുടെ മറ്റൊരു കുതിച്ചുചാട്ടം ഉണ്ടാകുന്നത്. പിന്നീട് കോമഡി ആക്ഷൻ സിനിമഖളിലും വിൽ സ്മിത്ത് പ്രത്യക്ഷപ്പെട്ടു. ഇതോടെ ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി വിൽ സ്മിത്ത് മാറുകയായിരുന്നു.
ജീവിതത്തിൽ നിരവധി സ്ത്രീകൽ, വിവാഹം തണ്ട് തവണ
സമ്പത്തിന്റെ നിറുകയിൽ നിന്ന വിൽ സ്മിത്തിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അദ്ദേഹം രണ്ടുതവണ മാത്രമാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ആദ്യ വിവാഹം മൂന്നുവർഷമേ നീണ്ടുനിന്നുള്ളൂ. ഈ ബന്ധത്തിൽ ഒരു മകനുണ്ട് അദ്ദേഹത്തിന്. 1997 ൽ അദ്ദേഹം നടി ജേഡ് പിങ്കറ്റ് സ്മിത്തിനെ വിവാഹം കഴിച്ചു. ഇവരുടെ ഈ ബന്ധം ഇപ്പോഴും തുടരുന്നു. 1998 ൽ ജാദെൻ എന്നൊരു മകൻ കുടുംബത്തിൽ ജനിച്ചു, 2000 ൽ വില്ലോ എന്ന മകൾ ജനിച്ചു.
ഈ ജേഡിനെ കുറിച്ചു നടത്തിയ പരാമർശമാണ് വിൽ സ്മിത്തിന് ഓസ്‌കാർ വേദിയിൽ നിയന്ത്രണം വിടാൻ ഇടയാക്കിയതും. സ്മിത്ത് ദമ്പതികൾക്ക് അമേരിക്കൻ ഫ്ളോറിഡയിലും ഫിലാഡൽഫിയയിലും വീടുകളും സ്വീഡനിലെ സ്വത്തുക്കളും ഉണ്ട്. ഹോളിവുഡിലെ പലരേയും പോലെ സ്മിത്തിനും ലിബറൽ രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്. പ്രസിഡന്റ് മൽസരത്തിൽ അദ്ദേഹം സെനറ്റർ ബരാക് ഒബാമയ്ക്ക് അനുകൂലമായി സംഭാവനകൾ നൽകി. ചെസ്സ്, കമ്പ്യൂട്ടർ ഗെയിമുകളിൽ അതീവ താല്പര്യമുള്ള കളിക്കാരനാണ് സ്മിത്ത്.
ഭയമുള്ള കാര്യങ്ങൾ ചെയ്യുന്നത് ഹോബി
എന്നു ഭയമുള്ള കാര്യങ്ങൽ ചെയ്യാനാണ് വിൽ സ്മിത്തിന് താൽപ്പര്യം. സ്മിത്തിന്റെ അൻപതാമത്തെ ജന്മദിനത്തിൽ തനിക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. അമേരിക്കയിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യനിൽ ഹെലികോപ്റ്ററിൽ നിന്ന് ബംഗീ ജംപ് ചെയ്തു. 'ഒരിക്കൽ നിങ്ങൾക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള ജീവിതം ആ ഭയമില്ലാതെ ജീവിക്കാം,' സ്മിത്ത് പറയുന്നു. മരണം കെണി വച്ചുറങ്ങുന്ന മലയിടുക്കുകൾക്കിടയിലെ ഗ്രാൻഡ് കാന്യൺ എന്ന അഗാധ ഗർത്തത്തിലേയ്ക്ക് ചാടിയാണ് വിൽ സ്മിത്ത് തന്റെ അൻപതാം പിറന്നാൾ ആഘോഷം സംഭവമാക്കിയത്.
സാഹസികമായി പിറന്നാൾ ആഘോഷിച്ച് വാർത്തകളിൽ താരമാകാനല്ല താരം ഇത് ചെയ്തതെന്ന് അറിയുമ്പോഴാണ് വിൽ സ്മിത്തിനോടുള്ള ബഹുമാനം വർധിക്കുന്നതും. പിന്നോക്ക രാജ്യങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ജീവൻ പണയം വച്ച് വിൽ സ്മിത്ത് ഈ ചാട്ടം നടത്തിയത്. അരിസോണയിലെ ഗ്രാൻഡ് കാന്യണിന് അരികിൽ ഓൺലൈൻ ലോട്ടറിയിലൂടെ താരത്തിന്റെ സാഹസികചാട്ടം കാണാൻ അവസരം കിട്ടിയവർ തടിച്ചു കൂടിയിരുന്നു.
വെള്ളിത്തിരയിൽ അനേകം സാഹസിക രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിൽ സ്മിത്തിന്റെ പ്രകടനം കാണാൻ നിരവധി പേരാണ് സ്ഥലത്ത് എത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്നാണ് വിൽ സ്മിത്ത് തന്റെ സാഹസിക പ്രവർത്തനത്തെ വിശേഷിപ്പിച്ചത്. മഹാഭീതിയിൽ നിന്നും പരമാനന്ദത്തിലേക്ക്, തന്റെ തന്നെ പ്രകടനത്തെ വിവരിക്കാൻ വാക്കുകൾ പോലും കിട്ടാതെ വന്നു സ്മിത്തിന്.
മറുനാടന് ഡെസ്ക്