- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയ്ക്കിടെ കോട്ടയം ബസ്റ്റാന്റിൽ വച്ച് ഒരു ലോട്ടറി വിൽപ്പനക്കാരൻ ടിക്കറ്റ് മടിയിൽ കൊണ്ടുവന്നിട്ടു; വലിയ പ്രതീക്ഷയോടെ വാങ്ങിയ ടിക്കറ്റ് പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പം വച്ചു; അഞ്ച് രൂപ പോലും അടിച്ചില്ലെന്ന് അറിഞ്ഞപ്പോൾ സങ്കടമായി; ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വിസ്മയക്ക് സ്വന്തമായി വീടും ജോലിയും ഇപ്പോഴും അന്യം: താമസം ഓടിയെടുത്ത മെഡലുകൾ സൂക്ഷിക്കാൻ പോലും ഇടയില്ലാത്ത വാടകവീട്ടിൽ
കോതമംഗലം: ഏതൊരു അത്‌ലറ്റിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സിൽ പങ്കെടുത്ത് ഒരു മെഡൽ നേടുക എന്നത്. മലയാളി അത്‌ലറ്റുകൾക്ക് ഇന്നും ഈ നേട്ടത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല. എങ്കിലും യുവത്വത്തിന്റെ കരുത്തിൽ വിസ്മയ എന്ന പെൺകുട്ടി സ്വപ്‌നം കാണുകയാണ് ഒളിംമ്പിക്സിൽ ഒരു മെഡൽ എന്നത്. ഒളിമ്പിക്‌സ് സ്വപ്‌നത്തിനൊപ്പം സ്വന്തം ഒരു വീടും നിർമ്മിക്കണമെന്ന മോഹവും ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ വിസ്മയ പങ്കുവെക്കുന്നു. രാജ്യം അറിയുന്ന അത്‌ലറ്റ് ആണെങ്കിലും സ്വന്തമായി വീടെന്ന സ്വപ്നം. വിസ്മയ മറുനാടനോട് തന്റെ സ്വപ്‌നങ്ങളും പങ്കുവെച്ചു. ഓർമ്മവച്ച കാലം മുതൽ കഷ്ടപ്പാടിന്റെ നടുവിലാണ് ജീവിതം. വാടകവീടുകളിലാണ് അന്നും ഇന്നും ജീവിതം. കോതമംഗലത്തേക്കുള്ള വരവാണ് കായിക രംഗത്തെ വളർച്ചയിൽ നിർണ്ണായകമായത്. ഇവിടെ എത്തിയിട്ട് മൂന്നാമത്തെ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കിട്ടിയ ട്രോഫികളും മെഡലുകളും അടുക്കി വയ്ക്കാൻ പോലും ഇടമില്ല. സ്വർണ്ണമെഡലുകളെല്ലാം പൊടിപിടിച്ച് തിരിച്ചറിയാൻ പോലും കഴിയാത്ത നിലയിലായി. വീട് നിർമ
കോതമംഗലം: ഏതൊരു അത്‌ലറ്റിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സിൽ പങ്കെടുത്ത് ഒരു മെഡൽ നേടുക എന്നത്. മലയാളി അത്‌ലറ്റുകൾക്ക് ഇന്നും ഈ നേട്ടത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല. എങ്കിലും യുവത്വത്തിന്റെ കരുത്തിൽ വിസ്മയ എന്ന പെൺകുട്ടി സ്വപ്‌നം കാണുകയാണ് ഒളിംമ്പിക്സിൽ ഒരു മെഡൽ എന്നത്. ഒളിമ്പിക്‌സ് സ്വപ്‌നത്തിനൊപ്പം സ്വന്തം ഒരു വീടും നിർമ്മിക്കണമെന്ന മോഹവും ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ വിസ്മയ പങ്കുവെക്കുന്നു. രാജ്യം അറിയുന്ന അത്‌ലറ്റ് ആണെങ്കിലും സ്വന്തമായി വീടെന്ന സ്വപ്നം. വിസ്മയ മറുനാടനോട് തന്റെ സ്വപ്‌നങ്ങളും പങ്കുവെച്ചു.
ഓർമ്മവച്ച കാലം മുതൽ കഷ്ടപ്പാടിന്റെ നടുവിലാണ് ജീവിതം. വാടകവീടുകളിലാണ് അന്നും ഇന്നും ജീവിതം. കോതമംഗലത്തേക്കുള്ള വരവാണ് കായിക രംഗത്തെ വളർച്ചയിൽ നിർണ്ണായകമായത്. ഇവിടെ എത്തിയിട്ട് മൂന്നാമത്തെ വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കിട്ടിയ ട്രോഫികളും മെഡലുകളും അടുക്കി വയ്ക്കാൻ പോലും ഇടമില്ല. സ്വർണ്ണമെഡലുകളെല്ലാം പൊടിപിടിച്ച് തിരിച്ചറിയാൻ പോലും കഴിയാത്ത നിലയിലായി.
വീട് നിർമ്മിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കോട്ടയം ബസ്റ്റാന്റിൽ വച്ച് ഒരു ലോട്ടറി വിൽപ്പനക്കാരൻ ടിക്കറ്റ് മടിയിൽ കൊണ്ടുവന്നിട്ടു. വലിയ പ്രതീക്ഷയോടെ ടിക്കറ്റ് വാങ്ങി.വീട്ടിൽ കൊണ്ടുവന്ന് പൂജാമുറിയിൽ ദൈവങ്ങൾക്കൊപ്പം വച്ചു. അടിക്കണമേ എന്ന് എല്ലാ ദൈവങ്ങളോടും മനമുരുകി പ്രാർത്ഥിച്ചു. അടിക്കുമെന്നുതന്നെ വിശ്വസിച്ചു. കോളേജിലെ കൂട്ടുകാരകികളോടെല്ലാം പറഞ്ഞു.ലോട്ടറി അടിക്കുമെന്നും വീടുപണിയുമെന്നൊക്കെ..ഫലം പത്രത്തിൽ അടിച്ചുവന്നപ്പോൾ അഞ്ച് രൂപപോലുമില്ല.വല്ലാത്ത സങ്കടമായി..
മാതാപിതാക്കൾ പണിയെടുത്തുണ്ടാക്കിയ പണത്തിലേറെയും മുടക്കിയത് എനിക്കുവേണ്ടിയാണ്. വീട്ടിലെ മൂത്തകുട്ടിയാണ്.ഇനി അവർക്ക് തുണയാവണം. ഒപ്പം പരിശീലനവും മത്സരങ്ങളും മുന്നോട്ടുകൊണ്ടുപോകണം. അതിന് ഒരു ജോലി വേണം. അതിനായുള്ള കാത്തിരിപ്പിലും അന്വേഷണത്തിലുമാണ്. വിസ്മയ വ്യക്തമാക്കി. വിസ്മയ കണ്ണൂർ സ്വദേശിനിയാണ്. സ്‌കൂൾ പഠനം ആരംഭിക്കുന്നത് കാവുമ്പായി എൽ പി സ്‌കൂളിൽ.ഓടുമായിരുന്നു. സബ്ബ്ജില്ലാ മീറ്റിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്.ഇവിടുത്തെ പഠനം പൂർത്തിയാക്കി നെടുമാ ഗവൺമെന്റ് ഹയർസെക്കന്റി സ്‌കൂളിൽ ചേർന്നു.
കായികാധ്യപിക ഏല്യാമ്മ ടീച്ചറിന്റെ പരിശീലനത്തിൽ സബ്ബ്ജില്ലയിൽ 200 മീറ്ററിൽ വിജയം .പിന്നീട് ഡാൻസ് പാട്ട് എന്നിവയിലൊക്കെയായി ശ്രദ്ധ.പിന്നെ താമസം പയ്യന്നൂരിലേക്ക് മാറി. ഇവിടെ സ്‌കൂൾ പഠനം തുടരുന്നതിനിടെ അനുജത്തി വിജീഷ 3000 ,5000 മീറ്ററിൽ മികച്ച പ്രകടം കാഴ്ചവച്ചു.ഇതോഅവൾ കായിക രംഗത്ത് അറിയപ്പെട്ടുതുടങ്ങി. ഇതോടെ പലസ്‌കൂളുകളുകാരും അവളെ ഏറ്റെടുക്കാൻ തയ്യാറായി എത്തി.ഇക്കൂട്ടത്തിൽ കോതമംഗലം സെന്റ് ജോർജ്ജ് സ്‌കൂളും ഉണ്ടായിരുന്നു.
സെന്റ് ജോർജ്ജിൽ വിജീഷ പഠിക്കുന്ന സമയത്താണ് വിസ്മയയുടെ പത്താംക്ലാസ്സിലെ റിസർട്ട് വരുന്നത്.എല്ലാ വിഷയത്തിലും എ പ്ലസ്സ് കിട്ടിയത് അറിഞ്ഞ് സെന്റ് ജോർജ്ജിൽ പഠയ്ക്കാൻ സ്‌കൂൾ അധികൃതർ അവസരമൊരുക്കി.ജീവിത സാഹചര്യം മനസ്സിലാക്കി അമ്മയ്ക്ക് ഹോസ്റ്റൽ വാർഡനായി ജോലിയും നൽകി. ഇതിനിടെ വിജീഷയ്ക്കൊപ്പം സെന്റ് ജോർജ്ജിലെ കായിക അദ്ധ്യാപകൻ രാജുപോളിന്റെ നിർദ്ദേശ പ്രകാരം വിസ്മയയും പരിശീലനം ആരംഭിച്ചു.400 മീറ്റർ ഹാർഡിൽസിലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.ആദ്യ സ്‌കൂൾ മീറ്റിൽ ഈ ഇനത്തിൽ മൂന്നാം സ്ഥാനത്തെത്തി.
ചങ്ങനാശേരിയിലെ കോളേജ് പഠനകാലമാണ് കായിക വർളർച്ചയിൽ നിർണ്ണായകമായത്. ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.ശ്രദ്ധേയമായ നേട്ടങ്ങളും സ്വന്തമാക്കി.ഇതോടെ ഇന്ത്യൻ ക്യാമ്പിലുമെത്തി.ഇപ്പോൾ ഏഷ്യൻ ഗെയിസിലൂടെ രാജ്യത്തിനുവേണ്ടി സ്വർണ്ണമണിഞ്ഞു. നിരവധി രാജ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള കഠിന പരിശീലനത്തിലാണിപ്പോൾ വിസ്മയ.ഒളിംമ്പിക്സിൽ പങ്കെടുത്ത് മെഡൽ സ്വന്തമാക്കണമെന്ന വീറും വാശിയോടെയുമാണ് പരിശീലനം.അടുത്ത ദിവസം ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കാൻ പാട്യാലയിലേക്ക് തിരിക്കും.
വെള്ളൂർ കോറോത്ത് വിനോദ് സുജാത ദമ്പതികളുടെ മകളാണ് വിസ്മയ. ഏഷ്യൻ ഗെയിംസിനെ മിന്നും വിജയം വിസ്മയെ നാട്ടുകാരുടെ പ്രയങ്കരിയാക്കിയിരിക്കുകയാണ്. വിവധ സംഘടനകൾ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള സ്വീകരണങ്ങളിൽ പങ്കെടുക്കന്ന തിരക്കിലാണിപ്പോൾ വിസ്മയ.