ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ലോകത്തിന്റെ ആദരം. ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ദീപം തെളിഞ്ഞപ്പോൾ അംഗീകരിക്കപ്പെട്ടത് ഇന്ത്യയുടെ വിശ്വാസപ്രമാണങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള പ്രസക്തിയും. ആയുർവേദത്തിനും യോഗയ്ക്കും പിന്നാലെ ദീപാവലിയെയും ലോകത്തിന്റെ ഉത്സസവമാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്ക് സമ്മാനിച്ച പുതിയ പ്രതിഛായയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഐക്യരാഷ്ട്രസഭാ ആസ്ഥാന മന്ദിരത്തിന്റെ പൂമുഖമാണ് ദീപങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടത്. ഹാപ്പി ദീവാളി എന്ന് വിളക്കുകൾകൊണ്ട് എഴുതി. ദീപങ്ങൾകൊണ്ട് ചരിത്രത്തിലാദ്യമായി യു.എൻ.ദീപാവലിയാഘോഷിച്ചുവെന്ന് യു.എന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യദ് അക്‌ബറുദീൻ ട്വീറ്റ് ചെയ്തു. ജനറൽ അസംബ്ലി പ്രസിഡന്റ് പീറ്റർ തോംസൺ മുൻകൈയെടുത്താണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചതെന്ന് അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള മറ്റൊരു ട്വീറ്റിൽ അക്‌ബറുദീൻ സൂചിപ്പിച്ചു.

ഇരുട്ടിനുമേൽ വെളിച്ചത്തിന്റെ വിജയം, നിരാശയ്ക്കുമേൽ പ്രതീക്ഷയുടെ വിജയം, അജ്ഞതയ്ക്ക് മേൽ അറിവിന്റെ വിജയം, തിന്മയ്കക്ക് മേൽ നന്മയുടെ വിജയം...പീറ്റർ േേതാംസൺ ദീപാവലി ആശംസ നേർ്ന്നുകൊണ്ട് ട്വീറ്റ് ചെയ്തതിങ്ങനെ. ദീപാലംകൃതമായ യു.എൻ മന്ദിരത്തിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. യു.എൻ.ആസ്ഥാനത്ത് എത്തിയവർ ദീപാവലിയിൽ ജ്വലിച്ചുനിന്ന യു.എൻ.ആസ്ഥാന മന്ദിരത്തിന്റെ ചിത്രങ്ങൾ ആവേശപൂർവം പകർത്തി.

2014-ലാണ് ദീപാവലിയുടെ പ്രസക്തി യു.എൻ. പ്രമേയത്തിലൂടെ അംഗീകരിച്ചത്. എന്നാൽ, അതാഘോഷിക്കുന്നത് ആദ്യവും. പല അംഗരാജ്യങ്ങളിലും ദീപാവലി ആഘോഷിക്കുന്നതിനാലാണ് അതിനെ ആഗോള ഉത്സവമായി യു.എൻ.പ്രഖ്യാപിച്ചത്. യു.എന്നിലും അനുബന്ധ സംഘടനകളിലും അന്നേ ദിവസം യോഗങ്ങളൊന്നും സംഘടിപ്പിക്കാൻ പാടില്ലെന്നും നിർദശമുണ്ട്. ഒക്ടോബർ 29 മുതൽ 31 വരെയാണ് യു.എൻ.ആസ്ഥാനന്ദിരം ദീപപ്രഭയിൽ ജ്വലിച്ചുനിന്നത്.