- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലൻ താനല്ല ബീഗോ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷൻ: ജയിലിൽ നിന്നിറങ്ങിയാൽ ഉടൻ താലികെട്ടാം; ലൈക്കിനും കാശിനും വേണ്ടിയാണ് സെക്സ് ലൈവെന്നത് പൊലീസിന്റെ കെട്ടുകഥ; എല്ലാം അറിയാതെ സംഭവിച്ചതും; ലൈവ് സെക്സ് വീഡിയോയിലെ ഇരയെ താലികെട്ടി കരുക്കഴിക്കാൻ ലിനു; സഹായിയായ കൂട്ടുകാരനെ തേടി പൊലീസും: അടിമാലിയിലെ എഫ് ബി ലൈവിൽ വീണ്ടും ട്വിസ്റ്റ്
ഇടുക്കി: ഇടുക്കി ജില്ലയിൽ ഇക്കഴിഞ്ഞ ചതയദിനത്തിൽ നടന്ന വിവാദമായ ലൈവ് സെക്സ് വീഡിയോയിലെ ഇരയായ വീട്ടമ്മയെ വിവാഹം കഴിച്ച് പ്രതിയായ ലിനു (23) നീക്കം നടത്തുന്നതായി റിപ്പോർട്ട്. റിമാൻഡിൽ കിടന്നു കൊണ്ടാണ് വീട്ടമ്മയെ വിവാഹം കഴിച്ച് കേസിൽ നിന്ന് തലയൂരാൻ ഇയാൾ ശ്രമിക്കുന്നത്. അതിനിടെ താൻ മറ്റ് യുവതികളുടെയും ദൃശ്യങ്ങൾ സമാനരീതിയിൽ എടുത്തിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലൈംഗിക ദൃശ്യങ്ങൾ അപ്ലോഡ് ചെയ്താൽ പണം ലഭിക്കുന്ന വെബ്സൈറ്റിന് വേണ്ടിയാണ് ഇയാൾ മറ്റ് യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയത്. ഫേസ്‌ബുക്കിൽ സെക്‌സ് ലൈവാക്കിയത് കൂടുതൽ ലൈക്ക് കിട്ടാനെന്നാണ് ലിനു ആദ്യം പൊലീസിൽ വെളിപ്പെടുത്തിയത്. ഇത് മുഖവിലക്കെടുക്കാൻ തയ്യാറാവാതെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തായി ലിനു വെളിപ്പെടുത്തിയത്. എന്നാൽ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. ഇത് പുറത്ത് വരുത്താനുള്ള ശ്രമത
ഇടുക്കി: ഇടുക്കി ജില്ലയിൽ ഇക്കഴിഞ്ഞ ചതയദിനത്തിൽ നടന്ന വിവാദമായ ലൈവ് സെക്സ് വീഡിയോയിലെ ഇരയായ വീട്ടമ്മയെ വിവാഹം കഴിച്ച് പ്രതിയായ ലിനു (23) നീക്കം നടത്തുന്നതായി റിപ്പോർട്ട്. റിമാൻഡിൽ കിടന്നു കൊണ്ടാണ് വീട്ടമ്മയെ വിവാഹം കഴിച്ച് കേസിൽ നിന്ന് തലയൂരാൻ ഇയാൾ ശ്രമിക്കുന്നത്. അതിനിടെ താൻ മറ്റ് യുവതികളുടെയും ദൃശ്യങ്ങൾ സമാനരീതിയിൽ എടുത്തിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലൈംഗിക ദൃശ്യങ്ങൾ അപ്ലോഡ് ചെയ്താൽ പണം ലഭിക്കുന്ന വെബ്സൈറ്റിന് വേണ്ടിയാണ് ഇയാൾ മറ്റ് യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയത്.
ഫേസ്‌ബുക്കിൽ സെക്‌സ് ലൈവാക്കിയത് കൂടുതൽ ലൈക്ക് കിട്ടാനെന്നാണ് ലിനു ആദ്യം പൊലീസിൽ വെളിപ്പെടുത്തിയത്. ഇത് മുഖവിലക്കെടുക്കാൻ തയ്യാറാവാതെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നിരവധി തവണ താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തായി ലിനു വെളിപ്പെടുത്തിയത്. എന്നാൽ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. ഇത് പുറത്ത് വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടർന്നുള്ള വൈരാഗ്യം മനസ്സിൽ കിടന്നതിനാലാണ് താൻ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും ഇയാൾ പൊലീസിൽ സമ്മതിച്ചിരുന്നു.
വിവാഹ വാഗ്ദാനം നൽകിയാണ് വീട്ടമ്മയുമായി ലിനു ബന്ധം സ്ഥാപിച്ചത്. എന്നാൽ അടുപ്പം ശക്തമായതോടെ വിവാഹത്തെ കുറിച്ച് ലിനു മിണ്ടാതെയായി. ഇതോടെയാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾ തുടരുന്നത്. പിണക്കത്തിനിടെയിലും അടുപ്പം കാട്ടി ഓണത്തിന് വീട്ടിലെത്തുകയായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മ അടുക്കുന്നത്. ലൈവ് വീഡിയോയിൽ ഉണ്ടായിരുന്ന ലിനുവിന്റെ പങ്കാളിയായ വീട്ടമ്മയുടെ ഇരട്ട സഹോദരിയാണ് തനിക്ക് അപമാനം ഉണ്ടായെന്നും വീഡിയോയിൽ ഉള്ളത് താൻ അല്ലെന്നും പറഞ്ഞ് ലൈവ് വീഡിയോയെ കുറിച്ച് പൊലീസിൽ ആദ്യം പരാതിപ്പെട്ടത്.
അതേസമയം ഫേസ്‌ബുക്ക് അധികൃതരോട് വീഡിയോ പിൻവലിക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി സി.ഐ കത്തെഴുതിയിരുന്നു. ഇതിൽ നടപടിയൊന്നുമായിട്ടില്ല. വെബ് സൈറ്റുകളിൽ ഈ വിഡിയോ ഇപ്പോഴും ലഭ്യമാണ്. ബീഗോ ലൈവ് എന്ന ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ് വില്ലനായതെന്നാണ് ലിനും പറയുന്നത്. തൊട്ടടുത്ത ദിവസം ഇത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. യുവതി പരാതി നൽകിയതോടെ ലിനു തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ലിനുവിനെ പൊലീസ് തന്ത്രപരമായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിലാണ് മുമ്പ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യം താൻ ഇന്റർനെറ്റിലിട്ടതായി ലിനു പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെ ക്കുറിച്ച് ഇയാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. പരാതികളില്ലാത്ത സാഹചര്യത്തിൽ ഇത് സംമ്പന്ധിച്ച് കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലന്നാണ് പൊലീസ് നിലപാട്. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാൻ ഇയാൾക്ക് സുഹൃത്തിന്റെ സഹായം ലഭിച്ചിരുന്നതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഭർത്താവുമായി പിണങ്ങി കഴിയുന്ന വീട്ടമ്മയയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താൻ സെക്സ് മൊബൈലിൽ പകർത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകൾ അങ്കാലാപ്പിലാണ്.
സംസ്ഥാനത്ത് പീഡനരംഗങ്ങൾ ലൈവായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്. വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും.എന്നാൽ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോയിൽ വ്യക്തമാണ്. അതിനാൽ കുറ്റപത്രം തയ്യാറാക്കുമ്പോൾ ബലാത്സംഗം ചുമത്തില്ല. പകരം അശ്ലീല ചിത്രങ്ങൾ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസാകും ലിനുവിനെതിരെ ചുമത്തുക. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു.