- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയ്ക്കു പിന്നാലെ പുലിയും നാട്ടിലിറങ്ങിയതോടെ ജീവഭയത്തിൽ വടാട്ടുപാറ ഗ്രാമം; മേയാൻവിട്ട പശുവിനെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ നേരിൽ കണ്ട് നാട്ടുകാർ; തുണ്ടം ഫോറസ്റ്റ് റെയ്ഞ്ചിൽ ഏഴു പുലികളും മൂന്നു കടുവകളുമെന്ന് വനംവകുപ്പ്
കോതമംഗലം: വടാട്ടുപാറയിൽ പുലിയിറങ്ങി. ഇന്നലെ വനത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ ജനവാസമേഖലയിൽ നിന്നും മീറ്ററുകൾ മാത്രം അകലെ വനപ്രദേശത്ത് വച്ച് പുലി അകത്താക്കി. കുറ്റിക്കൽ ജോർജ്ജിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷണമാക്കിയത്. ഓടിച്ച് പിടികൂടി കടിച്ച് കൊല്ലുകയായിരുന്നു ആദ്യഘട്ടം. ഈ സമയം പ്രദേശത്ത് ആളനക്കം ഉണ്ടായതുണ്ട് പുലി ഉൾക്കാട്ടിലേക്ക് വലിഞ്ഞു. പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് ഇതുവഴിയെത്തിയവരാണ് പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. വനംവകുപ്പധികൃതരുടെ നിർദ്ദേശം കണക്കിലെടുത്ത് ചത്ത പശുക്കുട്ടിയെ വനത്തിൽ ഉപേക്ഷിച്ച് നാട്ടുകാർ മടങ്ങി. പുലർച്ചെ നോക്കുമ്പോൾ പശുക്കുട്ടിയുടെ ജഡം ഇവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. രാത്രിയെത്തിയ പുലി ഉൾക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷിച്ചിരിക്കാമെന്നാണ് വനംവകുപ്പധികൃതർ നൽകുന്ന വിവരം. പശുക്കുട്ടിയെ പുലി ആക്രമിക്കുന്നത് നാട്ടുകാരിൽ ഏതാനും പേരും വനംവകുപ്പ് ജീവനക്കാരനും നേരിൽ കണ്ടെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. നാട്ടുകാർക്ക് ശല്യമായതിനെത്തുടർന്ന് മലയാറ്റൂർ ഇല
കോതമംഗലം: വടാട്ടുപാറയിൽ പുലിയിറങ്ങി. ഇന്നലെ വനത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ ജനവാസമേഖലയിൽ നിന്നും മീറ്ററുകൾ മാത്രം അകലെ വനപ്രദേശത്ത് വച്ച് പുലി അകത്താക്കി. കുറ്റിക്കൽ ജോർജ്ജിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷണമാക്കിയത്.
ഓടിച്ച് പിടികൂടി കടിച്ച് കൊല്ലുകയായിരുന്നു ആദ്യഘട്ടം. ഈ സമയം പ്രദേശത്ത് ആളനക്കം ഉണ്ടായതുണ്ട് പുലി ഉൾക്കാട്ടിലേക്ക് വലിഞ്ഞു. പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് ഇതുവഴിയെത്തിയവരാണ് പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.
വനംവകുപ്പധികൃതരുടെ നിർദ്ദേശം കണക്കിലെടുത്ത് ചത്ത പശുക്കുട്ടിയെ വനത്തിൽ ഉപേക്ഷിച്ച് നാട്ടുകാർ മടങ്ങി. പുലർച്ചെ നോക്കുമ്പോൾ പശുക്കുട്ടിയുടെ ജഡം ഇവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. രാത്രിയെത്തിയ പുലി ഉൾക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷിച്ചിരിക്കാമെന്നാണ് വനംവകുപ്പധികൃതർ നൽകുന്ന വിവരം.
പശുക്കുട്ടിയെ പുലി ആക്രമിക്കുന്നത് നാട്ടുകാരിൽ ഏതാനും പേരും വനംവകുപ്പ് ജീവനക്കാരനും നേരിൽ കണ്ടെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.
നാട്ടുകാർക്ക് ശല്യമായതിനെത്തുടർന്ന് മലയാറ്റൂർ ഇല്ലിത്തോട് നിന്നും വനംവകുപ്പ് പിടികൂടി ഇടമലയാർ കരിമ്പാനി വനത്തിൽ തുറന്നുവിട്ട പുള്ളിപ്പുലിയാണ് ഇവിടെ എത്തിയിട്ടുള്ളതെന്നാണ് നാട്ടുകാരിലേറെപ്പേരുടെയും സംശയം.ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ഇടക്കിടെ സമിപത്തെ വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകൂട്ടം വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങൾക്കുപുറമേയാണ് ഇപ്പോൾ പുലിയുടെ രംഗപ്രവേശം.ജനവാസമേഖലയിലിറങ്ങി ഇരതേടിത്തുടങ്ങിയ പുലി പരിസരപ്രദേശങ്ങളിൽ തന്നെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നും അതിനാൽ തങ്ങൾക്ക് പുറത്തിറങ്ങാൻ ഭയമാണെന്നുമാണ് നാട്ടുകാരുടെ പക്ഷം.
വടാട്ടുപാറ ഉൾപ്പെടുന്ന തുണ്ടം ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ നടത്തിയ സർവ്വേയിൽ ഏഴു പുലികളെയും മൂന്നു കടുവകളെയും ഒരു കരടിയെയും കണ്ടെത്തിതായുള്ള വനം വകുപ്പധികൃതരുടെ വെളിപ്പടുത്തലും ഇതിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. റെയ്ഞ്ചിലെ പലപ്രദേശങ്ങളിലായി സ്ഥാപിച്ച 50 കാമറകളിലെ ദൃശ്യങ്ങളിൽ നിന്നാണ് ഇവയുടെ സാന്നിദ്ധ്യം അധികൃതർ സ്ഥിരീകരിച്ചത്.
ഭീതിയകറ്റുക എന്ന ലക്ഷ്യത്തിൽ വനംവകുപ്പ് ജീവനക്കാർ പുറത്തുവിട്ട ഈ വിവരം പ്രദേശവാസികളുടെ ഭയാശങ്ക പതിന്മടങ്ങ് വർദ്ധിപ്പിച്ചിരിക്കുകയാണിപ്പോൾ.