- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലയിലെ വിടവിലൂടെ രണ്ട് വയസ്സുകാരൻ കിണറ്റിൽ വീണു; ഇരട്ട സഹോദരന്റെ കരച്ചിൽ കേട്ടെത്തിയ അമ്മ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റിലേക്ക് ചാടി; നീന്തലറിയാഞ്ഞിട്ടും അമ്മയുടെ മാതൃസ്നേഹം ലിമോണിന് തുണയായി; രക്ഷകരായി ദൈവത്തിന്റെ കൈയെത്തിയപ്പോൾ ലിസിക്കും മകനും രണ്ടാംജന്മം; പൊൻകുന്നത്ത് നിന്നൊരു മാതൃസ്നേഹത്തിന്റെ നേർസാക്ഷ്യം
പൊൻകുന്നം: രണ്ടു വയസുകാരനായ മകൻ കിണറ്റിൽ വീണു. കണ്ടു നിന്ന അമ്മ ഒന്നും ആലോചിച്ചില്ല. കിണറ്റിലേക്ക് എടുത്ത് ചാടി. ആ മാതൃഹൃദയം മകനെ രക്ഷിച്ചു. ഇപ്പോൾ മകൻ ലിമോണിനെ നെഞ്ചിൽ ചേർത്തു പിടിക്കുമ്പോൾ എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കാനാണ് പെറ്റമ്മ ലിസ ആഗ്രഹിക്കുന്നത്. മോൻ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തിൽ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓർക്കുമ്പോൾ ഒന്നേ പറയാനുള്ളൂ- എല്ലാം ദൈവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേർത്തു പിടിക്കാൻ തുണയായത് ദൈവത്തിന്റെ സ്നേഹം മൂലമാണെന്ന് ലിസ ഉറച്ചു വിശ്വസിക്കുന്നു. നാട്ടുകാരും ഈ അമ്മയുടെ ധൈര്യത്തെ വാഴ്‌ത്തുകയാണ്. ബുധനാഴ്ച വൈകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് െപെനുങ്കൽപ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും ലിസ(24)യുടേയും ഇരട്ടക്കുട്ടികളിൽ ഒരാളായ ലിമോൺ വീട്ടുമുറ്റത്തെ കിണറ്റിലേക്കു അബദ്ധത്തിൽ വീഴുകയായിരുന്നു. മകൻ വീണപ്പോൾ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്നേഹത്തിന്റെ ശക്തിയിൽ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറി
പൊൻകുന്നം: രണ്ടു വയസുകാരനായ മകൻ കിണറ്റിൽ വീണു. കണ്ടു നിന്ന അമ്മ ഒന്നും ആലോചിച്ചില്ല. കിണറ്റിലേക്ക് എടുത്ത് ചാടി. ആ മാതൃഹൃദയം മകനെ രക്ഷിച്ചു. ഇപ്പോൾ മകൻ ലിമോണിനെ നെഞ്ചിൽ ചേർത്തു പിടിക്കുമ്പോൾ എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കാനാണ് പെറ്റമ്മ ലിസ ആഗ്രഹിക്കുന്നത്.
മോൻ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തിൽ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓർക്കുമ്പോൾ ഒന്നേ പറയാനുള്ളൂ- എല്ലാം ദൈവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേർത്തു പിടിക്കാൻ തുണയായത് ദൈവത്തിന്റെ സ്നേഹം മൂലമാണെന്ന് ലിസ ഉറച്ചു വിശ്വസിക്കുന്നു. നാട്ടുകാരും ഈ അമ്മയുടെ ധൈര്യത്തെ വാഴ്‌ത്തുകയാണ്.
ബുധനാഴ്ച വൈകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് െപെനുങ്കൽപ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും ലിസ(24)യുടേയും ഇരട്ടക്കുട്ടികളിൽ ഒരാളായ ലിമോൺ വീട്ടുമുറ്റത്തെ കിണറ്റിലേക്കു അബദ്ധത്തിൽ വീഴുകയായിരുന്നു. മകൻ വീണപ്പോൾ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്നേഹത്തിന്റെ ശക്തിയിൽ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തിൽ നിന്ന് ലിമോണിനെ കൈക്കുമ്പിളിലാക്കി പൊന്തി വന്നു. അപ്പോൾ ദൈവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി. അങ്ങനെ അമ്മയും മകനും രക്ഷപ്പെട്ടു.
ഓടിക്കൂടിയ പരിസരവാസികളിട്ടു നൽകിയ കയറിൽ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാർ യാത്രികൻ പെരുമ്പള്ളിൽ അനിൽകുമാർ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാൻ സഹായിച്ചു. വൈകിട്ടു അഞ്ചുമണിയോടെ മുറ്റത്തേക്ക് ഇറങ്ങാനായി വാതിൽ തുറന്നപ്പോൾ ഇരട്ടക്കുട്ടികളായ ലിമോണും ലിയോണും മൂത്തകൾ ലിമയും പുറത്തിറങ്ങിയിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടു പുറത്തെത്തിയപ്പോഴാണ് മകൻ ലിമോൺ കിണറിന്റെ വലയിലെ വിടവിലൂടെ ഊർന്ന് കിണറ്റിലേക്കു വീഴുകയായിരുന്നു. രക്ഷപ്പെട്ട് കരയിൽ കയറിയപ്പോൾ മാതൃസ്നേഹത്തിന്റെ നേർക്കാഴ്ചകൾക്കാണ് നാട്ടുകാർ സാക്ഷ്യം വഹിച്ചത്.