- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാങ്കുകളിൽനിന്നും എങ്ങനെ രക്ഷപ്പെടാം? കോണ്ടത്തെ എങ്ങനെ രക്ഷയ്ക്ക് ഉപയോഗിക്കാം? സാധാരണക്കാരൻ എങ്ങനെ സൈന്യത്തെ സഹായിക്കും? റഷ്യൻ പടയൊരുക്കം പേടിച്ച് യുദ്ധകാലത്ത് എടുക്കുന്ന മുന്നറിയിപ്പുകളുമായി പൗരന്മാർക്ക് ലീഫ്ലെറ്റുകൾ വിതരണം ചെയ്ത് ലിത്വാനിയ
യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാന പേടിസ്വപ്‌നം ഇപ്പോൾ റഷ്യയാണ്. സിറിയയെച്ചൊല്ലി റഷ്യയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള ഭിന്നിപ്പ് അനുദിനം രൂക്ഷമാകവെ, റഷ്യ യൂറോപ്പിൽ ആക്രമണം നടത്തുമെന്ന ആശങ്ക ശക്തമാവുകയാണ്. റഷ്യൻ അധിനിവേശത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് യുദ്ധത്തെ എങ്ങനെ അതിജീവിക്കാമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ലിത്വാനിയ. യുദ്ധത്തെ എങ്ങനെ അതിജീവിക്കാം എന്ന വിശദമാക്കുനന 75 പേജുകളുള്ള കൈപ്പുസ്തകമാണ് പൗരന്മാർക്ക് ലിത്വാനിയൻ സർക്കാർ വിതരണം ചെയ്തിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളെയും യുദ്ധത്തെയും എങ്ങനെ അതിജീവിക്കാം എന്നതാണ് ഇതിന്റെ പ്രമേയം. വ്‌ളാദിമിർ പുട്ടിന്റെ സൈന്യം ഏതുനിമിഷവും കടന്നാക്രമണം നടത്തിയേക്കാമെന്നും അതിനെ നേരിടാൻ സന്നദ്ധരായിരിക്കണമെന്നും ഇത് മുന്നറിയിപ്പ് നൽകുന്നു. ഓരോ മുൻകരുതലുകളെയും വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. റഷ്യൻ ടാങ്കുകളെ തിരിച്ചറിയുന്നതെങ്ങനെ, ഭക്ഷണവും വെള്ളവും കൂടെകരുതാൻ ഗർഭനിരോധന ഉറകൾ എങ്ങനെ ഉപയോഗിക്കാം തു
യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാന പേടിസ്വപ്‌നം ഇപ്പോൾ റഷ്യയാണ്. സിറിയയെച്ചൊല്ലി റഷ്യയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള ഭിന്നിപ്പ് അനുദിനം രൂക്ഷമാകവെ, റഷ്യ യൂറോപ്പിൽ ആക്രമണം നടത്തുമെന്ന ആശങ്ക ശക്തമാവുകയാണ്. റഷ്യൻ അധിനിവേശത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് യുദ്ധത്തെ എങ്ങനെ അതിജീവിക്കാമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ലിത്വാനിയ.
യുദ്ധത്തെ എങ്ങനെ അതിജീവിക്കാം എന്ന വിശദമാക്കുനന 75 പേജുകളുള്ള കൈപ്പുസ്തകമാണ് പൗരന്മാർക്ക് ലിത്വാനിയൻ സർക്കാർ വിതരണം ചെയ്തിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളെയും യുദ്ധത്തെയും എങ്ങനെ അതിജീവിക്കാം എന്നതാണ് ഇതിന്റെ പ്രമേയം. വ്‌ളാദിമിർ പുട്ടിന്റെ സൈന്യം ഏതുനിമിഷവും കടന്നാക്രമണം നടത്തിയേക്കാമെന്നും അതിനെ നേരിടാൻ സന്നദ്ധരായിരിക്കണമെന്നും ഇത് മുന്നറിയിപ്പ് നൽകുന്നു.
ഓരോ മുൻകരുതലുകളെയും വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. റഷ്യൻ ടാങ്കുകളെ തിരിച്ചറിയുന്നതെങ്ങനെ, ഭക്ഷണവും വെള്ളവും കൂടെകരുതാൻ ഗർഭനിരോധന ഉറകൾ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ ഒട്ടേറെ സൂത്രവിദ്യകളും ഇതിലുണ്ട്.
ആണവശേഷിയുള്ള ഇസ്‌കന്ദർ മിസൈലുകൾ ലിത്വാനിയയുടെയും പോളണ്ടിന്റെയും അതിർത്തിയിൽ റഷ്യ വിന്യസിച്ചതോടെയാണ് ലിത്വാനിയ ആക്രമണം ഭയന്നു തുടങ്ങിയത്. രണ്ടു രാജ്യങ്ങളും നാറ്റോ അംഗങ്ങളാണ്. റഷ്യയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ, പോളണ്ടിലേക്കും ലിത്വാനിയയിലേക്കും സൈന്യത്തെ അയക്കാൻ നാറ്റോ ജൂലൈയിൽ തീരമാനിച്ചിരുന്നു. ഇതനുസരിച്ച് ജർമനി 600 സൈനികരെയും യുദ്ധടാങ്കുകളും അയച്ചുകൊടുത്തു.
യുദ്ധത്തെ നേരിടുന്നതിനായി 30,000 കൈപ്പുസ്തകങ്ങളാണ് ലിത്വാനിയയിൽ വിതരണം ചെയ്തിട്ടുള്ളത്. അതിർത്തി രാജ്യത്തുനിന്നുള്ള ഭീഷണിയെക്കുറിച്ച് എല്ലായ്‌പ്പോഴും ബോധവാന്മാരായിരിക്കണം എന്ന് ഇത് മു്‌നറിയിപ്പ് നൽകുന്നു. യുദ്ധമുണ്ടായാൽ അതിജീവനത്തിന് സഹായിക്കുന്ന മാർഗങ്ങൾ, ഭൂപടവും ദിശാമാപിനിയും ഉപയോഗിക്കുന്നതെങ്ങനെ? തുടങ്ങിയ കാര്യങ്ങളും ഇതിൽ വിശദമാക്കുന്നു. റഷ്യൻ യുദ്ധവിമാനങ്ങൾ, ടാങ്കുകള്, തോക്കുകൾ, കുഴിബോംബുകൾ, ഗ്രേനേഡുകൾ തുടങ്ങിയവയുടെ ചിത്രങ്ങളും ഇതിലുണ്ട്. റഷ്യൻ സേനയുടെ കടന്നാക്രമണം ഉണ്ടായാൽ, റഷ്യൻസേനയിൽനിന്ന് എങ്ങനെ വിവരം ചോർത്താമെന്നതുസംബന്ധിച്ചും കൈപ്പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.