തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കേണ്ടി വരുമെന്ന് സൂചന. ലോക്കോ പൈലറ്റുമാരുടെ എണ്ണത്തിൽ എട്ടു മുതൽ പത്ത് ശതമാനം വരെ കുറവാണ് നിലവിൽ അനുഭവപ്പെടുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലെ ട്രെയിൻ യാത്രികരെ പ്രശ്‌നം രൂക്ഷമായി ബാധിച്ചേക്കും. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി യാത്രാ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിനകത്ത് ഓടുന്ന എക്സ്‌പ്രസ് ട്രെയിനുകളാണ് ലോക്കോ പൈലറ്റ്മാരുടെ അഭാവത്തിൽ ഓടാത്തത്.

അറിയിപ്പുകൾ പോലും നൽകാതെയാണ് നിരവധി എക്സ്‌പ്രസ് ട്രെയിനുകൾ റദ്ദാക്കിയത്. ഇതര സംസ്ഥാനക്കാർക്കായി സർവീസ് നടത്തുന്ന സ്‌പെഷ്യൽ സർവീസുകളേയും ഇത് ബാധിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ യാത്രാ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷനും നിലപാട് വ്യക്തമാക്കുന്നത്. ദക്ഷിണ റെയിൽവെയിൽ മാത്രം 424 ഒഴിവുകളുണ്ട്. കേരളത്തിലാകട്ടെ 112 ലോക്കോ പൈലറ്റുമാരുടെ കുറവാണ് ഉള്ളത്.

തിരുവനന്തപുരം ഡിവിഷനിൽ 65 ഉം പാലക്കാട് 47 ഉം ഒഴിവുകളുണ്ട്. ഇത് കൂടാതെ പ്രളയസമയത്ത് അവധിയിൽ പോയ ഭൂരിഭാഗം ലോക്കോ പൈലറ്റു മാരും മടങ്ങി വന്നിട്ടില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതു കാരണം പാസഞ്ചർ ട്രയിനുകൾ റദ്ദാക്കുന്നത് ദക്ഷിണ റയിൽവേയിൽ പതിവായരിക്കായാണ്. പുതിയ നിയമനങ്ങൾ നടപ്പിലാക്കണമെന്നാണ് റെയിൽവേ ബോർഡിനോട് നിർദ്ദേശം വച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലായി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ പരീക്ഷകളിലായി 30,000 ഉദ്യോഗാർത്ഥികൾക്ക് മുകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പങ്കെടുത്തിരുന്നു. സതേൺ റെയിൽവേയിലേക്കുള്ള നിയമനങ്ങൾ യാഥാക്രമം നടപ്പിലാക്കുക എന്നതാണ് പോം വഴി. കേരളത്തിൽ നിലവിലുള്ള 424 ഒഴിവുകളിൽ ഏറ്റവും കൂടുതൽ ലോക്കോ തസ്തികകൾ ഒഴിവുള്ളതണ് തലസ്ഥാനത്താണ്. തിരുവനന്തപുരം ഡിവിഷനിൽ ലോക്കോ പൈലറ്റുമാരുടെ അസംഖ്യമായ കുറവു മൂലം പല ട്രെയിനവുകളും റദ്ദാക്കിയേക്കും.

അവശ്യത്തിലേറെ ലോക്കോ പൈലറ്റുമാർ ഇല്ലെന്ന കാരണം പറഞ്ഞ് കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ അനുവദിക്കാതിരിക്കാനും റെയിൽ ശ്രമം നടത്തുകയാണ്. പാസഞ്ചർ ട്രെയിനുകൾ പോലും ഈ കാരണം പറഞ്ഞ് നിർത്തലാക്കുന്നുണ്ട്. നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് കാരണം കേരളത്തിലേയ്ക്ക് സ്ഥലം മാറ്റം ചോദിച്ചവർ കാത്തിരിപ്പ് തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നായി ജോലി ചെയ്യുന്ന നിരവധി പേരാണ് സ്ഥലം മാറ്റം കാത്ത് കഴിയുന്നത്. ഇവർ അനുവദിക്കപ്പെട്ട ലീവിൽ പോകുന്നതോടെ ഈ ദിവസങ്ങളിലെ സർവീസുകളാണ് ഏറെയും ബുദ്ധിമുട്ട് തീർക്കുന്നു.

സെപ്റ്റംബർ മൂന്ന് മുതൽ പത്ത് തീവണ്ടികളായിരുന്നു ഇക്കാരണത്താൽ റദ്ദ് ചെയ്തത്. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ ട്രെയിനുകൾ നിർത്തിവയ്ക്കുകയായിരുന്നു. അറ്റകുറ്റപണികളുടെ കാരണം കാട്ടി കഴിഞ്ഞ ദിവസങ്ങളിലായി പലട്രയിനുകളും ഓടിയിരുന്നില്ല. ഇത് സംസ്ഥാനത്ത് ഉടനീളം മുൻകൂട്ടി റിസർവ് ചെയ്ത യാത്രക്കാരെ തീർത്തും പ്രതിസന്ധിയിലാക്കുകയാണ്. പാസഞ്ചർ ട്രെയിനുകൾക്ക് പുറമേ വരും ദിവസങ്ങളിൽ കൂടുതൽ എക്സ്‌പ്രസ് ട്രെയിനുകളേയും ബാധിച്ചേക്കുമെന്നാണ് സൂചന. പ്രധാനമായും വേണാട്, അമൃത എക്സ്‌പ്രസ്, മാവേലി, ഏറനാട് തുടങ്ങിയ സർവീസുകളേയും ബാധിച്ചേക്കാം.

ഗുരുവായൂർ-തൃശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് കഴിഞ്ഞ ദിവസങ്ങളിലായി റാക്കിയത്. തൃശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായും റദ്ദാക്കിയിരുന്നു. കേരളത്തിലെ പല ഡിവിഷളിലും വിരമിക്കലിനായി കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ വരെ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ മാത്രം പത്ത് പേർ സ്വയം വിരമിക്കലിന് അപേക്ഷിച്ചിട്ടുണ്ട്. 525 പേരുള്ള തിരുവനന്തപുരം ഡിവിഷനിലാണ് സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി 25 ലോക്കോ പൈലറ്റുമാർ കാത്തിരിക്കുന്നത്.