- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി ലോകായുക്തയിൽ എത്തിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമോ? ഡിജിപിയെ ഒതുക്കാൻ അവസാന ആയുധവും പ്രയോഗിച്ച് ഉമ്മൻ ചാണ്ടി; നിയമനടപടിയുമായി ജേക്കബ് തോമസും മുന്നോട്ട് പോകും
തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡി.ജി.പി.യുമായ ജേക്കബ് തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണം ലോകായുക്തയ്ക്ക് മുമ്പിൽ എത്തിച്ചതിന് പിന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന ആക്ഷേപം ശക്തമാകുന്നു. തിരുവനന്തപുരം ഡിസിസി ഭാരവാഹിയായ ബെർബി ഫെർണാണ്ടസ് നൽകിയ ഹർജിക്ക് പിന്നിൽ കോൺഗ്രസിലെ എ വിഭാഗമാണ്. കേസിൽ ഹാജരായത് മുഖ്യമ
തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡി.ജി.പി.യുമായ ജേക്കബ് തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണം ലോകായുക്തയ്ക്ക് മുമ്പിൽ എത്തിച്ചതിന് പിന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന ആക്ഷേപം ശക്തമാകുന്നു. തിരുവനന്തപുരം ഡിസിസി ഭാരവാഹിയായ ബെർബി ഫെർണാണ്ടസ് നൽകിയ ഹർജിക്ക് പിന്നിൽ കോൺഗ്രസിലെ എ വിഭാഗമാണ്. കേസിൽ ഹാജരായത് മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുൻ എംഎൽഎയുമായ ജോർജ് മേഴ്‌സിയറും. മുഖ്യമന്ത്രിക്ക് എതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുന്ന ജേക്കബ് തോമസിനെ മാനസികമായി തകർക്കുകയാണ് ലക്ഷ്യം.
ഫൽറ്റ് മാഫിയയ്‌ക്കെതിരെ ശക്തമായി നിലപാടെടുക്കുകയും യുഡിഎഫ് സർക്കാരിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്ത ഡിജിപി ഡോ. ജേക്കബ് തോമസിനെ നിശബ്ദനാക്കാനാണ് ഈ കേസ്. ഈ കേസിലാണ് അന്വേഷണം നടത്താൻ ലോകായുക്തയുടെ നിർദ്ദേശം. കർണാടകയിലെ കൂർഗ് ജില്ലയിൽ ഭാര്യ ഡെയ്‌സി ജേക്കബുമായി ചേർന്ന് റിസർവ്വ് വനം ഉൾപ്പെടുന്ന 151 ഏക്കർ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് വിജിലൻസിന്റെ രഹസ്യ റിപ്പോർട്ട് ഉണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കുടകിൽ 151 ഏക്കർ കൈയേറിയെന്നാണ് ആരോപണം.
ഇത്തരത്തിൽ ഒരു പ്രാഥമിക റിപ്പോർട്ട് വിജിലൻസിൽ തയ്യാറായിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹർജി കൊടുത്തത്. ഈ റിപ്പോർട്ട് പരിഗണിക്കുന്ന ലോകായുക്ത ജേക്കബ് തോമസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രിയുടേയും ഹർജിക്കാരുടേയും പ്രതീക്ഷ. ഭരണത്തുടർച്ചയുണ്ടായാൽ പൊലീസ് മേധാവിയായി ജേക്കബ് തോമസ് എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഡിജിപ സെൻകുമാർ അടുത്ത വർഷം വിരമിക്കും. ഐപിഎസുകാരിൽ അടുത്ത സീനിയറായ ജേക്കബ് തോമസിന് ഇനിയും അഞ്ച് വർഷം കാലാവധിയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാണ് ഡിജിപിയെ കേസിൽപ്പെടുത്താനുള്ള നീക്കം.
ജേക്കബ് തോമസ് സർവ്വീസിലെത്തുമുമ്പ് ബിസിനസ് രംഗത്തേയ്ക്കു കടന്നുവന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാപിതാവ്. 1954 മുതൽ സെന്റ് ജോർജ്ജ് അംബ്രല്ലാ എന്ന കുടനിർമ്മാണ സ്ഥാപനം ആരംഭിച്ച ഇവർ പോപ്പിക്കുട എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. ഭാര്യയുടെ പരമ്പരാഗത സ്വത്തുക്കളുടെ പേരിലാണ് ജേക്കബ് തോമസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. ഇതോടെ ജേക്കബ് തോമസ് വലിയ വ്യവസായ കുടുംബത്തിലെ അംഗമാണെന്ന ധാരണ സമൂഹത്തിൽ ഉണ്ടാവുകയും ചെയ്യും. ഇതിനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനിടെ മുഖ്യമന്ത്രിക്ക് എതിരായ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ജേക്കബ് തോമസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുമതി തേടിയുള്ള ജേക്കബ് തോമസിന്റെ കത്ത് മന്ത്രിസഭാ യോഗം തള്ളിയിരുന്നു.
എങ്കിലും കേസിന് പോകാൻ കഴിയുമെന്നാണ് സൂചന. ഫയർ ഫോഴ്‌സ് മേധാവിയായിരിക്കെ ജനോപകാരപ്രദമല്ലാത്ത കാര്യങ്ങൾ ജേക്കബ് തോമസ് ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് നിയമ നടപിടിക്കുള്ള ശ്രമം. ഇതിൽ നിന്ന് ജേക്കബ് തോമസിനെ പിന്മാറ്റാൻ എല്ലാ അർത്ഥത്തിലും സർക്കാർ ശ്രമിച്ചിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് ലോകായുക്തയിൽ കേസ് എത്തിയത്. ഭാര്യയുടെ ഭൂമി തട്ടിപ്പ് പോലെ വിചിത്രമായ ആക്ഷേപമാണ് ഹർജിയിലെ മറ്റുള്ളവയും.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ മുങ്ങൽ ഉപകരണങ്ങൾ കരാറില്ലാതെ വാങ്ങി സർക്കാരിന് മുപ്പത്തി ആറായിരത്തോളം രൂപ നഷ്ടമുണ്ടാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു. തുറമുഖ വകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ ഓഫീസുകളിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചതിലും അഴിമതി ആരോപണമുണ്ട്. സർക്കാർ സ്ഥാപനമായ സിഡ്‌കോയെയാണ് കരാർ ഏല്പിച്ചത്. മുൻപരിചയമില്ലാത്ത സിഡ്‌കോ ചെയ്ത പ്രവൃത്തിക്ക് അനെർട്ട് അംഗീകാരം നൽകുന്നതിന് മുൻപ് മുഴുവൻ തുകയായ 32 ലക്ഷം രൂപ കൈമാറിയതായി ഹർജിയിൽ പറയുന്നു.
കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടറായിരിക്കെ ഗവേഷണപഠനത്തിനായി ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചിരുന്നു. ഈ കാലയളവിൽ കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഡയറക്ടറായി ജോലി നോക്കി വേതനം കൈപ്പറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു. അവധിയിലായിരിക്കെ ടികെഎം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നോക്കിയെന്ന ആക്ഷേപവും നിലനിൽക്കില്ല. ജേക്കബ് തോമസ് ടികെഎമ്മിൽ ജോലി നോക്കുന്നതിനു തോട്ടുമുമ്പ് ഇപ്പോഴത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഇത്തരത്തിൽ അവധിയെടുത്ത് ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു. കെ.എം. എബ്രഹാമിന് അനുമതി നൽകിയ നടപടി ക്രമങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസ് അനുമതി നേടിയത്.
സിഡ്്‌കോയുടെ പേരിലും വലിയതുറ തുറമുഖത്തിന്റെ പേരിലും കൺസൾട്ടൻസി സ്ഥാപനത്തിന്റെ പേരിലുള്ള ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴീക്കൽ തുറമുഖത്തെ മണലെടുപ്പിന് തടസ്സം നിന്നിരുന്നു. മണൽ മാഫിയയ്‌ക്കെതിരെ നീങ്ങിയതിനാണ് ഇദ്ദേഹത്തെ തുറമുഖഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. കണ്ണൂർ ഡിസിസി ഭാരവാഹികളായ ചിലർക്ക് മണൽ മാഫിയയുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് വിനയായത് എന്നതാണ് യാഥാർത്ഥ്യം.