കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും മറ്റു മന്ത്രിമാർക്കും ചേർത്ത് ലോകായുകതയിൽ മൊത്തം 139 കേസുകളുണ്ടെന്നു വിവരവകാശ രേഖകൾ തെളിയിക്കുന്നു. കഴിഞ്ഞ 2011ൽ അധികാരത്തിലെത്തിയ ശേഷം ഉമ്മൻ ചാണ്ടി സർക്കാരിനെതിരെയുള്ള കേസുകളുടെ അന്തിമ ചിത്രമാണ് ഇത്. ഈ ഭരണ കാലയളവിൽ ലോകായുകതയിൽ ഏറ്റവും കുടുതൽ കേസുകൾ ഉള്ളതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായിയാണ്, മുഖ്യമന്ത്രിക്കെതിരെ 31 കേസുകൾ ലോകായുകതയുടെ പരിഗണനയിലുണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു.

മറ്റു മന്ത്രിമാരിൽ തൊട്ടുപുറകിലുള്ളത് മന്ത്രി തിരുവഞ്ചിയൂർ രാധാകൃഷ്ണനാണ്ണ് 14 കേസുകൾ തിരുവഞ്ചിയൂരിനെതിരെയുണ്ട്. ഒരു കേസുള്ള ഷിബു ജോണും ആര്യാടൻ മുഹമ്മദുമാണ് പട്ടികയിലെ അവസാന സ്ഥാനക്കാർ. ഒരു കേസുമില്ലാത്തത് മന്ത്രി പികെ ജയലക്ഷ്മിക്കും എപി അനിൽകുമാറിനുമാണ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെ ലോകായുകതയുടെ പരിഗണനയിൽ ഉള്ള കേസുകളുടെ എണ്ണം ചുവടെ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി-31
കെ.പി മോഹനൻ -5
അടൂർ പ്രകാശ് -8
മഞ്ഞളാം കുഴി അലി -8
ആര്യാടൻ മുഹമ്മദ് -1
സിഎൻ ബാലകൃഷ്ണൻ -6
പിജെ ജോസഫ് -6
വിസ് ശിവകുമാർ -10
അബ്ദുറബ്ബ് -11
തിരുവഞ്ചിയൂർ രാധാകൃഷ്ണൻ -14
ഇബ്രാഹിം കുഞ്ഞ് -8
കെസി ജോസഫ് -2
കെ.എം മാണി -8
അനൂപ് ജേക്കബ് -2
പി.കെ കുഞ്ഞാലികുട്ടി -2
രമേശ് ചെന്നിത്തല -9
എംകെ മുനീർ -3
കെ ബാബു -6
ഷിബു ബേബി ജോൺ -1

2011 ഏപ്രിൽ മുതൽ 2016 ഫെബ്രുവരി 20 വരെയുള്ള കാലയളവിൽ ലോകായുകതയുടെ പരിഗണനയിൽ വന്ന കേസുകളുടെ മാത്രം കണക്കാണിത്, ഈ സമയത്തുതന്നെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കെതിരെയുമുള്ള 51 പരാതികൾ തിർപ്പ് കല്പിച്ചതായും അതോടോപം ലോക ആയുകതയിൽ വന്ന 45 പരാതികൾ തിർപ്പ് കൽപ്പിക്കാനുള്ളതായും കൊച്ചിയിലെ വിവരവകാശ പ്രവർത്തകൻ രാജു വാഴക്കാലക്കു കിട്ടിയ വിവരവകാശ രേഖകൾ പറയുന്നു.

മന്ത്രിമാർക്കെതിരെ ലോകായുകതയിൽ നിലവിലുള്ള കേസുകൾക്കൊപ്പം, ഐപിഎസ്, ഐ എ എസ് പദവികൾ അലങ്കരിക്കുന്ന ഉദ്യോഗസ്ഥർ കക്ഷികളായ പരാതികൾ ലോക ആയുക്തയിൽ പ്രത്യകം ഫയൽ ആയി സുക്ഷിക്കുക പതിവില്ല. ഇതുകൊണ്ട് ഇവർക്കെതിരെയുള്ള പരാതികൾ വിവരവകാശം വഴി തരാൻ സാധിക്കില്ലെന്ന് വിവരാവകാശ രേഖയിൽ ഉത്തരമായി പറയുന്നു. ഇവർക്കെതിരെ കേസുകളുണ്ടെങ്കിലും കാര്യമില്ലെന്ന നിഗമനവും ഉണ്ട്.

ഐപിഎസ്, ഐ എ എസ് തുടങ്ങിയ ഉന്നത പദവിയികൾ അലങ്കരിക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ കേസുകൾ ന്നാലും അതിൽ ശിക്ഷ വിധിക്കാൻ ലോകായുകതയിക്കു അധികാരം ഇല്ലെന്നാണ് വിലയിരുത്തൽ.