- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിവാഹിതയായ അമ്മയുടെ മകനായി ജനിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി; ഇസ്ലാം മതം സ്വീകരിച്ച് പേരു മാറ്റിയതോടെ ഭീകര ബന്ധം തുടങ്ങി; പാർമെന്റ് ആക്രമിക്കുന്നതിന് പദ്ധതിയിട്ടത് മതചിന്ത തലയ്ക്ക് പിടിച്ചപ്പോൾ; ലണ്ടൻ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഏഷ്യൻ വംശജൻ പോലുമല്ല
ലണ്ടൻ: ബ്രിട്ടനിൽ ഏതുതരത്തിലുള്ള പ്രകോപനമുണ്ടായാലും സംശയത്തിന്റെ മുന നീളുന്നത് ഏഷ്യൻ വംശജരിലേക്കാണ്. എന്നാൽ, കഴിഞ്ഞ ദിവസം വെസ്റ്റ്മിനിസ്റ്റർ പാലത്തിൽ നാലുപേരുടെ മരണത്തിനിടയാക്കുകയും 29 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ബ്രിട്ടീഷുകാരൻ തന്നെയാണെന്ന് വ്യക്തമായി. 52 വയസ്സുള്ള ഖാലിദ് മസൂദാണ് ആക്രമണം നടത്തിയത്. ഇയാൾ മുമ്പുതന്നെ കൊടുംകുറ്റവാളിയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിറിയയിൽ ചെയ്യുന്നതിന്റെ പ്രതികാരമാണ് ലണ്ടനിൽ നടന്നതെന്ന് ഐസിസ് അവകാശപ്പെടുന്നു. ലണ്ടനിലെ ഭീകരാക്രമണം നടത്തിയയാളെ പോരാളിയെന്ന് ഐസിസ് വിശേഷിപ്പിച്ചു. സിറിയയിൽ ആക്രമണം നടത്തുന്ന യു.എസ്. സഖ്യരാഷ്ട്രങ്ങളെ ലക്ഷ്യംവെയ്ക്കണമെന്ന ആഹ്വാനമേറ്റെടുത്ത് പ്രവർത്തിച്ചതാണ് ഇയാളെന്നും ഐസിസ്. ആശയം പ്രചരിപ്പിക്കുന്ന അമാഖ് വാർത്താ ഏജൻസിയിലൂടെ സംഘടന അവകാശപ്പെട്ടു. 68 അംഗ സഖ്യകക്ഷിയിൽ ബ്രിട്ടനും അംഗമാണ്. ഇതിനുള്ള പ്രതികാരമാണ് ആക്രമണമെന്നാണ് വാദം. ലണ്ടൻ പാർലമെന്റ് പരിസരത്ത് ആക്രമണം നടത്തിയ ഭീകരൻ ബ്ര
ലണ്ടൻ: ബ്രിട്ടനിൽ ഏതുതരത്തിലുള്ള പ്രകോപനമുണ്ടായാലും സംശയത്തിന്റെ മുന നീളുന്നത് ഏഷ്യൻ വംശജരിലേക്കാണ്. എന്നാൽ, കഴിഞ്ഞ ദിവസം വെസ്റ്റ്മിനിസ്റ്റർ പാലത്തിൽ നാലുപേരുടെ മരണത്തിനിടയാക്കുകയും 29 പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ബ്രിട്ടീഷുകാരൻ തന്നെയാണെന്ന് വ്യക്തമായി. 52 വയസ്സുള്ള ഖാലിദ് മസൂദാണ് ആക്രമണം നടത്തിയത്. ഇയാൾ മുമ്പുതന്നെ കൊടുംകുറ്റവാളിയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സിറിയയിൽ ചെയ്യുന്നതിന്റെ പ്രതികാരമാണ് ലണ്ടനിൽ നടന്നതെന്ന് ഐസിസ് അവകാശപ്പെടുന്നു. ലണ്ടനിലെ ഭീകരാക്രമണം നടത്തിയയാളെ പോരാളിയെന്ന് ഐസിസ് വിശേഷിപ്പിച്ചു. സിറിയയിൽ ആക്രമണം നടത്തുന്ന യു.എസ്. സഖ്യരാഷ്ട്രങ്ങളെ ലക്ഷ്യംവെയ്ക്കണമെന്ന ആഹ്വാനമേറ്റെടുത്ത് പ്രവർത്തിച്ചതാണ് ഇയാളെന്നും ഐസിസ്. ആശയം പ്രചരിപ്പിക്കുന്ന അമാഖ് വാർത്താ ഏജൻസിയിലൂടെ സംഘടന അവകാശപ്പെട്ടു. 68 അംഗ സഖ്യകക്ഷിയിൽ ബ്രിട്ടനും അംഗമാണ്. ഇതിനുള്ള പ്രതികാരമാണ് ആക്രമണമെന്നാണ് വാദം.
ലണ്ടൻ പാർലമെന്റ് പരിസരത്ത് ആക്രമണം നടത്തിയ ഭീകരൻ ബ്രിട്ടനിൽ ജനിച്ചയാളും പൊലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും പരിചിതനുമാണെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിട്ടുമുണ്ട്. തീവ്രവാദത്തിന്റെ പേരിൽ വർഷങ്ങൾക്കുമുമ്പ് ഇയാളെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, അടുത്തകാലത്ത് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിൽ ഇയാളുണ്ടായിരുന്നില്ലെന്ന് മെയ് പാർലമെന്റിൽ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റതിനുപിന്നാലെയാണ് മേയുടെ പ്രസ്താവന. ആക്രമണത്തെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ എട്ടുപേർ പിടിയിലായി. ലണ്ടനിലും ബർമിങ്ങാമിലുംനിന്നാണ് ഇവരെ പിടികൂടിയത്.
കെന്റിൽ അവിവാഹിതയായ അമ്മയ്ക്ക് പിറന്ന അഡ്രിയാൻ എംസാണ് പിന്നീട് മതംമാറി ഖാലിദ് മസൂദായി മാറിയതെന്ന് സ്‌കോട്ട്‌ലൻഡ് യാഡ് കണ്ടെത്തി. മുമ്പ് ഒരാളുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. കുറ്റാന്വേഷണ ഏജൻസിയായ എം15-ന്റെ പട്ടികയിലുള്ള ക്രിമിനലുകളിലൊരാളാണ് ഖാലിദ്. 1983-ൽ 19 വയസ്സുള്ളപ്പോൾത്തന്നെ ഇയാളുടെ പേരിൽ കേസുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. 2003-ൽ 22 വയസ്സുള്ള യുവാവിന്റെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചതിനാണ് ഇയാൾക്കെതിരെ ഒടുവിൽ കേസ് വന്നത്. പരിക്കേറ്റയാളെ ഇയാൾ ഈസ്റ്റ്‌ബോണിലെ നഴ്‌സിങ് ഹോമിനുമുന്നിൽ തള്ളുകയായിരുന്നു. മുഖത്ത് മാരകമായി പരിക്കേറ്റ യുവാവിന് പിന്നീട് കോസ്‌മെറ്റിക് സർജറിയിലൂടെയാണ് രൂപം തിരിച്ചുകിട്ടിയത്.
പലവട്ടം ജയിൽശിക്ഷ നേരിട്ടയാളാണ് മസൂദെന്നും സ്‌കോട്ട്‌ലൻഡ് യാർഡിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ഈസ്റ്റ് സസ്‌ക്‌സിലെ ലൂയിസ് ജയിലിലും നോർഫോൾക്കിലെ വെയ്‌ലാൻഡ് ജയിലിലും വെസ്റ്റ് സസക്‌സിലെ ഫോർഡ് തുറന്ന ജയിലിലും ഇയാൾ കഴിഞ്ഞിട്ടുണ്ട്. 2000-ൽ രണ്ടുവർഷം തടവിനുശിക്ഷിക്കപ്പെട്ട മസൂദ്, പുറത്തിറങ്ങി വൈകാതെയാണ് ഈസ്റ്റ്‌ബോണിൽ യുവാവിനെ ആക്രമിച്ചത്. ഈ കേസിലും ശിക്ഷ അനുഭവിച്ചു. ഭീകരവിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്ന എം15-ന്റെ പട്ടികയിൽ ഏതാനും വർഷങ്ങളായി മസൂദ് ഉണ്ടായിരുന്നുവെന്നാണ് ആക്രമണത്തിനുശേഷം പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞത്. എന്നാൽ, തീവ്രവാദവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഇതുവരെ കേസ്സൊന്നും ചാർജ് ചെയ്തിരുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും മസൂദ് തനിച്ചാണെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് മസൂദ്. താനൊരു അദ്ധ്യാപകനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ആക്രമണം നടത്തുന്നതിന്റെ തലേന്ന് രാത്രി ബ്രൈറ്റനിലെ ഒരു ഹോട്ടലിൽ ഇയാൾ തങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പല പേരുകളിലായാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡിന്റെ വക്താവ് പറഞ്ഞു. എന്നാൽ, ഇയാൾക്കെതിരെ നിലവിൽ അന്വേഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൊലീസിന് ഇയാളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതായി വക്താവ് പറഞ്ഞു. പൊലീസുകാരനായ കെയ്ത്ത് പാർമർ, വീട്ടമ്മയായ അയിഷ ഫ്രേഡ്, അമേരിക്കൻ വിനോദ സഞ്ചാരിയായ കുർട്ട് കോച്ച്‌റൻ എന്നിവരെയാണ് പാർലെമെന്റിന് പുറത്ത് നടത്തിയ ആക്രമണത്തിൽ മസൂദ് കൊലപ്പെടുത്തിയത്. ആക്രമണതത്തിൽ പരിക്കേറ്റ 75-കാരനും പിന്നീട മരിച്ചു. സംഭവത്തെത്തുടർന്ന് പൊലീസ് രാജ്യമെമ്പാടും വലിയ പരിശോധനകൾ നടത്തി. ഇതിൽ എട്ടുപേരെ സംശയകരമായ സാഹചര്യങ്ങളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കിഴക്കൻ ലണ്ടനിലെ ഒളിമ്പിക് വില്ലേജിന് സമീപമുള്ള ഫ്‌ളാറ്റിലും പൊലീസ് പരിശോധന നടത്തി. ഇവിടുത്തെ താമസക്കാരിയായ റോഹി ഹൈദാര രണ്ടുവട്ടം മസൂദിനൊപ്പം കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, ഇവർക്കിടയിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1964-ലെ ക്രിസ്മസ് ദിനത്തിലാണ് മസൂദ് ജനിച്ചത്. അവിവാഹിതയായിരുന്നു അമ്മ. 20 വർഷത്തിനുശേഷം അവർ ടൺബ്രിജ് വെൽസിലേക്ക് താമസം മാറി. രണ്ടാനനച്ഛന്റെയും അർധസഹോദരന്മാരായ അലക്‌സിന്റെയും പോളിന്റെയും ഒപ്പമായിരുന്നു താമസം. മസൂദിന്റെ അമ്മ വെസ്റ്റ് വെയ്ൽസിൽ ഭർത്താവിനൊപ്പം താമസിക്കുന്നു. കൈകൊണ്ട് തുന്നിയ ബാഗുകളും കുഷ്യനുകളും ഓൺലൈനായി വ്യാപാരം നടത്തിയാണ് ഇവർ ജീവിക്കുന്നത്. നിലവിൽ മസൂദിന് അവരുമായി ബനധമൊന്നുമില്ല.
1992-ൽ കണ്ടുമുട്ടിയ സ്ത്രീയെ വിവാഹം കഴിച്ച മസൂദ് കുറെക്കാലം ഈസ്റ്റ് സസക്‌സിലെ നോർത്തിയാമിലാണ് ജീവിച്ചിരുന്നത്. പിന്നീടുള്ള കുറേ വർഷത്തെ ചരിത്രം വ്യക്തമല്ല. 2003-ൽ 22-കാരനെ കുത്തിപ്പരിക്കേൽപ്പിച്ചപ്പോഴാണ് മസൂദ് വീണ്ടും വാർത്തകളിലെത്തുന്നത്. 2004-ൽ ഇയാൾ കെന്റിലെ ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു. 2010 മുതൽ ല്യൂട്ടണിലാണ് താമസം. തീവ്രവാദികളുമായുള്ള ബന്ധം തുടങ്ങിയത് അപ്പോഴാണെന്നാണ് കരുതുന്നത്. പല മേൽവിലാസങ്ങളിൽ മാറിമാറി താമസിക്കുന്നതായിരുന്നു ഇയാളുടെ മറ്റൊരു ശീലം.
കൊല്ലപ്പെട്ടത് മൂന്ന് പേർ, ഏഴ് പേരുടെ നില ഗുരുതരം
ആക്രമണത്തിൽ മൂന്നുപേരേ കൊല്ലപ്പെട്ടുള്ളൂവെന്ന് ഭീകരവിരുദ്ധപ്രവർത്തനത്തിന്റെ ചുമതയുള്ള ഉദ്യോഗസ്ഥൻ മാർക് റൗലി അറിയിച്ചു. 36 പേർക്ക് പരിക്കുണ്ട്. ഇവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. പൊലീസ് ഉദ്യോഗസ്ഥൻ കീത്ത് പാമർ, ലണ്ടൻ കോളേജ് ജീവനക്കാരി ഐഷ ഫ്രദെ എന്നിവരും അമ്പതുവയസ്സുള്ള ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ വിദേശികളുമുണ്ട്. ദക്ഷിണകൊറിയ, റൊമാനിയ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരാണിവർ.
ബ്രിട്ടീഷ് സമയം ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ്മിൻസ്റ്റർ പാലത്തിലെ ആൾക്കൂട്ടത്തിനുനേരേ കാറോടിച്ചുകയറ്റിയ ഭീകരൻ, പിന്നീട് പാർലമെന്റ് പരിസരത്തുകടന്ന് പൊലീസുകാരനെ കുത്തി. ഇയാളെ പൊലീസ് വെടിവെച്ചുകൊന്നു. ആക്രമണത്തെത്തുടർന്ന് അടച്ച വെസ്റ്റ്മിൻസ്റ്റർ പാലവും പാർലമെന്റ് മന്ദിരവും തുറന്നു. ലണ്ടനിൽ സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് ലണ്ടനിലെ ട്രഫാൽഗർ ചത്വരത്തിൽ മെഴുകുതിരി തെളിച്ച് മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു. പാലമെന്റ് മന്ദിരത്തിലെയും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ആസ്ഥാനത്തെയും പതാകകൾ പാതി താഴ്‌ത്തിക്കെട്ടി. പാർലമെന്റ് തുടങ്ങുംമുമ്പ് എംപി.മാർ ഒരു മിനിറ്റ് മൗനമാചരിച്ചു.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളോന്ദ് എന്നിവർ തെരേസ മേയുമായി ഫോണിൽ സംസാരിച്ചു. അർധരാത്രി ഈഫൽഗോപുരത്തിലെ വിളക്കണച്ച് ആക്രമണത്തിനിരയായവരോട് ഫ്രാൻസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. റഷ്യ, തുർക്കി, ജപ്പാൻ, ഓസ്ട്രേലിയ, ചൈന, ഇറാൻ, ഇന്ത്യ, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആക്രമണത്തെ അപലപിച്ചു.