- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിൽ നിന്നും പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 17.5 മണിക്കൂറിന് ശേഷം ന്യൂസിലാൻഡിൽ; ലണ്ടനിൽ നിന്നും പെർത്തിലേക്കുള്ള വിമാനം എടുക്കുന്നത് 17 മണിക്കൂർ; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രാവിമാനങ്ങൾ ഇനി ഇവ രണ്ടും
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസുകൾ ഏതൊക്കെയയാണെന്നറിയാമോ..? ദോഹയിൽ നിന്നും 17.5 മണിക്കൂറുകൾ കൊണ്ട് ന്യൂസിലാൻഡിലെത്തുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777200 എൽആർ (ലോംഗർ റേഞ്ച്) വിമാനമാണിത്. മറ്റൊന്ന് ലണ്ടനിൽ നിന്നും പെർത്തിലേക്ക് 17 മണിക്കൂറെടുത്ത് സഞ്ചരിക്കുന്ന ക്വാന്റാസിന്റെ പുതിയ ബോയിങ് 7879 എയർക്രാഫ്റ്റാണ്. ഇതിൽ ഖത്തർ വിമാനം 9031 മൈലുകൾ താണ്ടി പത്ത് ടൈം സോണുകൾ പിന്നിട്ടാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നിന്നും ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡിലിറങ്ങുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്‌റ്റോപ്പ് വിമാന റൂട്ടാണിത്. 400 കിലോഗ്രാം ഭക്ഷണം അടക്കം 323 ടൺ കാർഗോ വഹിക്കാൻ ശേഷിയുള്ള വിമാനമാണിത്. ഇതിൽ 259 യാത്രക്കാരെയും അവരുടെ ലഗേജിനെയും ഏതാണ്ട് ആയിരത്തോളം വാട്ടർ ബോട്ടിലുകളെയും വഹിക്കാനും ഈ വിമാനത്തിന് ശേഷിയുണ്ട്. എമിറേറ്റ്‌സിന്റെ വിമാനം ദോഹയിൽ നിന്നും പുറപ്പെട്ട് ആദ്യം 33,000 അടി ഉയരത്തിലായിരിക്കും പറക്കുന്നത്. തുടർന്ന് ഇത് 41,000 അടി ഉയരത്തിലേക്ക് ഉയർന്ന് പറക്കുമെന്നാണ് റിപ്പോർട്ട്. ഈ മേഖലയിൽ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസുകൾ ഏതൊക്കെയയാണെന്നറിയാമോ..? ദോഹയിൽ നിന്നും 17.5 മണിക്കൂറുകൾ കൊണ്ട് ന്യൂസിലാൻഡിലെത്തുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777200 എൽആർ (ലോംഗർ റേഞ്ച്) വിമാനമാണിത്. മറ്റൊന്ന് ലണ്ടനിൽ നിന്നും പെർത്തിലേക്ക് 17 മണിക്കൂറെടുത്ത് സഞ്ചരിക്കുന്ന ക്വാന്റാസിന്റെ പുതിയ ബോയിങ് 7879 എയർക്രാഫ്റ്റാണ്. ഇതിൽ ഖത്തർ വിമാനം 9031 മൈലുകൾ താണ്ടി പത്ത് ടൈം സോണുകൾ പിന്നിട്ടാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നിന്നും ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡിലിറങ്ങുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്‌റ്റോപ്പ് വിമാന റൂട്ടാണിത്. 400 കിലോഗ്രാം ഭക്ഷണം അടക്കം 323 ടൺ കാർഗോ വഹിക്കാൻ ശേഷിയുള്ള വിമാനമാണിത്. ഇതിൽ 259 യാത്രക്കാരെയും അവരുടെ ലഗേജിനെയും ഏതാണ്ട് ആയിരത്തോളം വാട്ടർ ബോട്ടിലുകളെയും വഹിക്കാനും ഈ വിമാനത്തിന് ശേഷിയുണ്ട്.
എമിറേറ്റ്‌സിന്റെ വിമാനം ദോഹയിൽ നിന്നും പുറപ്പെട്ട് ആദ്യം 33,000 അടി ഉയരത്തിലായിരിക്കും പറക്കുന്നത്. തുടർന്ന് ഇത് 41,000 അടി ഉയരത്തിലേക്ക് ഉയർന്ന് പറക്കുമെന്നാണ് റിപ്പോർട്ട്. ഈ മേഖലയിൽ വായുവിന് കട്ടി കുറവായതിനാൽ ഇതിലൂടെ വൻ തോതിൽ ഇന്ധനം ലാഭിക്കാൻ വിമാനത്തിന് കഴിയുന്നതാണ്. ഇതിൽ നാല് പൈലറ്റുമാരും രണ്ട് ക്യാപ്റ്റന്മാരും രണ്ട് ഫസ്റ്റ് ഓഫീസർമാരും 15 കാബിൻ ക്രൂവുമാണുണ്ടാവുക. പൈലറ്റുമാർ നാല് മുതൽ ആറ് മണിക്കൂർ വരെ മാറി മാറി ജോലി ചെയ്യും. ഷിഫ്റ്റിനിടെ ഇവർ ബിസിനസ് ക്ലാസിന് മുമ്പിലുള്ള ചെറി സ്‌പൈറൽ സ്റ്റെയർ കേസിന് മുകളിലുള്ള ഫ്‌ലാറ്റ് ബെഡുകളിൽ ഇവർക്ക് ഉറങ്ങാനും സൗകര്യമുണ്ട്. ഇതിലെ ഫ്‌ലൈറ്റ് അറ്റൻഡന്റുമാരെയും രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ജോലിക്ക് നിയോഗിക്കുന്നത്. ഷിഫ്റ്റനുസരിച്ച് ഓരോ ഗ്രൂപ്പിന് എക്കണോമി ക്ലാസിന് മുകളിൽ വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും.
ഈ വിമാനത്തിൽ 135 ടൺ ഇന്ധനമാണ് കരുതുന്നത്. പറക്കുന്നതിനിടെ 2000 കോൾഡ് ഡ്രിങ്ക് സെർവ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ 1100 കപ്പ് ചായയോ കാപ്പിയോ വിതരണം ചെയ്യാറുമുണ്ട്. വിമാനത്തിൽ 3000ത്തോളം എന്റർടെയിന്മെന്റ് ഓപ്ഷനുകൾ തെരഞ്ഞെുക്കാൻ സാധിക്കും. ഇതിൽ 30ൽ ഏറെ ഭാഷകളിലുള്ള സിനിമകൾ ലഭ്യമാണ്. ലണ്ടനും പെർത്തിനുമിടയിലുള്ള വിമാനം ക്വാന്റാസ് 2018 മാർച്ചിലാണ് ആരംഭിക്കുമെന്ന് കരുതുന്നുവെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അടുത്ത മാസം മുതൽ ടിക്കറ്റുകൾ വിൽക്കാൻ തുടങ്ങും ഇതിലെ റിട്ടേൺ എക്കണോമി ടിക്കറ്റിന് ഏതാണ് 2000 ഡോളറാകുമെന്നാണ് ഒരു എയർലൈൻ എക്‌സ്പർട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ എപ്പോഴാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയെന്ന് ക്വാന്റാസ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
17 മണിക്കൂറു കൊണ്ട് ഈ വിമാനം 14,498 കിലോമാറ്ററുകളാണ് താണ്ടുന്നത്. ഇതിൽ 236 സീറ്റുകളായിരിക്കുമുണ്ടാവുക. ബിസിനസ്, പ്രീമിയം , എക്കണോമി എന്നീ കാറ്റഗറികളുണ്ടായിരിക്കും. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ക്വാന്റാസ് നോൺസ്‌റ്റോപ്പ് വിമാനത്തെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. ഇത് ഗെയിം ചേയ്ഞ്ചിങ് റൂട്ടായിരിക്കുമെന്നാണ് അന്ന് കമ്പനിയുടെ സിഇഒ ആയ അലൻ ജോയ്‌സ് അവകാശപ്പെട്ടത്. നിലവിൽ ക്വാന്റാസ് സിഡ്‌നിയിൽ നിന്നും മെൽണിൽ നിന്നും ദുബായ് വഴി ലണ്ടനിലേക്ക് പ്രതിദിനം രണ്ട് വിമാനങ്ങളാണ് പറത്തുന്നത്.