- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി മാധ്യമപ്രവർത്തകയുടെ ദുരൂഹ മരണം; ഭർത്താവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; പൊലീസ് നടപടി മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ
ബംഗളൂരു: മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് അനീഷിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ അനീഷിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭർത്താവ് അനീഷിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ശ്രുതിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഭർത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാർക്ക് അയച്ച ശബ്ദരേഖയിൽ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
ശ്രുതിയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കർണാടക സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറിയത്.
മറുനാടന് മലയാളി ബ്യൂറോ