- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടക്കെണിക്ക് ദമ്പതികൾ പരിഹാരം കണ്ടത് വീട് നറുക്കെടുപ്പിലൂടെ വിൽപ്പനക്ക് വച്ച്; വിവരം പുറത്തായതോടെ നടപടിയുമായി ലോട്ടറി വകുപ്പും; കൂപ്പൺ വിൽപ്പന തടയണമെന്ന് പൊലീസിന് പരാതി; വീട് നറുക്കെടുപ്പിലുടെ വിൽക്കുന്നത് നിയമപരമായി തെറ്റാണെന്നും ലോട്ടറി വകുപ്പ്; കൂപ്പൺ വിൽപ്പന നിർത്തിച്ചു ദമ്പതികൾ
തിരുവനന്തപുരം: താങ്ങാവുന്നതലുമപ്പുറം കടബാധ്യതയായപ്പോൾ ജീവിത വഴിമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് വീട് വിൽക്കാമെന്ന ആശയത്തിലേക്ക് വട്ടിയൂർക്കാവ് ദമ്പതികൾ എത്തുന്നത്.വീട് വിൽപ്പന വിൽപ്പനയ്ക്കുണ്ടെന്നറിഞ്ഞതോടെ വിലയിലും കുറവ് വന്നതോടെയാണ് വിൽപ്പനയ്ക്ക് പുതിയ വഴികൾ തേടിയത്.അങ്ങിനെയാണ് കൂപ്പൺ നറുക്കെടുപ്പിലൂടെ വിൽപ്പന നടത്താമെന്ന് ആലോചിച്ചത്.എന്നാൽ ലോട്ടറി വകുപ്പിന്റെ ഇടപെടലിലൂടെ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും നിലച്ചിരിക്കുകയാണ്.
വീട് നറുക്കെടുപ്പിലൂടെ വിൽക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇത് തടയണമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ വട്ടിയൂർക്കാവ് പൊലീസിന് നിർദ്ദേശം നൽകി. വ്യക്തികൾക്ക് പണം വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ലെന്നും സംഭവത്തിൽ എസ്‌പിക്ക് പരാതി നൽകുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിലെത്തി വട്ടിയൂർക്കാവ് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വീട്ടുടമസ്ഥരായ അജോ അന്ന ദമ്പതികൾ കൂപ്പൺ വിൽപ്പന തൽക്കാലത്തേയ്ക്ക് നിർത്തി വച്ചിരിക്കുകയാണ്.
കേരള ബാങ്ക് ജഗതി ശാഖയിൽ നിന്ന് വീടുവാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നത് മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വായ്പ അടയ്ക്കേണ്ട സമയം നീട്ടിക്കിട്ടാൻ മന്ത്രിയടക്കമുള്ളവരെ കണ്ടെങ്കിലും ബാങ്ക് ജീവനക്കാരിൽ നിന്നുള്ള കടുത്ത സമ്മർദം മൂലമാണ് വീട് വിറ്റ് കടം തീർക്കാൻ കുടുംബം തീരുമാനിച്ചത്. അത്യാവശ്യക്കാരെന്ന് കണ്ടതോടെ വിപണിവിലയും കുറച്ച് നൽകാനാണ് പലരും ശ്രമിച്ചത്.
ഇതിനൊരു പരിഹാരമെന്ന നിലയിൽ മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലി നഷ്ടമായി. എൻജിനീയറായിരുന്ന അന്നയ്ക്കും കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ