- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുമ്പും അപ്രത്യക്ഷരായിട്ടുള്ള ഈ യുവാവും യുവതിയും എന്തിന് സ്വയം മരണത്തിലേക്ക് നടന്നുപോയി? അഴിമുഖത്ത് മൃതദേഹം അടിഞ്ഞത് ഷാൾ കൊണ്ട് കൈകൾ കെട്ടിയ നിലയിൽ; പ്രണയ നൈരാശ്യം ജീവൻ എടുക്കുന്ന മനോനിലയിലേക്ക് മലയാളികൾ വീണ്ടും മടങ്ങുകയാണോ?
ഫോർട്ട്‌കൊച്ചി: മിഷേൽ ഷാജി എന്ന സിഎ വിദ്യാർത്ഥിനി കൊച്ചി കായലിലെ ഓളപ്പരപ്പിൽ മൃതദേഹമായി വന്നടിഞ്ഞ സംഭവത്തിന്റെ ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല. മിഷേൽ സ്വയം മരണത്തെ വരിച്ചതാണോ അതോ അപകടത്തിൽ പെട്ടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. കേരളം ചർച്ച ചെയ്ത് ഈ സംഭവത്തിന് പിന്നാലെ ഏറെ ദുരൂഹത ഉണർത്തുന്ന മറ്റൊരു സംഭവം കൂടി. കൈകൾ പരസ്പരം ബന്ധിച്ച നിലയിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ അഴിമുഖത്തു കണ്ടെത്തി. പള്ളിമുക്ക് മിൽക്ക് ലെയ്‌നിൽ വെള്ളേപ്പറമ്പിൽ ജയദേവന്റെ മകൻ സന്ദീപ് (24), ഇരുമ്പനം കക്കാട്ട്പറമ്പിൽ പുഷ്പന്റെ മകൾ ലയന (18) എന്നിവരുടെ മൃതദേഹങ്ങളാണു ഫോർട്ട്‌കൊച്ചി ആസ്പിൻവാളിനു സമീപമുള്ള ഫിഷ് ലാൻഡിങ് സെന്ററിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യത്തെ തുർന്നുള്‌ല ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായി പൊലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹകൾ ഇല്ലെന്നും ആത്മഹത്യയാണെന്നാണുമാണ് പ്രാഥമിക നിഗമനം.
ഫോർട്ട്‌കൊച്ചി: മിഷേൽ ഷാജി എന്ന സിഎ വിദ്യാർത്ഥിനി കൊച്ചി കായലിലെ ഓളപ്പരപ്പിൽ മൃതദേഹമായി വന്നടിഞ്ഞ സംഭവത്തിന്റെ ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല. മിഷേൽ സ്വയം മരണത്തെ വരിച്ചതാണോ അതോ അപകടത്തിൽ പെട്ടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. കേരളം ചർച്ച ചെയ്ത് ഈ സംഭവത്തിന് പിന്നാലെ ഏറെ ദുരൂഹത ഉണർത്തുന്ന മറ്റൊരു സംഭവം കൂടി. കൈകൾ പരസ്പരം ബന്ധിച്ച നിലയിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ അഴിമുഖത്തു കണ്ടെത്തി.
പള്ളിമുക്ക് മിൽക്ക് ലെയ്‌നിൽ വെള്ളേപ്പറമ്പിൽ ജയദേവന്റെ മകൻ സന്ദീപ് (24), ഇരുമ്പനം കക്കാട്ട്പറമ്പിൽ പുഷ്പന്റെ മകൾ ലയന (18) എന്നിവരുടെ മൃതദേഹങ്ങളാണു ഫോർട്ട്‌കൊച്ചി ആസ്പിൻവാളിനു സമീപമുള്ള ഫിഷ് ലാൻഡിങ് സെന്ററിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യത്തെ തുർന്നുള്‌ല ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായി പൊലീസ് പറയുന്നത്.
സംഭവത്തിൽ ദുരൂഹകൾ ഇല്ലെന്നും ആത്മഹത്യയാണെന്നാണുമാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. കഴിഞ്ഞ 12 മുതൽ ഇരുവരെയും കാണാതായതായി എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനുകളിൽ പരാതിയുണ്ട്. ഇതിന്മേൽ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കം കണക്കാക്കുന്നു.
രാവിലെ ഏഴരയോടെയാണ് ഫോർട്ട്‌കൊച്ചി കൽവത്തിക്കടുത്ത് കടലിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി തീരദേശ പൊലീസിനു വിവരം കിട്ടിയത്. തുടർന്നു മൃതദേഹങ്ങൾ ആസ്പിൻവാളിനു സമീപത്തെ കടത്തുകടവ് ഹാർബറിലേക്കു നീക്കി. യുവതിയുടെ ഇടതുകൈയും യുവാവിന്റെ വലതുകൈയും തമ്മിൽ ഷാൾ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ലെഗിൻസും ടീ ഷർട്ടുമായിരുന്നു യുവതിയുടെ വേഷം. ബർമുഡയും ഷർട്ടുമാണ് യുവാവ് ധരിച്ചിരുന്നത്.
ബർമുഡയുടെ പോക്കറ്റിൽനിന്നു ലഭിച്ച യുവാവിന്റെ ഫോണിൽനിന്നാണു പൊലീസിന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്നു ബന്ധുക്കളെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മുൻപും ഇരുവരെയും ഒരുമിച്ചു കാണാതായ സംഭവമുണ്ടായിട്ടുണ്ട്. അന്നു പൊലീസ് ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. ലയന പ്ലസ്ടുവിനു ശേഷം ബ്യൂട്ടിഷൻ കോഴ്‌സ് ചെയ്യുകയായിരുന്നു.
ഹോട്ടൽ മാനേജ്‌മെന്റ് പഠനം നടത്തിയിരുന്നെങ്കിലും സന്ദീപ് കോഴ്‌സ് പൂർത്തീകരിച്ചിരുന്നില്ല. ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നു വന്നതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നതെന്നും എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യത്തിന്റെ പേരിലുള്ള ഈ ആത്മഹത്യ ശരിക്കും കൊച്ചിക്കാരെ ഞെട്ടിച്ചിട്ടുണ്ട്.