- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി വീട്ടിൽ കയറിയ മകളുടെ കാമുകനെ വാക്കത്തിക്ക് വെട്ടിയതിനു പിതാവിനെതിരേ കേസ്; പൊലീസിനെ ആക്രമിച്ചതിനു കാമുകൻ ജയിലിലും; പൊല്ലാപ്പിലായതു പൊലീസ്
കോതമംഗലം: കാമുകിയുടെ പിതാവ് ആക്രമിച്ചതായുള്ള കാമുകന്റെ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ചുകയറുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇതേ കാമുകൻ ജയിലഴിക്കുള്ളിലുമായി. പെൺകുട്ടിയുടെ പിതാവ് കുട്ടംപുഴ സ്വദേശി മോഹൻ ദാസിനെതിരെയാണ് വാക്കത്തികൊണ്ട് ആക്രമിച്ചതായുള്ള കുട്ടംപുഴ അട്ടിക്കുളം കൊരട്ടിക്കുന്നേൽ ജോയേഷ് (23)ന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കുട്ടംപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് കേസുകൾക്കാസ്പദമായ സംഭവ പരമ്പരയുടെ തുടക്കം. കുട്ടംപുഴ നൂറേക്കർ അട്ടിക്കുളത്തിനു സമീപത്തെ വീട്ടിൽനിന്നും മോഹൻദാസ് തന്റെ വീട്ടിൽ കള്ളൻ കയറിയതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. ഇവിടെ നിന്നും ഉടൻ ഇവർ ഫോൺസന്ദേശം സംബന്ധിച്ച വിവരം കുട്ടംപുഴ പൊലീസിന് കൈമാറി. ഇതേതുടർന്നാണ് എ എസ് ഐ ശരത്ചന്ദ്രനും സിവിൽ പൊലീസ് ഓഫീസർ ബേസിലും അട്ടികുളത്തെത്തിയത്. വീടിന്റെ ജനാലക്ക് സമീപം ആളുമാറുന്നത് കണ്ടുവെന്നും കള്ളനാണെന്ന് സംശയമുണ്ടെന്നുമായിരുന്നു മോഹൻദാ
കോതമംഗലം: കാമുകിയുടെ പിതാവ് ആക്രമിച്ചതായുള്ള കാമുകന്റെ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ചുകയറുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇതേ കാമുകൻ ജയിലഴിക്കുള്ളിലുമായി. പെൺകുട്ടിയുടെ പിതാവ് കുട്ടംപുഴ സ്വദേശി മോഹൻ ദാസിനെതിരെയാണ് വാക്കത്തികൊണ്ട് ആക്രമിച്ചതായുള്ള കുട്ടംപുഴ അട്ടിക്കുളം കൊരട്ടിക്കുന്നേൽ ജോയേഷ് (23)ന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കുട്ടംപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് കേസുകൾക്കാസ്പദമായ സംഭവ പരമ്പരയുടെ തുടക്കം. കുട്ടംപുഴ നൂറേക്കർ അട്ടിക്കുളത്തിനു സമീപത്തെ വീട്ടിൽനിന്നും മോഹൻദാസ് തന്റെ വീട്ടിൽ കള്ളൻ കയറിയതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. ഇവിടെ നിന്നും ഉടൻ ഇവർ ഫോൺസന്ദേശം സംബന്ധിച്ച വിവരം കുട്ടംപുഴ പൊലീസിന് കൈമാറി. ഇതേതുടർന്നാണ് എ എസ് ഐ ശരത്ചന്ദ്രനും സിവിൽ പൊലീസ് ഓഫീസർ ബേസിലും അട്ടികുളത്തെത്തിയത്.
വീടിന്റെ ജനാലക്ക് സമീപം ആളുമാറുന്നത് കണ്ടുവെന്നും കള്ളനാണെന്ന് സംശയമുണ്ടെന്നുമായിരുന്നു മോഹൻദാസ് പൊലീസിന് കൈമാറിയ വിവരം. തുടർന്ന് പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്തിയില്ല. പൊലീസ് സംഘം തിരച്ചിൽ മതിയാക്കി തിരികെ പോകാനിറങ്ങിയപ്പോഴാണ് സമീപത്തെ അങ്കണവാടി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്നും മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്. പൊലീസ് ടോർച്ചടിച്ചപ്പോൾ ആളുമാറുന്നതും കണ്ടു.
ഉടൻ ശരത്ചന്ദ്രൻ ഫോൺ ശബ്ദം കേട്ട ഭാഗത്തെത്തി. ഇവിടെ തിരച്ചിൽ നടത്തുന്നതിനിടെ ഇരുളിൽ മറഞ്ഞിരുന്ന യുവാവ് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സ്പാനർ കൊണ്ടുള്ള ആദ്യപ്രയോഗത്തിൽ തന്നെ ശരത് ചന്ദ്രന് നിലതെറ്റി. രണ്ടാമത്തെ ആക്രമണം കൈകൊണ്ട് തടുക്കുന്നതിനിടെ താഴേക്ക് വീണ ശരത് ചന്ദ്രൻ കോണിപ്പടികളിലൂടെ താഴെയെത്തിയപ്പോഴേക്കും യുവാവ് സമീപത്തെ വാഴയിലൂടെ ഊർന്നിറങ്ങി രക്ഷപെടുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിൽ ചാണകക്കുഴിയിലകപ്പെട്ട യുവാവ് പൊലീസിന്റെ കൈയെത്തും ദൂരത്തിൽനിന്നും ഇരുളിൽ ഓടിമറയുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഗതിയുടെ കിടപ്പുവശം പൊലീസിന് വ്യക്തമായത്. എ എസ് ഐയെ ആക്രമിച്ച ശേഷം രക്ഷപെട്ടത് ജോയേഷാണെന്നും ഇയാൾ അടക്കടി ഈ വീട്ടിൽ വന്നുപോവാറുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് ഇന്നലെ രാവിലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആറുമാസമായി പെൺകുട്ടിയെ കാണാൻ രാത്രികളിൽ ഈ വീട്ടിൽ എത്താറുണ്ടെന്ന് ജോയേഷ് വെളിപ്പെടുത്തി.
വീട്ടിലെത്തിയത് ജോയേഷാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മോഹൻദാസ് തങ്ങളെ വിളിച്ചുവരുത്തിയതെന്നും ആക്രമണത്തിൽ ജോയേഷിന് പരിക്കേറ്റിട്ടുണ്ടെന്ന് ഇയാൾക്ക് അറിയാമായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി. കള്ളനെന്നു വരുത്തിത്തീർത്ത് ജയേഷിനെ പൊലീസ് കേസിൽ കുടുക്കി മകളുടെ പ്രേമബന്ധം തകർക്കുന്നതിന് ലക്ഷ്യമിട്ടാവാം മോഹൻദാസ് തങ്ങളുടെ സഹായം തേടിയതെന്നാണ് പൊലീസിന്റെ അനുമാനം.
വാക്കത്തി പ്രയോഗത്തിൽ കാലിൽ സാരമായ മുറിവേറ്റ ജോയേഷ് രാത്രി തന്നെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ ജോയേഷ് റിമാന്റിലാണ്. ജയേഷിനെ ആക്രമിച്ച കേസിൽ മോഹൻദാസിനെ പൊലീസ് ജാമ്യം നൽകി വിട്ടയച്ചു.