- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിലൂടെ ഒരുമിക്കാൻ ആഗ്രഹിച്ചു.. മാതാപിതാക്കൾ എതിർത്തപ്പോൾ ഒരുമിച്ച് മരണം പുൽകി; ദിവസങ്ങളെണ്ണി തുടങ്ങിയെന്ന് ഫേസ്ബുക്കിൽ കുറിച്ച് അഖിലും രേഷ്മയും യാത്രയായി; ആരുമില്ലായിരുന്നോ ഇവരോട് സാരമില്ലെന്ന് പറഞ്ഞു കൊടുക്കാൻ?
തിരുവനന്തപുരം: പ്രണയത്തിന്റെ പേരിൽ വീട്ടിൽ നിന്ന് ഒളിച്ചോടലും പിന്നീട് ആത്മഹത്യയൊന്നും കേരളത്തിൽ പുതിയ വാർത്തയല്ല. ന്യൂ ജനറേഷൻ എന്ന പേരിൽ പുറംമേനി കാട്ടി നടക്കുന്നുവെങ്കിലും തന്റേടത്തോടെ ജീവിതത്തെ നേരിടാൻ പലർക്കും കഴിയില്ല എന്നതാണ് സത്യം. അതിന് ഉത്തമ ഉദാഹരണമാണ് ജീവിതത്തെ കുറിച്ച് ഒരുമിച്ച കണ്ട സ്വപ്‌നങ്ങളെ ഒരു കയറിന്റെ തുമ്
തിരുവനന്തപുരം: പ്രണയത്തിന്റെ പേരിൽ വീട്ടിൽ നിന്ന് ഒളിച്ചോടലും പിന്നീട് ആത്മഹത്യയൊന്നും കേരളത്തിൽ പുതിയ വാർത്തയല്ല. ന്യൂ ജനറേഷൻ എന്ന പേരിൽ പുറംമേനി കാട്ടി നടക്കുന്നുവെങ്കിലും തന്റേടത്തോടെ ജീവിതത്തെ നേരിടാൻ പലർക്കും കഴിയില്ല എന്നതാണ് സത്യം. അതിന് ഉത്തമ ഉദാഹരണമാണ് ജീവിതത്തെ കുറിച്ച് ഒരുമിച്ച കണ്ട സ്വപ്‌നങ്ങളെ ഒരു കയറിന്റെ തുമ്പിലും ഒരു വിഷകുപ്പിയിലും അവസാനിപ്പിച്ച് അഖിലും രേഷ്മയും മരണത്തിനെ പുൽകിയത്. പ്രണയത്തെ കുറിച്ച് വീട്ടിലറിയുമ്പോൾ സ്വാഭാവികമായുണ്ടായ പൊട്ടിത്തെറികളെ നേരിടാനുള്ള മനോധൈര്യം ഇരുവർക്കും ഇല്ലാതായതോടെയാണ് മരണമല്ലാതെ മറ്റൊരു വഴിയും തിരഞ്ഞെടുക്കാൻ കഴിയാതെ പോയത്.
പട്ടം സ്വകാര്യഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളേജ് ബർമാ റോഡിൽ ടി.സി 13/1541വീട്ടിൽ അഖിൽ എസ്. ഹരി(24), തൃശൂർ പൂത്തോട് മാടമ്പി ഹൗസിൽ രേഷ്മാ രവീന്ദ്രൻ (22) എന്നിവരുടെ മരണമാണ് അവരുടെ രക്ഷിതാക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ തകർത്തത്. തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ കോളേജിൽ ബി.എസ്.സി നഴ്‌സിങ് പഠിക്കുന്ന കാലത്തായിരുന്ന് അഖിലും രേഷ്മയും പ്രണയത്തിലായത്. ബി.എസ്.സി. നഴ്‌സിങ് പഠനത്തിനായി കോളേജിലെത്തിയ രേഷ്മയുടെ സൂപ്പർ സീനിയർ ആയിരുന്നു അഖിൽ. രേഷ്മ സെക്കന്റ് ഇയർ ആയപ്പോഴേക്കും പഠനം പൂർത്തിയാക്കി തിരുവനന്തപുരത്ത് വന്ന അഖിൽ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൽ പോസ്റ്റ് നഴ്‌സിങ് വിദ്യാർത്ഥിയുമായിരുന്നു. ഡിഗ്രി കഴിഞ്ഞ രേഷ്മ പട്ടം എസ്.യു.ടി ആശുപത്രിയിലെ ട്രെയിനിയും ആയിരുന്നു.
ഇതിനിടെ രേഷ്മയുടെ വീട്ടിൽ വിവാഹാലോചനകൾ വന്നിരുന്നു. ഇക്കാര്യം അഖിലിനെ അറിയിച്ചു. എന്നാൽ ജോലിയില്ലാത്തതിനാൽ രേഷ്മയെ വിവാഹം ആലോചിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അഖിൽ. വിദേശത്തേക്ക് പോകാനുള്ള ചില ശ്രമങ്ങൾ അഖിൽ നടത്തിയെങ്കിലും പലതും പരാജയപ്പെട്ടു. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാർ അറിയുകയും വിവാഹത്തെ എതിർക്കുകയും ചെയ്തു. രേഷ്മയുടെ വീട്ടിലായിരുന്നു കൂടുതൽ എതിർപ്പ്. വീട്ടുകാർ എതിർക്കാനുള്ള പ്രധാനകാരണം അഖിലിന് ജോലിയുമായിട്ടില്ല വിവാഹം കഴിക്കാനുള്ള പ്രായവും ആയിട്ടില്ല. വെറും കോളേജ് പ്രണയമാണെന്നു കരുതി എതിർത്ത രക്ഷിതാക്കളുടെ എതിർപ്പിനെ എന്നേക്കുകമായി അവഗണിച്ച്, എതിർപ്പുകളില്ലാത്ത ലോകത്തേക്കാണ് ഇരുവരും യാത്രയായത്.
വിവാഹം വൈകുന്നതിൽ അഖിലും രേഷ്മയും ദുഃഖത്തിലായിരുന്നു. ഇതായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നിഗമനം. കരുതിക്കൂട്ടിയുള്ളതാണ് നടപടിയെന്ന് തെളിയിക്കുന്നതാണ് അഖിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കഴിഞ്ഞമാസം 30നുള്ള പോസ്റ്റിൽ ദിവസങ്ങൾ എണ്ണിത്തുടങ്ങിയെന്നാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. ' കുട്ടികളുടെ ഇഷ്ടം സത്യമായിരുന്നുവെന്ന് ഞങ്ങൾക്ക് മനസിലായില്ല, ഈ പ്രായത്തിൽ എല്ലാവർക്കും തോന്നുന്നതാണെന്ന് കരുതിയാണ് ഞങ്ങൾ എതിർത്തത് ' രേഷ്മയുടെ ബന്ധു കണ്ണീരോടെ ഇത് പറയുമ്പോൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ വിറങ്ങളിച്ച രണ്ടു ശരീരങ്ങളായി മാറിയിരുന്നു അഖിലും രേഷ്മയും.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അഖിലും രേഷ്മയും പട്ടത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. അഖിലിന്റെ ഭാര്യയാണെന്നാണ് രേഖയെ ഹോട്ടലുകാർക്ക് പരിചയപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എന്ന പേരിലാണ് ഇവർ റൂമെടുത്തത്.പിറ്റേന്ന് ഉച്ചയ്ക്ക് മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കട്ടിലിലും അഖിലിന്റെ മൃതദേഹം ബാത്ത് റൂമിൽ തൂങ്ങിയ നിലയിലുമായിരുന്നു.
വിഷം ഞരമ്പിൽ കുത്തിവച്ചാണ് രേഷ്മ ആത്മഹത്യ ചെയ്തത്. സിറിഞ്ചും കുത്തിവയ്ക്കാനുപയോഗിച്ച് മരുന്നിന്റെ കുപ്പിയും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇരുവരുടെയും മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രേഷ്മയുടേയും അഖിലിന്റെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.