- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ നങ്കൂരമിട്ടിരിക്കുന്നത് വിഗ്രഹങ്ങളെ ആരാധിക്കുന്ന ധാരാളം രാജക്കാന്മാരുള്ള പ്രവശ്യയിൽ; ഭാര്യമാരെ പങ്കിട്ടുപയോഗിക്കുന്നവരാണ് മലബാറിലെ നായന്മാർ; കേരളചരിത്രത്തിലേക്കു പുതു വഴികൾ തുറന്ന് ലൂസിയാദുകളുടെ ഇതിഹാസം മലയാളത്തിൽ
കൊച്ചി: 'യൂറോപ്പിലും ആഫ്രിക്കയിലുമെന്നപോലെ ഇന്ത്യയിലും മുസ്ലിങ്ങളോട് കുരിശുയുദ്ധം പ്രഖ്യാപിച്ച മധ്യകാല നാവികനും പടനായകനുമായിരുന്നു വാസ്‌കോഡഗാമ'..... 'ഭാര്യമാരെ പങ്കിട്ടുപയോഗിക്കുന്നവരാണ് മലബാറിലെ നായന്മാർ' - മധ്യകാല കേരളചരിത്രത്തിലേക്കു പുതിയ വഴികൾ തുറക്കുന്ന ഒരു യൂറോപ്യൻ ഗ്രന്ഥം ഇതാദ്യമായി മലയാളത്തിലേക്ക് വാസ്‌കോഡഗാമയുടെ ഇന്ത്യായാത്രയെക്കുറിച്ച് 1572-ൽ പ്രസിദ്ധീകരിക്കപ്പെട്ട പോർച്ചുഗീസ് ചരിത്രേതിഹാസ കാവ്യമായ 'ലൂസിയാദുകളുടെ ഇതിഹാസം' മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. യൂറോപ്പിലും ആഫ്രിക്കയിലും തുടർന്നുപോന്ന കുരിശുയുദ്ധത്തിന്റെ സന്ദേശവുമായി കേരളത്തിലെത്തിയ വാസ്‌കോഡഗാമ മുസ്ലിങ്ങൾക്കും അറബികൾക്കുമെതിരെ പുലർത്തിയ കടുത്ത ശത്രുതയും സാമൂതിരിയുടെ പടനായകന്മാരും നയതന്ത്രജ്ഞരുമായിരുന്ന മുസ്ലിങ്ങളും നായന്മാരും ഗാമക്കും കൂട്ടർക്കുമെതിരെ നടത്തിയ നീക്കങ്ങളും മറനീങ്ങുന്ന അതിബൃഹത്തായ ഒരു ചരിത്രേതിഹാസമാണ് ലൂയിഷ് കമോയിങ്ഷ് എന്ന പോർച്ചുഗീസ് മഹാകവി എഴുതിയ ഈ കാവ്യം. തൃശൂർ സെന്റ്‌തോമസ് കോളേജിലെ
കൊച്ചി: 'യൂറോപ്പിലും ആഫ്രിക്കയിലുമെന്നപോലെ ഇന്ത്യയിലും മുസ്ലിങ്ങളോട് കുരിശുയുദ്ധം പ്രഖ്യാപിച്ച മധ്യകാല നാവികനും പടനായകനുമായിരുന്നു വാസ്‌കോഡഗാമ'..... 'ഭാര്യമാരെ പങ്കിട്ടുപയോഗിക്കുന്നവരാണ് മലബാറിലെ നായന്മാർ' - മധ്യകാല കേരളചരിത്രത്തിലേക്കു പുതിയ വഴികൾ തുറക്കുന്ന ഒരു യൂറോപ്യൻ ഗ്രന്ഥം ഇതാദ്യമായി മലയാളത്തിലേക്ക്
വാസ്‌കോഡഗാമയുടെ ഇന്ത്യായാത്രയെക്കുറിച്ച് 1572-ൽ പ്രസിദ്ധീകരിക്കപ്പെട്ട പോർച്ചുഗീസ് ചരിത്രേതിഹാസ കാവ്യമായ 'ലൂസിയാദുകളുടെ ഇതിഹാസം' മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. യൂറോപ്പിലും ആഫ്രിക്കയിലും തുടർന്നുപോന്ന കുരിശുയുദ്ധത്തിന്റെ സന്ദേശവുമായി കേരളത്തിലെത്തിയ വാസ്‌കോഡഗാമ മുസ്ലിങ്ങൾക്കും അറബികൾക്കുമെതിരെ പുലർത്തിയ കടുത്ത ശത്രുതയും സാമൂതിരിയുടെ പടനായകന്മാരും നയതന്ത്രജ്ഞരുമായിരുന്ന മുസ്ലിങ്ങളും നായന്മാരും ഗാമക്കും കൂട്ടർക്കുമെതിരെ നടത്തിയ നീക്കങ്ങളും മറനീങ്ങുന്ന അതിബൃഹത്തായ ഒരു ചരിത്രേതിഹാസമാണ് ലൂയിഷ് കമോയിങ്ഷ് എന്ന പോർച്ചുഗീസ് മഹാകവി എഴുതിയ ഈ കാവ്യം. തൃശൂർ സെന്റ്‌തോമസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ഡേവിസ് സി.ജെ.യാണ് മധ്യകാല കേരളചരിത്രത്തെ അടിമുടി പൊളിച്ചെഴുതാൻ സഹായിക്കുന്ന ഈ ഗ്രന്ഥത്തിന്റെ വിവർത്തകൻ.
കേരളചരിത്രത്തെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിൽതന്നെ യൂറോപ്പിൽ നിരവധി ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഇവയൊന്നും ഇന്നോളം മലയാളത്തിൽ വന്നിട്ടില്ല. ക്രിസ്ത്യൻ-മുസ്ലിം സംഘർഷവും കുരിശുയുദ്ധവും ജിഹാദുമൊക്കെ അരങ്ങേറിയ മധ്യകാല ചരിത്രത്തിൽ കേരളത്തിന്റെ പങ്കും പ്രാധാന്യവും വെളിപ്പെടുത്തുന്ന 'ലൂസിയാദുകളുടെ ഇതിഹാസ'ത്തിന്റെ മലയാളവിവർത്തനം നാളിതുവരെ എഴുതപ്പെട്ടിട്ടുള്ള കേരളചരിത്രത്തെത്തന്നെ പുതിയ രീതിയിൽ വായിക്കാൻ കാരണമാകും. ഷെയ്ഖ് സൈനുദ്ദീൻ അറബിഭാഷയിൽ 1583 ലെഴുതിയ 'തുഹ്ഫത്തുൽ മുജാഹിദിൻ' ആണ് കേരളചരിത്രം പരാമർശിക്കപ്പെടുന്ന ആദ്യ ഗ്രന്ഥം എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. 1572-ൽ എഴുതപ്പെട്ട 'ലൂസിയാദു'കളിലെ കടുത്ത മുസ്ലിം വിരുദ്ധതയോടുള്ള പ്രതികരണമാണ് 'മുജാഹ്ദീൻ' എന്നുപോലും കരുതാവുന്നവിധം ഈ കൃതികൾ തമ്മിലുള്ള ബന്ധം വിശദീകരിക്കാവുന്നതാണ്.
'നിങ്ങൾ നങ്കുരമിട്ടിരിക്കുന്ന ഈ തുറമുഖം മലബാർ എന്നു വിളിക്കപ്പെടുന്ന പ്രവശ്യയിലാണ്. ഈ ദേശങ്ങളിലെല്ലാം വ്യാപകമായി കാണുന്നതുപോലെ പുരാതനകാലം മുതൽക്കെ ഇവർ വിഗ്രഹങ്ങളെ ആരാധിച്ചുവരുന്നു. ഇപ്പോൾ ഇവിടെ ധാരാളം രാജാക്കന്മാർ ഉണ്ട്. എന്നാൽ പാരമ്പര്യപ്രകാരം പണ്ട് ഈ പ്രദേശങ്ങൾക്കായി ഒരു രാജാവു മാത്രമാണുണ്ടായിരുന്നത്. ഈ സാമ്രാജ്യത്തിനു മുഴുവനായി ഉണ്ടായിരുന്ന അവസാനത്തെ ഏകരാജാവായിരുന്നു സരമ പെരുമാൾ. ഒരു ജോലിയിൽ ഏർപ്പെട്ടുകഴിയുന്നവർ മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടുന്നവരിൽ നിന്നും ഭാര്യയെ സ്വീകരിക്കുവാൻ പാടുള്ളതല്ല. മക്കളാകട്ടെ മരണംവരെയും തങ്ങളുടെ മാതാപിതാക്കളുടെ തൊഴിലിൽ അല്ലാതെ മറ്റൊന്നിലും ഏർപ്പെടുകയില്ല. ഇവരെ സ്പർശിക്കുക എന്നാൽ നായന്മാർക്ക് വലിയ അയിത്തമാണ്. അബദ്ധവശാൽ എങ്ങാനും തൊടുവാൻ ഇടയായാൽ ശുദ്ധിയാക്കുന്നതിന് ആയിരം കർമ്മങ്ങൾ ആവശ്യമാണ്. ഭാര്യമാർ എല്ലാവർക്കും ഉള്ളതാണ്; എന്നാൽ ഈ സംവിധാനം തങ്ങളുടെ ഭർത്താക്കന്മാരുടെ മുറയിൽപ്പെട്ടവർക്കു മാത്രമായിട്ടുള്ളതാണ്. ഇക്കാര്യത്തിൽ പരസ്പര അസൂയകൊണ്ട് വ്രണിതരാകാത്ത ഈ സമ്പ്രദായവും ആളുകളും ഭാഗ്യവാന്മാർ തന്നെ. ഇവയും ഇതുപോലെ നിരവധി ആചാരങ്ങളും മലബാറിലെ ആളുകൾ അനുഷ്ഠിച്ചു പോരുന്നു. ചൈന മുതൽ നൈൽവരെയുള്ള രാജ്യങ്ങളുമായി സമുദ്രമാർഗ്ഗമുള്ള കച്ചവടം കൊണ്ട് സമ്പുഷ്ടമാണ് ഈ നാട്'.
എന്തായാലും ലൂസിയാദുകളുടെ ഇതിഹാസം, ഇന്ത്യയിലെ പോർച്ചുഗീസ് ആഗമനത്തെക്കുറിച്ചും അവരുടെ മതനയങ്ങളെക്കുറിച്ചുമുള്ള പുതിയ അറിവുകൾ പങ്കുവയ്ക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. തൃശൂർ കറന്റ്ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇന്ത്യയിലെ പോർച്ചുഗൽ അംബാസഡർ പ്രകാശനം ചെയ്തു.
വിശദമായ ഗ്രന്ഥനിരൂപണത്തിന് വായിക്കുക-വാസകോഡഗാമയുടെ ഇതിഹാസം; പോർച്ചുഗലിന്റെയും