- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പറഞ്ഞത് ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭമാവുമെന്ന്; കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉണ്ടായാൽ അത് ജെൻഡർ ന്യൂട്രൽ അല്ലേ എന്നുപറഞ്ഞു രക്ഷപെടാമല്ലോ എന്നാണ് ഉദ്ദേശിച്ചത്; പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ചു; വിശദീകരണവുമായി എം കെ മുനീർ
കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിശദീകരണവുമായി എം കെ മുനീർ. പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭമാകുമെന്നാണ് പറഞ്ഞതെന്നുമാണ് മുനീറിന്റെ വിശദീകരണം.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉണ്ടായാൽ അത് ജെൻഡർ ന്യൂട്രൽ അല്ലേ എന്നുപറഞ്ഞു രക്ഷപെടാമല്ലോ എന്നാണ് താൻ പറഞ്ഞത്.പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും.പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ. തെറ്റായ വാർത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചാനലുകൾ സെൻസേഷനു വേണ്ടി വ്യക്തിഹത്യ ചെയ്യുന്നുവെന്നും മുനീർ പറഞ്ഞു
'ജെൻഡർ ന്യൂട്രാലിറ്റിയിൽ വ്യാഖ്യാനിച്ച് പോക്‌സോയെ നിഷ്പ്രഭമാക്കുന്ന ഒരവസ്ഥയുണ്ടാകും. പോക്‌സോയെ നിഷ്പ്രഭമാക്കരുത്. അതിന് ഇത്തരത്തിലുള്ള ക്രൂരതകളെ നമ്മൾ തിരിച്ചറിയണം. എന്തിനേയും വളച്ചൊടിക്കാൻ പറ്റുന്ന ഒരു കാലത്ത്, എല്ലാത്തിനേയും ഈ തരത്തിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയപ്പെടുകയാണ്. ജെൻഡർ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാർത്ഥ കള്ളന്മാർ മുഴുവൻ രക്ഷപ്പെട്ട് പോക്‌സോയ്ക്ക് പിടികൊടുക്കാത്ത രീതിയിൽ പോയാൽ പോക്‌സോ നിഷ്പ്രഭമാകില്ലേ എന്ന ചോദ്യമാണ്', എം.കെ. മുനീർ പറഞ്ഞു.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നായിരുന്നു എം.കെ. മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജൻഡർ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം.കെ. മുനീർ പറഞ്ഞിരുന്നു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന സെമിനാറിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിചിത്രവാദം. എന്നാൽ ഇത് വളച്ചൊടിച്ചുവെന്നും പോജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ