- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബു നൽകിയത് മുട്ടൻ പണി; ജില്ലാ കലക്ടറെക്കുറിച്ച് ഡിസിസി പ്രസിഡന്റ് പറഞ്ഞതിന് തന്റെ അറിവോ സമ്മതമോ ഇല്ലെന്ന് എംപി; അബുവിന്റെ വൃത്തികെട്ട നാക്ക് വീണ്ടും വിവാദമായതോടെ തിരുത്തലുമായി എം കെ രാഘവൻ
കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്തിനെതിരെ ഡി. സി. സി പ്രസിഡന്റ് കെ. സി അബു രംഗത്തത്തെിയതോടെ വെട്ടിലായത് സ്ഥലം എംപി എം. കെ. രാഘവൻ കൂടിയാണ്. രാഘവനും പ്രശാന്തിനെക്കുറിച്ച് ഇതേ അഭിപ്രായമാണെന്ന് അബു പറഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹവും പ്രതിക്കൂട്ടിലായത്. ഈ ഘട്ടത്തിൽ കെ.സി അബുവിനെ തള്ളിക്കോണ്ട് രാഘവൻ രംഗത്ത് വന്നിരിക്
കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്തിനെതിരെ ഡി. സി. സി പ്രസിഡന്റ് കെ. സി അബു രംഗത്തത്തെിയതോടെ വെട്ടിലായത് സ്ഥലം എംപി എം. കെ. രാഘവൻ കൂടിയാണ്. രാഘവനും പ്രശാന്തിനെക്കുറിച്ച് ഇതേ അഭിപ്രായമാണെന്ന് അബു പറഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹവും പ്രതിക്കൂട്ടിലായത്.
ഈ ഘട്ടത്തിൽ കെ.സി അബുവിനെ തള്ളിക്കോണ്ട് രാഘവൻ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ സ്റ്റാഫിലുള്ള ഒരാളെ കലക്ടറുടെ അടുത്തേക്ക് അയച്ച് സംഭവത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലന്നെും ഇത്തരമൊരു അഭിപ്രായം തനിക്ക് ഇല്ലെന്നും രാഘവൻ അറിയിച്ചിട്ടുണ്ട്.
തുടർന്ന് തന്റെ ഫേസ് ബുക്കിലും ഇത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു.
'കോഴിക്കോട് ജില്ലാ കലക്ടറുടെ സോഷ്യൽ മീഡിയ ഉപയോഗവുമായ് ബന്ധപ്പെട്ട് ചില നവമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്ത ശ്രദ്ധയിൽപ്പെട്ടു. തലസ്ഥാനത്തു നടന്ന കെ. പി. സി. സി നിർവാഹക സമിതി യോഗത്തിൽ കോഴിക്കോട് ഡി. സി. സി പ്രസിഡന്റ് ശ്രീ. കെ. സി അബു കലക്ടറുടെ ഫേസ്ബുക്ക് ഉപയോഗത്തെപ്പറ്റി പരാതി അറിയിച്ചതായാണ് വാർത്ത. എനിക്കും അതേ അഭിപ്രായമാണെന്ന് അബു പറഞ്ഞതായ പരാമർശവും സോഷ്യൽ മീഡിയ പ്രചരിപ്പിച്ചിരുന്നു. കെ പി സി സി യോഗത്തിൽ ഞാൻ പങ്കടെുത്തില്ലന്നെ് ആദ്യമേ പറയട്ടെ. യോഗത്തിൽ എന്റെ അഭിപ്രായം പറയാൻ ഞാൻ ആരെയും ചുമതലപ്പെടുത്താറില്ല.ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം ശ്രീ. എൻ പ്രശാന്തിനെ കോഴിക്കോടിന്റെ വികസന പ്രവർത്തനവുമായ് ബന്ധപ്പെട്ട് എം. പി എന്ന നിലയിൽ നിരന്തരം ബന്ധപ്പെടാറുണ്ട്. ഞങ്ങളുടെ മനസ്സിലുള്ള പദ്ധതികളും ആശയങ്ങളും പരസ്പരം ചർച്ച ചെയ്യാറുമുണ്ട്. അത്തരമൊരു വ്യക്തിയെക്കുറിച്ച് മോശം പരാമർശം നടത്തേണ്ട ആവശ്യം എനിക്കില്ല.സോഷ്യൽ മീഡിയ മുഖേന കോഴിക്കോടിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയാവുന്നതിൽ വളരെ സന്തോഷമുള്ള ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ജില്ലാ കലക്ടർ എൻ പ്രശാന്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് 50,000 സ്ഥിരം ഫോളോവേഴ്സും രണ്ടര ലക്ഷത്തിലധികം സന്ദർശകരുമായ് രാജ്യത്തു തന്നെ ഹിറ്റായി മാറിയത് അഭിമാനാർഹമായ നേട്ടമാണ്'. എം കെ രാഘവൻ എം പി ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടർ സോഷ്യൽ മീഡിയയിൽ വിലസുകയാണ്. വിളിച്ചാൽ ഫോണെടുക്കില്ല എന്നൊക്കെയാണ് അബുവിന്റെ ആരോപണങ്ങൾ. കെ. പി. സി. സി നിർവ്വാഹക സമിതി യോഗത്തിൽ അബു ഈ ആരോപണങ്ങൾ ഉന്നയിക്കുകയും കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എം. കെ രാഘവൻ എം. പിക്കും തന്റെ ഇതേ അഭിപ്രായം തന്നെയാണ് എന്നായിരുന്നു അബു വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായാണ് കലക്ടർ അറിയപ്പെടുന്നത്. ഇതും ഇദ്ദേഹത്തിനെതിരെ രംഗത്തത്തൊൻ എ ഗ്രൂപ്പ് നേതാക്കൾക്ക് പ്രേരണയായിട്ടുണ്ട്.
എന്നാൽ വിവാദത്തിൽ, അബു തന്നെയും ഉൾപ്പെടുത്തിയതാണ് എം. കെ രാഘവൻ എം പിയെ പ്രയാസത്തിലാക്കിയത്. കോഴിക്കോട് ആദ്യമായി മത്സരിക്കാനത്തെുമ്പോൾ ആവോളം പാരവച്ചാണ് അബു, രാഘവനെ സ്വാഗതം ചെയ്തത്. എന്നിട്ടും രാഘവൻ വിജയിച്ചു കയറി. പിന്നീട് രാഘവന്റെ ജനപ്രീതി ഉയർന്നതോടെ അബു വെടിനിർത്തൽ പ്രഖ്യാപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഘവന് പൂർണ്ണ പിന്തുണയായിരുന്നു ഇദ്ദേഹം നൽകിയത്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്തുകൂട്ടുന്ന വ്യക്തിയാണ് കെ. സി അബുവെന്ന് കോൺഗ്രസുകാർക്കുപോലും അഭിപ്രായമുണ്ട്. നേരത്തെ ഒരു ബാറുകാരിൽനിന്നും ലക്ഷങ്ങൾ വാങ്ങിയ ആരോപണവും ഇദ്ദേഹത്തിനു നേരെയുണ്ട്.
വനിതാ എംഎൽഎയ്ക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ നാണക്കേട് മാറും മുമ്പാണ് അബു നിലവാരമില്ലാത്ത പ്രസ്താവനയുമായി രംഗത്ത് വന്നത്.എഴുത്തുകാരൻ കൂടിയായ കലക്ടർ കോഴിക്കോട് വിലസുന്നത് അബുവിന് അത്ര പിടിച്ചിട്ടില്ല. താൻ വിളിച്ചാൽ കമ്മീഷണറും കലക്ടറുമെല്ലാം വിളിപ്പുറത്തുണ്ടാവണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ താൽപ്പര്യങ്ങൾക്ക് കലക്ടറെ കിട്ടില്ലന്നെ തിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രസ്താവനകളിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു.