- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊമകത്ത് കിട്ടിയ ഉടൻ കാറു തട്ടിയ ഡ്രൈവറെ കണ്ടെത്തി പൊലീസ്; വീട്ടുകാരുടെ പത്രസമ്മേളനം വേണ്ടെന്ന് വച്ചത് മന്ത്രി പറഞ്ഞിട്ട്; സംഭവ സ്ഥലത്ത് എന്തിന് സനകൻ പോയി എന്നതും ഉത്തരം കിട്ടാത്ത കഥ; മന്ത്രി എംഎം മണിയുടെ സഹോദരന്റെ മരണത്തിൽ ദുരൂഹതകൾ പെരുകുന്നു
അടിമാലി: മന്ത്രി എം.എം. മണിയുടെ സഹോദരൻ ഇരുപതേക്കർ മുണ്ടയ്ക്കൽ സനകന്റെ (56) മരണവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനകനെ തട്ടിയിട്ട കാർ ഡ്രൈവർ ഉപ്പുതോട് സ്വദേശി യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സനകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മന്ത്രി മണിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും ലഭിച്ച ഊമക്കത്തിനെ തുടർന്നാണ് അന്വേഷണം. അടിമാലി ടൗണിൽനിന്നു കുത്തുപാറയിൽ സനകൻ എങ്ങിനെ എത്തിയെന്നത് അജ്ഞാതമാണ്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. കാർ തട്ടി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച സനകനു കാര്യമായ ചികിത്സ ലഭിച്ചില്ലെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണത്തിലെ ദുരൂഹതയെക്കുറിച്ചും ചികിത്സാ വീഴ്ചയെക്കുറിച്ചും ബന്ധുക്കൾ ശനിയാഴ്ച തൊടുപുഴയിൽ പത്രസമ്മേളനം നടത്താനിരുന്നെങ്കിലും, മന്ത്രി മണി ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡ്രൈവറെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. ഊമക്കത്തിനെ നിസ്സാരമായി കണ്ട ഉദ്യോഗസ്ഥ
അടിമാലി: മന്ത്രി എം.എം. മണിയുടെ സഹോദരൻ ഇരുപതേക്കർ മുണ്ടയ്ക്കൽ സനകന്റെ (56) മരണവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനകനെ തട്ടിയിട്ട കാർ ഡ്രൈവർ ഉപ്പുതോട് സ്വദേശി യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സനകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മന്ത്രി മണിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും ലഭിച്ച ഊമക്കത്തിനെ തുടർന്നാണ് അന്വേഷണം. അടിമാലി ടൗണിൽനിന്നു കുത്തുപാറയിൽ സനകൻ എങ്ങിനെ എത്തിയെന്നത് അജ്ഞാതമാണ്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.
കാർ തട്ടി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച സനകനു കാര്യമായ ചികിത്സ ലഭിച്ചില്ലെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണത്തിലെ ദുരൂഹതയെക്കുറിച്ചും ചികിത്സാ വീഴ്ചയെക്കുറിച്ചും ബന്ധുക്കൾ ശനിയാഴ്ച തൊടുപുഴയിൽ പത്രസമ്മേളനം നടത്താനിരുന്നെങ്കിലും, മന്ത്രി മണി ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡ്രൈവറെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. ഊമക്കത്തിനെ നിസ്സാരമായി കണ്ട ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. കത്തിനെക്കുറിച്ച് അന്വേഷിക്കാത്തതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞമാസം ആറിനു രാത്രി ഒൻപതോടെ അടിമാലി എസ്എൻഡിപി സ്‌കൂൾ ജംക്ഷനു സമീപം കാർ സനകനെ തട്ടിയിരുന്നതായി ഊമക്കത്തിൽ പറഞ്ഞിരുന്നു. അന്നു ഡ്രൈവറെ ചോദ്യംചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ യുവാവിനോട് ഇടുക്കി ജില്ലാ പൊലീസ് മേധാവി, മൂന്നാർ ഡിവൈഎസ്‌പി എന്നിവർ മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈഎസ്‌പി എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അടിമാലി സിഐയ്ക്കു കൈമാറി. തുടർന്നാണ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.
മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് സഹോദരൻ അടക്കമുള്ളവർ നേരത്തെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം ഏഴിനു വെള്ളത്തൂവൽ കുത്തുപാറയിൽ പാതയോരത്ത് അവശനിലയിൽ കാണപ്പെട്ട സനകൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സനകനെ തലേദിവസം രാവിലെ അടിമാലി എസ്എൻഡിപി ജംക്ഷനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ മൂന്നാർ ഭാഗത്തേക്കു പോകുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചിരുന്നതായാണ് ഊമക്കത്തിൽ പറയുന്നത്. കുത്തുപാറയിലെ പാതയോരത്തു മരിച്ച നിലയിൽ കാണുന്നതിനു തലേ ദിവസം ആയിരുന്നു ഇത്.
സനകൻ മന്ത്രി എം.എം.മണിയുടെ ഇളയ സഹോദരനാണ്. വെള്ളിയാഴ്ച മകളുടെ വീട്ടിൽപ്പോയി മടങ്ങിവരുന്ന വഴി സനകനും ഭാര്യ സുഭദ്രയും അടിമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതാണ്. ഹോട്ടലിൽ നിന്നു കാണാതായ സനകനെ പിറ്റേ ദിവസം ഉച്ചയ്ക്ക് വെള്ളത്തൂവലിനു സമീപം കുത്തുപാറയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകൻ മുൻപ് താമസിച്ചിരുന്നത്. ഒരു മാസം മുൻപ് അടിമാലിക്കു സമീപം പത്താംമൈൽ എന്ന സ്ഥലത്തെ വാടക വീട്ടിലേക്കു മാറി. കാണാതായ സനകനെ പലയിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് ഇടയായത്.
സനകനെ ആരെങ്കിലും അപായപ്പെടുത്തിയത് ആണോയെന്ന സംശയം അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിച്ചിരുന്നു. സനകന്റെ സ്വഭാവ വിശേഷങ്ങളാണ് നാട്ടുകാരിലും വീട്ടുകാരിലും ഇത്തരമൊരു സംശയം ബലപ്പെടാൻ കാരണം. പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്നു സനകൻ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ എതു സാഹചര്യത്തിലും തന്നേ എതിർക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായിരുന്ന സനകൻ മദ്യപിച്ച് കാണപ്പെട്ട ചില അവസരങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. പല തരത്തിൽ മാറ്റാൻ ശ്രമിച്ചിട്ടും മാറാതാവുബോൾ നാട്ടുകാർ ചിലപ്പോഴൊക്കെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇട നൽകിയത്.
അപകടം പറ്റിയെന്ന് കരുതുന്ന ദിവസം രാത്രിയിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കാമെന്നും വാഹനത്തിലെ ജീവനക്കാർ തലക്കടിച്ചു വീഴ്‌ത്തിയിരിക്കാമെന്നുമാണ് ഒരു വിഭാഗത്തിന്റെ സംശയം. മറ്റാരെങ്കിലുമായി ഉണ്ടായ തർക്കത്തേത്തുടർന്നുള്ള കയ്യാങ്കളിയിലായിരിക്കാം തലയ്ക്ക് മാരകമായി മുറിവേറ്റതെന്ന് സംശയിക്കുന്നവരും നിരവധിയാണ്. സനകന്റെ തലയ്ക്കു പരുക്കു പറ്റിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മറ്റൊരു സഹോദരനായ എം.എം. ലംബോദരൻ അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു.