- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പുസ്തകത്തിന് രണ്ടുതരം പുറംചട്ടയുമായി എം മുകുന്ദൻ; സിപിഐയും സിപിഐമ്മും പോലെയാണ് കവറെന്ന് നോവലിസ്റ്റ്: ത്രിപുരയിലെ പരാജയം കാര്യമാക്കണ്ട;പ്രതിരോധം തുടരുക; ദളിതൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്നും മയ്യഴിയുടെ കഥാകാരൻ
പത്തനംതിട്ട: പുതിയ പുസ്തകത്തിന് രണ്ടു തരത്തിലുള്ള പുറംചട്ടയാണ് നോവലിസ്റ്റ് എം മുകുന്ദൻ തയാറാക്കിയിരിക്കുന്നത്. അതേപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെ: രണ്ടു തരം പുറംചട്ടയാണ് പുതിയ പുസ്തകത്തിന്. സിപിഐയും സിപിഐഎമ്മും പോലെ, കാനവും കോടിയേരിയും പോലെ. പ്രസ് ക്ലബിൽ നടന്ന പുസ്തകപ്രകാശത്തിന് ശേഷം പ്രഭാഷണം നടത്തുകയായിരുന്നു നോവലിസ്റ്റ്. വീണാ ജോർജ് എംഎൽഎ കവി കടമ്മനിട്ടയുടെ പത്നി ശാന്തമ്മയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുസ്തകങ്ങൾ പൊതിഞ്ഞിരുന്ന വർണക്കടലാണ് വീണ ഇളക്കിയപ്പോൾ രണ്ടു പുസ്തകങ്ങളും വിടർത്തി പിടിക്കാൻ മുകുന്ദൻ ആവശ്യപ്പെട്ടു. അപ്പോഴാണ് രണ്ടു തരണം കവർ ഡിസൈൻ എല്ലാവരും ശ്രദ്ധിച്ചത്. ഇത്തവണ ലേഖന സമാഹാരവുമായിട്ടാണ് മുകുന്ദൻ എത്തിയിരിക്കുന്നത്. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ എന്ന പുസ്തകം കൊല്ലം സൈന്ധവ ബുക്ക്സാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രകാശനത്തെ തുടർന്ന് മുകുന്ദൻ നടത്തിയ പ്രസംഗത്തിൽ സംഘപരിവാർ സംഘടനകളെ മുകുന്ദൻ കടന്നാക്രമിക്കുയും ചെയ്തു. മുകുന്ദന്റെ പ്രസംഗത്തിൽ നിന്ന്: ഇവിടെ കൂടിയിരിക്കുന്ന ആര
പത്തനംതിട്ട: പുതിയ പുസ്തകത്തിന് രണ്ടു തരത്തിലുള്ള പുറംചട്ടയാണ് നോവലിസ്റ്റ് എം മുകുന്ദൻ തയാറാക്കിയിരിക്കുന്നത്. അതേപ്പറ്റി അദ്ദേഹം പറയുന്നതിങ്ങനെ: രണ്ടു തരം പുറംചട്ടയാണ് പുതിയ പുസ്തകത്തിന്. സിപിഐയും സിപിഐഎമ്മും പോലെ, കാനവും കോടിയേരിയും പോലെ. പ്രസ് ക്ലബിൽ നടന്ന പുസ്തകപ്രകാശത്തിന് ശേഷം പ്രഭാഷണം നടത്തുകയായിരുന്നു നോവലിസ്റ്റ്. വീണാ ജോർജ് എംഎൽഎ കവി കടമ്മനിട്ടയുടെ പത്നി ശാന്തമ്മയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പുസ്തകങ്ങൾ പൊതിഞ്ഞിരുന്ന വർണക്കടലാണ് വീണ ഇളക്കിയപ്പോൾ രണ്ടു പുസ്തകങ്ങളും വിടർത്തി പിടിക്കാൻ മുകുന്ദൻ ആവശ്യപ്പെട്ടു. അപ്പോഴാണ് രണ്ടു തരണം കവർ ഡിസൈൻ എല്ലാവരും ശ്രദ്ധിച്ചത്. ഇത്തവണ ലേഖന സമാഹാരവുമായിട്ടാണ് മുകുന്ദൻ എത്തിയിരിക്കുന്നത്. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ എന്ന പുസ്തകം കൊല്ലം സൈന്ധവ ബുക്ക്സാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രകാശനത്തെ തുടർന്ന് മുകുന്ദൻ നടത്തിയ പ്രസംഗത്തിൽ സംഘപരിവാർ സംഘടനകളെ മുകുന്ദൻ കടന്നാക്രമിക്കുയും ചെയ്തു. മുകുന്ദന്റെ പ്രസംഗത്തിൽ നിന്ന്:
ഇവിടെ കൂടിയിരിക്കുന്ന ആരെയും അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആദിവാസി യുവാവ് മധുവിനെ അഭിസംബോധന ചെയ്യുന്നു. വടക്കേ ഇന്ത്യയിൽ നിരവധി ആദിവാസികൾ ഇതു പോലെ കൊല്ലപ്പെടുന്നു. അതിന്മേൽ ആരും പ്രതിരോധം തീർത്തിട്ടില്ല. ഫാസിസ്റ്റുകൾ എഴുത്തുകാരെ ഭയപ്പെടുന്നു. കമ്യണിസ്റ്റുകാരൻ ബഹുമാനിക്കുന്നു. ഫാസിസ്റ്റായ ഹിറ്റ്ലർ എഴുത്തുകാരെയും പുസ്തകങ്ങളെയും ഭയപ്പെട്ടു.
അതേസമയം, ഒട്ടനവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന റഷ്യയിലെ സ്റ്റാലിൻ പുസ്തകങ്ങളെ സ്നേഹിച്ചു. ലോകക്ലാസിക്കുകൾക്ക് രാജ്യാന്തര പ്രചാരണം നൽകി. ഒരു കാലത്ത് ഡൽഹിയിൽ പശുക്കൾക്ക് രാജകീയ പദവിയായിരുന്നു. വീടുകളിൽ അവയ്ക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേകം വാതിലുകൾ വരെ തുറന്നിട്ടിരുന്നു. വീഥികളിൽ വാഹനങ്ങൾ പശുക്കളെ മുട്ടാതെ ഓടിക്കാൻ ശ്രദ്ധിച്ചിരുന്നു. മനുഷ്യരെ വണ്ടിയിടിച്ചാലും പശുക്കളെ ഇടിക്കില്ലായിരുന്നു. ആ പശുക്കൾ ഇന്ന് അവരുടെ സംരക്ഷകരെ ശപിക്കുകയാണ്.
സംരക്ഷകർ കാരണം പശുക്കൾ ഇന്ന് വെറുക്കപ്പെട്ട മൃഗമായി മാറിയെന്നും മുകുന്ദൻ പറഞ്ഞു. ഇതിഹാസങ്ങളിൽ ഭാരതീയത ഇല്ല. ഭഗവത്ഗീതയും രാമായണവുമൊന്നും ഭാരതീയത പഠിപ്പിക്കുന്നില്ല. പക്ഷേ, ഒരു കൂട്ടർ എതിർക്കുന്ന പുസ്തകങ്ങളിലാണ് ഭാരതീയതയുള്ളത്. ജാതിയുടെയും മതത്തിന്റെയും നിറം നൽകുന്ന പുസ്തകങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുത്.
അസഹിഷ്ണുത പ്രതിരോധിക്കപ്പെടണം. തുടക്കത്തിൽ പരാജയങ്ങൾ ഉണ്ടായേക്കാം. പക്ഷേ, അന്തിമവിജയം ഇവിടുത്തെ ദളിതനും ആദിവാസിക്കുമായിരിക്കും. ഇന്ത്യയ്ക്ക് ഒരു ദളിത് പ്രധാനമന്ത്രിയുണ്ടാകുന്ന കാലം വിദൂരമല്ല. ത്രിപുരയിലെ പരാജയം കണ്ട് നിരാശപ്പെടേണ്ട. അതു വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്.